സഹമത്സരാർഥിയുമായുള്ള ഗോസിപ്പുകൾ, ഭാര്യ കൈയ്യൊഴിഞ്ഞു, ബിഗ്ബോസ് താരം വിവാഹമോചനത്തിലേക്ക്!
മലയാളത്തിൽ മാത്രമല്ല തമിഴിലും കന്നടയിലും തെലുങ്കിലും ഹിന്ദിയിലുമെല്ലാം ലോകത്തിലെ ഏറ്റവും വലിയ റിയാലിറ്റി ഷോകളിൽ ഒന്നായ ബിഗ് ബോസ് സംപ്രേഷണം ചെയ്യുന്നുണ്ട്. മലയാളത്തിൽ ഇതുവരെ മൂന്ന് സീസണുകളാണ് ഈ റിയാലിറ്റി ഷോയ്ക്ക് ഉണ്ടായിട്ടുള്ളത്. നാലാം സീസൺ മാർച്ചോടെ ആരംഭിച്ചേക്കുമെന്നാണ് ഷോയുമായി അടുത്തുള്ള വൃത്തങ്ങൾ അറിയിക്കുന്നത്. തമിഴിലും നിരവധി ആരാധകരുള്ള ഷോയാണ് ബിഗ് ബോസ്. ഇപ്പോൾ ബിഗ് ബോസിന്റെ അഞ്ചാം സീസണാണ് സംപ്രേഷണം ചെയ്തുകൊണ്ടിരിക്കുന്നത്. നടൻ കമൽഹാസന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് നടി രമ്യ കൃഷ്ണനാണ് ഇപ്പോൾ ഷോയുടെ അവതാരിക.
ഒരു വീടിനുള്ളിൽ പതിനെട്ടോളം വരുന്ന മത്സരാർഥികൾക്കൊപ്പം പോരാടിയും ഗെയിമുകൾ കളിച്ചും മുന്നേറി നൂറ് ദിവസം തികച്ച് ഫൈനലിൽ എത്തുന്നവർക്കാണ് ബിഗ് ബോസ് കപ്പ് ലഭിക്കുന്നത്. ചിലർ ബിഗ് ബോസ് ഹൗസിനുള്ളിൽ എത്തുമ്പോൾ പ്രണയ്തതിലാവുകയും ചിലർ ഉറ്റ സുഹൃത്തുക്കളാവുകയും സുഹൃത്തുക്കളായിരുന്നവർ അടിച്ച് പിരിയുകയും എല്ലാം ചെയ്യറുണ്ട്. അത്തരത്തിൽ ബിഗ് ബോസ് തമിഴ് അഞ്ചാം സീസണിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെട്ട ബന്ധമായിരുന്നു നടൻ അഭിനയ് വാടിയും പവ്നിയും തമ്മിലുള്ള ബന്ധം.

നടനും അഗ്രികൾച്ചറലിസ്റ്റുമാണ് അഭിനയ് വാടി. അന്തരിച്ച നടൻ ജെമിനി ഗണേശന്റെ ചെറുമകനാണ് അഭിനയ്. ഇന്ത്യൻ ഗണിതശാസ്ത്രജ്ഞനായ ശ്രീനിവാസ രാമാനുജന്റെ ജീവിതത്തെ ആസ്പദമാക്കി 2014ൽ പുറത്തിറങ്ങിയ ബയോപിക്ക് സിനിമയായ 'രാമാനുജൻ' എന്ന ചിത്രത്തിൽ അഭിനയ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. അഭിനയിയുടെ തമിഴ് അരങ്ങേറ്റവും ഈ സിനിമയിലൂടെയായിരുന്നു. ഏതാനും ആഴ്ചകൾക്ക് മുമ്പാണ് അഭിനയ് ബിഗ് ബോസിൽ നിന്ന് പുറത്തായത്. ഷോയിൽ മത്സരാർഥിയായിരിക്കുമ്പോൾ സീരിയൽ നടിയും മോഡലുമായ പവ്നിയുമായി അഭിനയ് സൗഹൃദത്തിലായിരുന്നു.

