»   » ഷോക്കിങ്: കള്ളക്കണക്ക് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു; സൂര്യയ്ക്കും വിജയ്ക്കും തമിഴ് സിനിമയില്‍ വിലക്ക്?

ഷോക്കിങ്: കള്ളക്കണക്ക് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചു; സൂര്യയ്ക്കും വിജയ്ക്കും തമിഴ് സിനിമയില്‍ വിലക്ക്?

By: Rohini
Subscribe to Filmibeat Malayalam

സിനിമയ്ക്ക് പിന്നിലും മുന്നിലുമുള്ള കോടികളാണ് ഇപ്പോള്‍ ആരാധകരെ സിനിയിലേക്ക് ആകര്‍ഷിയ്ക്കുന്നത്. ബിഗ് ബജറ്റ് ചിത്രമെന്ന് പറയുമ്പോഴും, ചിത്രം നൂറ് കോടിയും 200 കോടിയും ബോക്‌സോഫീസില്‍ കലക്ഷന്‍ നേടി എന്ന് പറയുമ്പോഴുമൊക്കെ ആരാധകര്‍ കൂടുതല്‍ സിനിമയെ സ്വീകരിയ്ക്കും എന്നതാണ് പുതിയ പ്രചരണ തന്ത്രം.

ഇളയദളപതി വിജയ് കീര്‍ത്തി സുരേഷിന് ബ്രേസിലേറ്റ് സമ്മാനിച്ചു, എന്തിനാണെന്നറിയാമോ ?

എന്നാല്‍ ഇതാ ആ പ്രചരണ തന്ത്രം തമിഴ് സൂപ്പര്‍താരങ്ങള്‍ തെറ്റി. കള്ളക്കണക്ക് പറഞ്ഞ് തെറ്റിദ്ധരിപ്പിച്ചതിനാല്‍ നടന്‍ സൂര്യയെയും ഇളയദളപതി വിജയ് യെയും തമിഴ് സിനിമയില്‍ നിന്ന് വിലക്കുന്നതായി വിതരണക്കാര്‍. ഇരുവര്‍ക്കും റെഡ് കാര്‍ഡ് നല്‍കിയതായി തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഞങ്ങള്‍ക്ക് നഷ്ടം മാത്രം

പരാജയപ്പെട്ട സിനിമകള്‍ നൂറ് കോടി കടന്നു എന്നും 200 കോടി കന്നു എന്നും പറഞ്ഞ് പോസ്റ്റര്‍ ഒട്ടിയ്ക്കുന്നത് പൊയ്കണക്കാണെന്നും, തങ്ങള്‍ക്ക് നഷ്ടം മാത്രമേ സംഭവിയ്ക്കുന്നുള്ളൂ എന്നാണ് വിതരക്കാര്‍ പറയുന്നത്.

റെഡ് കാര്‍ഡ് നല്‍കി

സൂര്യയുടെയും വിജയ് യുടെയും സമീപകാലത്തെ ചിത്രങ്ങളെല്ലാം വമ്പന്‍ പരാജയങ്ങളാണ്. താരമൂല്യം സംരക്ഷിക്കാന്‍ വേണ്ടിയാണ് ഇത്തരം കള്ളക്കണക്കുകള്‍ പുറത്ത് വിടുന്നത്. യഥാര്‍ത്തത്തില്‍ ഇവരുടെ താരമൂല്യം കുറയുകയാണെന്ന് പറഞ്ഞാണ് വിതരണക്കാര്‍ ഇരുതാരങ്ങള്‍ക്കും റെഡ് കാര്‍ഡ് നല്‍കിയത്രെ.

വിജയ് യുടെ ചിത്രങ്ങള്‍

ഏറ്റവുമൊടുവില്‍ റിലീസ് ചെയ്ത വിജയ് യുടെ ഭൈരവ നൂറ് കോടി കടന്നു എന്നും ചിത്രം ഗംഭീര വിജയമായി എന്നുമൊക്കെയാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ സിനിമ വമ്പന്‍ പരാജയമാണത്രെ. നേരത്തെ റിലീസ് ചെയ്ത പുലിയും വിതരണക്കാര്‍ക്ക് വലിയ നഷ്ടം വരുത്തി വച്ചു.

സൂര്യയുടെ വീഴ്ച

സൂര്യയുടേതായി ഏറെ പ്രതീക്ഷയോടെ തിയേറ്ററിലെത്തിയ സിങ്കം3 ആറ് ദിവസം കൊണ്ട് 100 കോടി നേടി എന്നാണ് വാര്‍ത്തകള്‍ വന്നത്. എന്നാല്‍ ഇത് തീര്‍ത്തും അടിസ്ഥാന രഹിതമാണ്. മുന്‍ ചിത്രമായ 24 ഉം മാസുമൊക്കെ വലിയ തിരിച്ചടിയാണ് ഉണ്ടാക്കിയത് എന്ന് വിതരണക്കാര്‍ പറയുന്നു.

English summary
Tamil Nadu film distributors association has decided to give red card to actors Vijay and Suriya for giving flop movies.
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam