»   » തന്നേക്കാള്‍ 30 വയസിന് ഇളയ നായകിയെ വിവാഹം കഴിച്ച് തമിഴ് സംവിധായകന്‍!!!

തന്നേക്കാള്‍ 30 വയസിന് ഇളയ നായകിയെ വിവാഹം കഴിച്ച് തമിഴ് സംവിധായകന്‍!!!

Posted By: Karthi
Subscribe to Filmibeat Malayalam

താരവിവിഹങ്ങള്‍ സിനിമ ലോകത്ത് അത്ര പുതിയ കഥയല്ല. അടുത്ത കാലത്ത് നിരവധി താരവിവാഹങ്ങള്‍ സിനിമ ലോകത്ത് നടന്നു കഴിഞ്ഞു. ഇപ്പോഴിതാ തമിഴ് സംവിധായകന്‍ വേലു പ്രഭാകരന്‍ തന്റെ സിനിമയിലെ നായികയായ ഷേര്‍ളിയെ വിവാഹം ചെയ്തു. തന്റെ പുതിയ ചിത്രമായ ഒരു ഇയക്കുണറിന്‍ കഥൈ ഡയറി എന്ന ചിത്രത്തിന്റെ പ്രിമിയര്‍ ഷോ നടന്ന ചെന്നൈയിലെ ലേ മാജിക് ലാന്‍ഡേണ്‍ തിയറ്ററില്‍ വച്ചായിരുന്നു വിവാഹം. മാധ്യമങ്ങള്‍ക്ക് മുന്നില്‍ വച്ച് ഇരുവരും വിവാഹ മോതിരം കൈമാറികയും ചെയ്തു.

ലോക സിനിമയില്‍ ഇതാദ്യം, പിന്നയല്ലേ ബാഹുബലി??? ഞെട്ടിക്കാന്‍ രജനികാന്ത്, കൂട്ടിന് അക്ഷയ്കുമാറും!

സദാചാരവാദികളുടെ കാപട്യം തുറന്ന് കാട്ടി, സദാചാര പോലീസിനെതിരെ... ഈ 'നോട്ടം'!!!

Velu Prabhakaran, Shirley Das

60 വയസുകാരനായ വേലു പ്രഭാകരനും നടി ഷേര്‍ലിയും തമ്മില്‍ 30 വയസിന്റെ വ്യത്യാസമുണ്ട്. 2009ല്‍ പുറത്തിറങ്ങിയ വേലുവിന്റെ കാതല്‍ കഥൈ എന്ന ചിത്രത്തിലെ നായികയാണ് ഷേര്‍ഷി. കഴിഞ്ഞ 15 വര്‍ഷമായി തങ്ങള്‍ സുഹൃത്തുക്കളാണ് ഇരുവരും നേരത്തെ വ്യക്തമാക്കിയിരുന്നു. 

Velu Prabhakaran married Shirley Das

വേലുവിന്റെ ഇന്നലെ തിയറ്ററിലെത്തിയ ഒരു ഇയക്കുണറിന്‍ കഥൈ ഡയറി എന്ന ചിത്രത്തിന്റെ കഥ സംവിധായകനും നായികയും തമ്മിലുള്ള പ്രണയമായിരുന്നു. ചിത്രത്തില്‍ നായകനായി അഭിനയിച്ചതും വേലു പ്രഭാകരമായിരുന്നു. ചിത്രത്തിലെ ലൊക്കേഷന്‍ ചിത്രങ്ങളായിരുന്നു വേലുവിന്റെ വിവാഹ വാര്‍ത്തയ്‌ക്കൊപ്പം ആദ്യം പ്രചരിച്ചത്. വിവാദ ചിത്രങ്ങളെടുത്ത് ശ്രദ്ധേയനാണ് വേലു പ്രഭാകരന്‍.

English summary
Director Velu Prabhakaran married Shirley Das in the presence of media with a simple exchange of rings ceremony. His recent venture Oru Iyakkunarin Kaadhal Diary released yesterday, stills of which went viral on the Internet. The film is about the relationship of a filmmaker with his heroine.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam