നടി വിചിത്രയുടെ മുറിയില്‍ തട്ടിയ നടന്‍ ബാലകൃഷ്ണയാണോ? ഇങ്ങനെയുള്ളവരെ തല്ലാറുണ്ടെന്ന് ഡിസ്‌കോ ശാന്തി

ബിഗ് ബോസ് ഷോ തെന്നിന്ത്യയിലും വലിയ തരംഗമാണ് സൃഷ്ടിച്ചിരിക്കുന്നത്. പ്രശസ്തരായ താരങ്ങള്‍ പോലും ഷോ യില്‍ നിന്നും ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയാണ് വീണ്ടും വാര്‍ത്തകളില്‍ ഇടം നേടുന്നത്. അത്തരത്തില്‍ നടി വിചിത്ര പങ്കുവെച്ച ചില കാര്യങ്ങളാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിച്ച് കൊണ്ടിരിക്കുന്നത്.

കമല്‍ ഹാസന്‍ അവതാരകനായിട്ടെത്തുന്ന ബിഗ് ബോസ് തമിഴിന്റെ ഏഴാം സീസണിലാണ് വിചിത്ര മത്സരിക്കുന്നത്. ഷോ ഏകദേശം അവസാനഘട്ടത്തിലേക്ക് എത്തുകയാണ്. ഫൈനലില്‍ വിചിത്രയും ഉണ്ടായേക്കുമെന്നാണ് സൂചന. ഇതിനിടയില്‍ തന്റെ സിനിമാ ജീവിതത്തിലുണ്ടായ പ്രശ്‌നങ്ങളെ കുറിച്ച് വിചിത്ര വെളിപ്പെടുത്തിയ കാര്യങ്ങള്‍ പുറത്ത് വിവാദമായി മാറിയിരുന്നു. ഇതിനെതിരെ ഡിസ്‌കോ ശാന്തി രംഗത്ത് വന്നിരിക്കുകയാണ്.

 vichi

സാധാരണ ബിഗ് ബോസിലേക്ക് വരുന്ന നാല്‍പത് വയസ്സിനു മുകളിലുള്ള മത്സരാര്‍ഥികള്‍ ഒന്നോ മൂന്നോ ആഴ്ചയ്ക്കുള്ളില്‍ ഷോ യില്‍ നിന്നും പുറത്ത് പോകുന്നതാണ് പതിവ്. എന്നാല്‍ ഈ സീസണില്‍ വിചിത്ര അവസാന ഘട്ടത്തിലെത്തുമെന്നുള്ള പ്രതീക്ഷിയിലാണ് ആരാധകരും. അങ്ങനെ ബിഗ് ബോസിലെ ശക്തയായ മത്സരാര്‍ഥിയായി തുടരുമ്പോഴും നടിയെ കുറിച്ചുള്ള ചില നെഗറ്റീവ് റിവ്യൂകളും വൈറലായി കൊണ്ടിരിക്കുകയാണ്.

ആദ്യ ആഴ്ചകളില്‍ പുറത്ത് പോകുമെന്ന് കരുതിയ ആളായിരുന്നു വിചിത്ര. എന്നിരുന്നാലും, നടി പങ്കുവെച്ച ചില അവിസ്മരണീയമായ കഥകളാണ് നടിയുടെ ബിഗ് ബോസ് ജീവിതത്തെ മുന്നോട്ട് കൊണ്ട് പോയത്.

താന്‍ അഭിനയിച്ച ഒരു സിനിമയിലെ ഒരു ജനപ്രിയ തെലുങ്ക് നടന്‍ അദ്ദേഹത്തിന്റെ മുറിയിലേക്ക് വരാന്‍ തന്നോട് ആവശ്യപ്പെട്ടതിനെ കുറിച്ചൊരു കഥയാണ് വിചിത്ര പങ്കുവെച്ചത്. നടന്റെ മുറിയിലേക്ക് താന്‍ പോകാതെ വന്നതോടെ നടന്റെ ആളുകള്‍ എല്ലാ ദിവസവും തന്റെ മുറിയുടെ വാതിലില്‍ വന്ന് മുട്ടുമെന്നും നടി പറഞ്ഞു.

