For Quick Alerts
  ALLOW NOTIFICATIONS  
  For Daily Alerts

  ഇത്തരക്കാരനാണെന്ന് കരുതിയില്ല; അർണവിനെ ഇപ്പോഴും സ്നേഹിക്കുന്നു; ദിവ്യ

  |

  തമിഴ് ടെലിവിഷൻ രം​ഗത്ത് വലിയ ചർച്ചയായിരിക്കുകയാണ് അർണവും ദിവ്യ ശ്രീധറും തമ്മിലുള്ള പ്രശ്നം. അർണവ് തന്നെ വിവാഹം കഴിക്കുകയും ശേഷം മതം മാറ്റുകയും ചെയ്തെന്നും എന്നാൽ ​ഗർഭിണി ആയ ശേഷം തന്നെ ഉപേക്ഷിച്ചെന്നുമാണ് ദിവ്യ ശ്രീധറിന്റെ ആരോപണം. മറ്റൊരു സീരിയൽ നടിയുമായി അർണവിന് ബന്ധം ഉണ്ടെന്നും ദിവ്യ ആരോപിച്ചു.

  എന്നാൽ ആരോപണങ്ങൾ നിഷേധിച്ച് കൊണ്ട് അർണവും രം​ഗത്തെത്തി. ഇപ്പോഴിതാ അർണവിനെക്കുറിച്ച് സംസാരിച്ചിരിക്കുകയാണ് ദിവ്യ. അർണവ് അഭിമുഖങ്ങളിൽ കാണുന്ന പോലെയല്ല തന്നോട് സംസാരിക്കുന്നതെന്ന് ദിവ്യ പറയുന്നു. ഇന്ത്യാ​ ഗ്ലിറ്റ്സിനോടാണ് പ്രതികരണം.

  'തമിഴ്നാട് വനിതാ കമ്മീഷൻ വിളിച്ച് സംസാരിച്ചിരുന്നു. കർണാടക വനിതാ കമ്മീഷൻ തമിഴ്നാട് വനിതാ കമ്മീഷനെ കോൾ ചെയ്ത് സംസാരിച്ചിട്ടുണ്ട്. അതിനാൽ ഇപ്പോൾ കുറച്ച് ആത്മവിശ്വാസം ഉണ്ട്. കർണാടകക്കാരിയായ എനിക്ക് തമിഴ്നാട്ടിൽ നിന്നും ഇത്രയും പിന്തുണ ലഭിക്കുമെന്ന് ഞാൻ കരുതിയതേ ഇല്ല'

  'അർണവിന്റെ കൂട്ടുകാരാണ് എന്റെ കൂടെ നിൽക്കുന്നത്. എന്റെ ഭാ​ഗത്ത് സത്യം ഉള്ളത് കൊണ്ടാണത്. നീ കർണാടകയിൽ നിന്ന് വന്ന പെണ്ണാണ്. ഇത് എന്റെ നാടാണ് എന്നാണ് അർണവ് പറഞ്ഞത്. ഇപ്പോൾ എന്റെ ഭാ​ഗത്തും അവന്റെ ഭാ​ഗത്തും ഉള്ള ആളുകളെ നോക്കൂ'

  Also Read: വിവാഹം കഴിക്കാത്തതിന് രണ്ട് പേർക്കും ഒരു കാരണം; വിധി നിങ്ങളെ ഒരുമിപ്പിക്കാൻ നോക്കുകയാണെന്ന് ആരാധകർ

  'അവനെന്നെ ഒരുപാട് അവ​ഗണിച്ചു. അവനെ കാണുന്തോറും എനിക്ക് മിസ് ചെയ്യുന്നു. ഈ ചെറിയ വീട്ടിൽ രണ്ട് റൂമുകളിലാണ് ഞങ്ങൾ. എത്രയോ തവണ അവന്റെ പിന്നാലെ പോയി സംസാരിക്ക് എനിക്ക് നിന്നെ മിസ് ചെയ്യുന്നു എന്ന് പറഞ്ഞിട്ടുണ്ട്. കാല് വരെ പിടിച്ചു. ഒറ്റയ്ക്ക് എന്നോട് സംസാരിക്കാൻ ബുദ്ധിമുട്ടാണെങ്കിൽ സുഹൃത്തുക്കളുടെ മുന്നിൽ വെച്ച് സംസാരിച്ച് കൂടെ. നോക്കുന്നു പോലുമില്ല'

  'വീട്ടിൽ ഇങ്ങനെ പെരുമാറിയിട്ട് പുറത്തേക്ക് പോവുമ്പോൾ എന്തിനാണ് അങ്ങനെ മാറുന്നത്. പറയുന്നതും നടക്കുന്നതും വേറെയാണ്. എന്നെ അൺ ബ്ലോക്ക് ചെയ്ത് സംസാരിച്ച് കൂടെ'

  'അവനെ എനിക്ക് പഴയ അർണവ് ആയി വേണം. ഇതുപോലെ എന്നെ ഇതുവരെ അവ​ഗണിച്ചിട്ടില്ല. രണ്ടോ മൂന്നോ ദിവസം നീണ്ടു നിൽക്കുന്ന തർക്കങ്ങളെ ഉണ്ടായിട്ടുള്ളൂ. ഇപ്പോൾ എന്തിനാണ് ഇങ്ങനെ ചെയ്യുന്നത്. ഞാൻ വിവാഹ ഫോട്ടോ പങ്കുവെച്ചതിനാണോ. അതിനുള്ള ശിക്ഷയാണോ ഇത്. ഇപ്പോൾ എല്ലാവർക്കും വിവാഹം കഴിഞ്ഞെന്ന് മനസ്സിലായില്ലേ'

  'പിന്നെ എന്തിനാണ് എന്നെ അവ​ഗണിക്കുന്നത്. ഇനി അവൻ മാത്രം പറഞ്ഞാൽ പോര. അവന്റെ മാതാപിതാക്കളും എനിക്ക് ഉറപ്പ് തരണം. കാരണം ഇവന്റെ വാക്കിൽ എനിക്ക് വിശ്വാസമില്ല'

  'എനിക്ക് അർണവിനോട് സ്നേഹം ഇല്ലായിരുന്നെങ്കിൽ ഇത്രയും പോരാടിയതിന് അർത്ഥമില്ലല്ലോ. അവനോട് സ്നേഹം ഇല്ലെങ്കിൽ എന്നെ അവ​ഗണിക്കുമ്പോൾ പോടാ എന്ന് പറഞ്ഞ് എനിക്കും എന്റെ വഴിക്ക് പോവാം. എനിക്ക് ജോലിയുണ്ട്, നിന്നേക്കാൾ നന്നായി സമ്പാദിക്കുന്നുണ്ട് എന്ന് പറഞ്ഞ് പോവാമല്ലോ. ഞാൻ എന്തിനാണ് ഇത്രയും ഫൈറ്റ് ചെയ്യുന്നത്'

  'അവനോട് സ്നേഹം ഉള്ളത് കൊണ്ടാണ്. അവനു വേണ്ടി എന്റെ മതം മാറി, ഇത്രയും റിസ്ക് എടുത്ത് കല്യാണം കഴിച്ച് ഇപ്പോൾ ഞാൻ ​ഗർഭിണി ആയി. ഇത്രയും കഷ്ടങ്ങൾക്കിടയിലും ഫൈറ്റ് ചെയ്യുന്നത് അവനെ വേണ്ടത് കൊണ്ടാണ്'

  Also Read: ബിഗ് ബോസിനുള്ളില്‍ നിന്നുമാണ് എനിക്കതിനുള്ള ധൈര്യം കിട്ടിയത്; ആ ചമ്മല്‍ മാറിയെന്ന് നടി സന്ധ്യ മനോജ്

  'ഇന്റർവ്യൂ കൊടുക്കുന്ന സമയം കുറച്ച് എനിക്ക് തന്നിരുന്നെങ്കിൽ ഇത്രയും പ്രശ്നം വരില്ലായിരുന്നു. അർണവിനെപറ്റി നേരത്തെ കുറച്ച് അറിയാം. പക്ഷെ ഞാനുമായി സ്നേഹത്തിലായ സമയത്ത് സത്യസന്ധമായിരുന്നു. വളരെ സ്നേഹം ആയിരുന്നു. ഞാൻ വരുന്നതിന് മുമ്പ് അവന്റെ ജീവിതത്തിൽ ഒരു പെണ്ണ് ഉണ്ടായിരുന്നു'

  'പക്ഷെ ഞാനുമായി സ്നേഹത്തിലായ സമയത്ത് ഒന്നും ഇല്ലായിരുന്നെന്നാണ് കരുതിയത്. ഇപ്പോൾ ഓരോരുത്തർ പറയുമ്പോഴാണ് ഇത്തരത്തിലുള്ള ഒരാളുടെ കൂടെയാണ് ജീവിച്ചതെന്ന് എനിക്കിപ്പോഴാണ് മനസിലാവുന്നത്. മലേഷ്യയിലെ പെണ്ണിന്റെ കാര്യം എനിക്ക് അറിയാമായിരുന്നു. പക്ഷെ പ്ലേ ബോയ് പോലെ ആണെന്ന് എനിക്ക് മനസ്സിലായതേ ഇല്ല, ദിവ്യ ശ്രീധർ പറഞ്ഞു.

  Read more about: tamil
  English summary
  Divya Sridhar About Arnav's Character; Says She Still Loves Him
  വാർത്തകൾ അതിവേഗം അറിയൂ
  Enable
  x
  Notification Settings X
  Time Settings
  Done
  Clear Notification X
  Do you want to clear all the notifications from your inbox?
  Settings X
  X