മറ്റ് മത്സരാർഥികൾ ഇവരുടെ പെരുമാറ്റ രീതികൾ കണ്ട് ഇരുവരും പ്രണയത്തിലാണെന്നാണ് പറഞ്ഞിരുന്നത്. എന്നാൽ ചോദ്യം ചെയ്യുമ്പോഴെല്ലാം ഇരുവരും തങ്ങൾ ഉറ്റ സുഹൃത്തുക്കളാണ് എന്ന് മാത്രമാണ് പറഞ്ഞിരുന്നത്. പ്രണയം വലിയ ചർച്ചയായപ്പോൾ അഭിനയിയുടെ ഭാര്യ രംഗത്തെത്തുകയും അഭിനയി അത്തരത്തിലുള്ള ആളല്ലെന്നും അദ്ദേഹത്തിന്റെ സ്വഭാവ ശുദ്ധിയിൽ തനിക്ക് വിശ്വാസമാണെന്നുമാണ് അന്ന് അഭിനയിയുടെ ഭാര്യ അപർണ സോഷ്യൽമീഡിയയിൽ കുറിച്ചത്. 'നിങ്ങൾ എങ്ങനെയുള്ള ആളാണെന്ന് എനിക്കറിയാം. എന്നെപ്പോലെ ആരും നിങ്ങളെ അറിയുകയും മനസിലാക്കുകയും ചെയ്യുന്നില്ല. നിങ്ങളെ എപ്പോഴും സ്നേഹിക്കുന്നു. എല്ലായ്പ്പോഴും ടീം അഭിനയ്...' എന്നാണ് അപർണ കുറിച്ചത്. എന്നാലിപ്പോൾ അപർണ അഭിനയ് തന്റെ പേരിൽ നിന്നും ഭർത്താവിന്റെ പേര് നീക്കം ചെയ്തിരിക്കുകയാണ്.
Recommended Video

അച്ഛന്റെ പേര് ചേർത്ത് അപർണ വരദരാജൻ എന്ന് മാറ്റിയിരിക്കുകയാണ് അഭിനയിയുടെ ഭാര്യ ഇപ്പോൾ. ഇതോടെ ഇരുവരും വിവാഹമോചനത്തിന് ഒരുങ്ങുകയാണോ എന്ന ചർച്ചയാണ് സോഷ്യൽമീഡിയയിൽ നടക്കുന്നത്. ഇരുവർക്കും ഒരു മകളുണ്ട്. നടി സാമന്ത റൂത്ത് പ്രഭു വിവാഹമോചിതയാകാൻ പോകുന്നുവെന്ന് അറിയിക്കും മുമ്പ് ആദ്യം ചെയ്തത് ഭർത്താവിന്റെ കുടുംബപേരായ അക്കിനേനി പേരിൽ നിന്നും നീക്കുകയാണ് ചെയ്തത്. ഇതേ രീതി തന്നെയാണോ അഭിനയിയുടെ ഭാര്യ അപർണയും സ്വീകരിച്ചിരിക്കുന്നത് എന്നാണ് ആരാധകരുടെ സംശയം. ഭർത്താവിന്റെ വീട്ടുപേര് നീക്കം ചെയ്ത് മാസങ്ങൾക്കകം സാമന്ത വിവാഹ മോചനം പ്രഖ്യാപിക്കുകയായിരുന്നു. വിവാഹ ജീവിതത്തിന്റെ നാലാം വർഷത്തിലേക്ക് കടക്കാൻ ദിവസങ്ങൾ മാത്രം ശേഷിക്കെയായിരുന്നു സാമന്ത-നാഗചൈതന്യ വിവാഹ മോചനം. ഒക്ടോബർ രണ്ടിനാണ് ഇരുവരും ബന്ധം പിരിയുകയാണെന്ന് പരസ്യപ്പെടുത്തിയത്. എന്തായാലും അപർണ സോഷ്യൽമീഡിയ അക്കൗണ്ടുകളിലെ തന്റെ പേരിൽ നിന്ന് ഭർത്താവിന്റെ പേര് നീക്കിയതോടെ ഇത് സംബന്ധിച്ച ചർച്ചകളും ചൂടുപിടിക്കുകയാണ്.


Click it and Unblock the Notifications