നടനെ കൊണ്ടും അദ്ദേഹത്തിന്റെ സുഹൃത്തുക്കളെ കൊണ്ടും പൊറുതിമുട്ടിയ താന്‍ ഈ കാര്യം ആ സിനിമയുടെ ഫൈറ്റ് മാസ്റ്ററോട് പറഞ്ഞു. അദ്ദേഹം എന്നെ അടിച്ചു. ഈയൊരു കാരണം കൊണ്ടാണ് താന്‍ സിനിമ വിട്ടതെന്നുമാണ് വിചിത്ര വെളിപ്പെടുത്തിയത്. ഇതിന് പിന്നാലെ ഇങ്ങനൊരു സംഭവം നടന്നത് ഏത് സിനിമയുടെ ലൊക്കേഷനിലാണെന്നും ആ നടനാരാണെന്നും സോഷ്യല്‍ മീഡിയയില്‍ അന്വേഷണം ആരംഭിച്ചു.

ഒടുവില്‍ തെലുങ്ക് നടന്‍ ബാലകൃഷ്ണയാണെന്ന് ആരാധകര്‍ കണ്ടെത്തിയിരിക്കുകയാണ്. ഇതിനെ തുടര്‍ന്ന് നടനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ന്ന് വരികയും ചെയ്തു. ഇപ്പോഴിതാ വിചിത്രയുടെ അഭിപ്രായം ഡിസ്‌കോ ശാന്തി നിഷേധിച്ചുവെന്ന വാര്‍ത്തയാണ് വരുന്നത്. അടുത്തിടെ ഒരു അഭിമുഖത്തില്‍ സംസാരിക്കവേയാണ് വിചിത്രയുടെ കഥയെ കുറിച്ച് ശാന്തി സംസാരിച്ചത്.

vichithra-shanti

'ഞാനും അത് കേട്ടു. എന്റെ അടുത്താണ് ഇതുപോലെ വന്നതെങ്കില്‍ ആരാണെന്ന് നോക്കാതെ ഞാന്‍ അവരെ അടിക്കും. വിചിത്ര ധൈര്യശാലിയായ പെണ്‍കുട്ടിയാണ്. എന്തിനാണ് പേടിച്ചതെന്ന് എനിക്കറിയില്ല. സെറ്റില്‍ ഞാന്‍ പലരെയും ഇത്തരത്തില്‍ അടിച്ചിട്ടുണ്ട്. ഒരിക്കല്‍ !രു സംവിധായകനെ ചവിട്ടി പുറത്താക്കുക വരെ ചെയ്തിട്ടുണ്ടെന്നും ശാന്തി പറയുന്നു. മാത്രമല്ല, വിചിത്ര പറഞ്ഞ കഥയിലെ നടന്‍ ബാലകൃഷ്ണയാണെന്ന കാര്യം നടി നിഷേധിച്ചിരിക്കുകയാണ്.

ബാലകൃഷ്ണയുടെ കൂടെ ഞാനൊരു സിനിമയില്‍ അഭിനയിച്ചിരുന്നു. എനിക്ക് പോകാന്‍ റിസര്‍വ് ചെയ്ത കാറില്‍ സ്ഥലം ഇല്ലാത്ത അവസ്ഥ വന്നിരുന്നു. പിന്നീടുള്ള 5 ദിവസം എന്നെയും എന്റെ സഹായികളെയും വിളിച്ച് എല്ലാ കാര്യങ്ങളും അദ്ദേഹം അന്വേഷിക്കും. അത്ര നല്ല മനുഷ്യനാണ്.

ആരെങ്കിലും എന്തെങ്കിലും പറഞ്ഞെന്ന് കരുതി അദ്ദേഹത്തെ തള്ളി പറയാന്‍ സാധിക്കില്ല. ഇനി സത്യമെന്താണെന്ന് വ്യക്തമാവാന്‍ വിചിത്ര ബിഗ് ബോസ് ഷോ യില്‍ നിന്നും പുറത്ത് വരിക തന്നെ വേണം. അതുവരെ എല്ലാവരും ഊഹാപോഹങ്ങള്‍ പ്രചരിപ്പിക്കാതെ ഇരിക്കണണെന്നും ശാന്തി പറയുന്നു.

തമിഴ് ബിഗ് ബോസ് സീസണ്‍ 7 അവസാന ഘട്ടത്തിലേക്ക് അടുക്കുകയാണ്. ഫൈനലിനായി ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. മാത്രമല്ല, ഈ സീസണില്‍ ഒരു വനിതാ മത്സരാര്‍ത്ഥി കിരീടം നേടുമെന്നാണ് ആരാധകരും പ്രതീക്ഷിക്കുന്നത്. അര്‍ച്ചനയോ വിചിത്രയോ ആയിരിക്കും അതിന് സാധ്യതയുള്ളവരെന്നാണ് നിഗമനം.

More from Filmibeat

Read more about: actress നടി
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X