ഏഴ് വർഷങ്ങൾക്ക് ശേഷം പ്രിയ രാമനും ഭർത്താവും വീണ്ടും ഒന്നിച്ചു, ചിത്രം പങ്കുവെച്ച് നടൻ
തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് പ്രിയ രാമൻ. 1993 ൽ രജനികാന്ത് നിർമ്മിച്ച വളളി എന്ന ചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച പ്രിയ, പിന്നീട് മലയാളത്തിലും തമിഴിലും തെലുങ്കിലും സജീവമായിരുന്നു. അർത്ഥന എന്ന ചിത്രത്തിലൂടെയാണ് നടി മലയാളത്തിൽ എത്തിയത്. പിന്നീട് കാശ്മീരം, സൈന്യം, ഇന്ദ്രപ്രസ്ഥം, ആറാം തമ്പുരാൻ എന്നിങ്ങനെ മലയാളത്തിലെ ഹിറ്റ് ചിത്രങ്ങളുടെ ഭാഗമാവുകയായിരുന്നു. ഇന്നും പ്രിയ രാമന് മലയാളത്തിൽ മികച്ച ആരാധകരുണ്ട്.
നടൻ രഞ്ജിത്തുമായുള്ള വിവാഹത്തിന് ശേഷം സിനിമയിൽ നിന്ന് ഇടവേള എടുത്ത പ്രിയ സീരിലുകളിൽ സജീവമാവുകയായിരുന്നു. രഞ്ജിത്തിനും മലയാളത്തിൽ കൈനിറയെ ആരാധകരുണ്ട്. തമിഴിൽ സജീവമായിരുന്ന രഞ്ജിത്ത് മമ്മൂട്ടി ചിത്രമായ രാജമാണിക്യത്തിലൂടെ മലയാളത്തിൽ എത്തിയത്. പിന്നീട് മോഹൻലാലിന്റെ വില്ലനായി ചന്ദ്രേത്സവത്തിലും ഉഗ്രൻ പ്രകടനം കാഴ്ചവെച്ചിരുന്നു. മലയാളി പ്രേക്ഷകരുടെ പ്രിയപ്പെട്ട വില്ലനാണ് രഞ്ജിത്ത്. മിനിസ്ക്രീനിലും നടൻ സജീവമാണിപ്പോൾ.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടൻ രഞ്ജിത്തിന്റ ഇൻസ്റ്റഗ്രാം പോസ്റ്റാണ്. പ്രിയ രാമനോടൊപ്പമുളള ചിത്രമാണ് നടൻ പങ്കുവെയ്ച്ചിരിക്കുന്നത്. 1999 ൽ വിവാഹിതരായ ഇവർ 2014 ൽ വിവാഹബന്ധം നിയമപരമായി വേർപിരിയുകയായിരുന്നു. ഇവർക്ക് രണ്ട് ആൺ മക്കളുണ്ട്.വിവാഹമോചനത്തിന് ശേഷം അമ്മ പ്രിയ രാമനോടൊപ്പമായിരുന്നു കുട്ടികൾ. നടിയമായുള്ള വിവാഹമോചനത്തിന് ശേഷം രഞ്ജിത്ത് വേറെ വിവാഹം കഴിക്കുകയായിരുന്നു. എന്നാൽ ഈ ബന്ധവും അധികം നീണ്ടു നിന്നില്ല. 2014 വിവാഹിതരായ ഇവർ 2015 ൽവിവാഹ മോചനം നേടുകയായിരുന്നു.

വിവാമോചനം നേടി ഏഴ് വർഷങ്ങൾക്ക് ശേഷം പ്രിയയും രഞ്ജിത്തും വീണ്ടും ഒന്നിച്ചിരിക്കുകയാണ്. 22 ാം വിവാഹ വാർഷിക ദിനത്തിലാണ് ഈ സന്തോഷവാർത്ത ആരാധകരോട് പങ്കുവെച്ചത്. രഞ്ജിത്താണ് തന്റെ ഇൻസ്റ്റഗ്രാം പേജിലൂടെ ഇക്കാര്യം പങ്കുവെച്ചത്. പ്രിയയോടൊപ്പം നിൽക്കുന്ന ചിത്രം പങ്കുവെച്ച് കൊണ്ടാണ് വീണ്ടും ഒന്നായ വിവരം വെളിപ്പെടുത്തിയത്. ആരാധകരുടെ സ്നേഹാശംസകളാല്‍ ഞങ്ങളുടെ ഇപ്പോഴത്തെ ജീവിതം വളരെ മനോഹരമായിരിക്കുന്നു... പ്രിയയ്ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച് കൊണ്ട് നടൻ കുറിച്ചു.

കൂടാതെ പ്രിയയുടെ ഒരു വീഡിയോയും രഞ്ജിത്ത് പങ്കുവെച്ചിട്ടുണ്ട്. തന്റെ ഭർത്താവ് രഞ്ജിത്താണെന്ന് പറയുന്നതാണ് ആ വീഡിയോ. തമിഴ് പ്രേക്ഷകർ മാത്രമല്ല മലയാളി പ്രേക്ഷകരും താരങ്ങളുടെ സന്തോഷത്തിൽ പങ്കുചേർന്നിട്ടുണ്ട്. നെറ്റിയിൽ സിന്ദൂരം ചാർത്തി പവ് ചൂടി ഏറെ സന്തോഷത്തോടെ നിൽക്കുന്ന പ്രിയയെ ആണ് ചിത്രത്തിൽ കാണുന്നത്. താരങ്ങളുടെ പുതിയ ചിത്രം വൈറലായിട്ടുണ്ട്.
Recommended Video

അഭിപ്രായ വ്യത്യാസങ്ങൾ താളം തെറ്റിച്ചപ്പോഴാണ് വേർപിരിയാൻ തീരുമാനിച്ചതെന്ന് വിവാഹമോചനത്തെ കുറിച്ച് മുൻപ് നൽകിയ ഒരു അഭിമുഖത്തിൽ പ്രിയ രാമൻ പറഞ്ഞിരുന്നു. മക്കൾ തന്നോടൊപ്പമുണ്ടെന്നും ഞാനിപ്പോൾ സന്തോഷവതിയാണെന്നും നടി പറഞ്ഞിരുന്നു. സിനിമയിൽ നിന്ന് മാറി നിൽക്കുന്നതിനെ കുറിച്ചും നടി പറഞ്ഞിരുന്നു. നിലവിൽ തമിഴ് മലയാളം സീരിയലുകൾ സജീവാണ് പ്രിയ. സീ തമിഴ് സംപ്രേക്ഷണം ചെയ്യുന്ന സെമ്പരുത്തിയിലാണ് നിലവിൽ താരം തമിഴിൽ അഭിനയിക്കുന്നത്. മലയാളത്തിൽ താരകല്യാൺ ചെയ്യുന്ന കഥാപാത്രമാണിത്. അരയന്നങ്ങളുടെ വീടാണ് മലയാളത്തിൽ ഒടുവിലായി ചെയ്ത സീരിയൽ


Click it and Unblock the Notifications











