ദിവ്യാ ഉണ്ണി തമിഴില്‍ ചുവടുറപ്പിക്കുന്നു

By Staff

ദിവ്യാ ഉണ്ണി തമിഴില്‍ ചുവടുറപ്പിക്കുന്നു

മലയാളത്തില്‍ ശാലീനതയുടെ വിളംബരവുമായി വന്ന ദിവ്യാ ഉണ്ണി തമിഴില്‍ ചുവടുറപ്പിക്കുന്നു. കണ്ണന്‍ വരുവാന്‍ എന്ന ചിത്രത്തില്‍ കാര്‍ത്തികിന്റെ നായികയായാണ് ദിവ്യ തമിഴിലേക്ക് ചേക്കേറിയത്. ആ ഒരൊറ്റ ചിത്രത്തിലൂടെ തമിഴിലെ പ്രധാന നടിയാവുകയാണ് നീണ്ടു മെലിഞ്ഞ ഈ പെണ്‍കുട്ടി.

തമിഴിനു വേണ്ടി അല്പസ്വല്പം ഗ്ലാമറസ്സാകാനും ദിവ്യ തയ്യാറായിരിക്കുന്നു എന്നതാണ് പുതിയ വാര്‍ത്ത. ഹെയര്‍സ്റൈലിലും വസ്ത്രധാരണത്തിലും ദിവ്യ വരുത്തിയ കാര്യമായ മാറ്റങ്ങള്‍ ഇനി വരുന്ന തമിഴ്ചിത്രങ്ങളില്‍ കാണാം.

തമിഴ് നടന്‍ വിജയകുമാറിന്റെ അനുജന്‍ അരുണ്‍കുമാര്‍ നായകനായി അഭിനയിക്കുന്ന ബുദ്ധനും പാര്‍ത്ഥിപന്‍ നായകനായ സബാഷുമാണ് ദിവ്യയുടെ പുതിയ തമിഴ് ചിത്രങ്ങള്‍. ഇവയ്ക്കു പുറമെ സത്യരാജ്, മുരളി എന്നിവര്‍ നായകന്മാരായ ചിത്രത്തിലും നായികയായി ദിവ്യയെ നിശ്ചയിച്ചിട്ടുണ്ട്.

ക്ഷത്രിയന്‍, ഏഴൈയിന്‍ ശിരിപ്പില്‍ എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കെ. സുഭാഷാണ് സബാഷിന്റെ സംവിധായകന്‍. ഈ ചിത്രം പ്രദര്‍ശനത്തിനു തയ്യാറായിരിക്കുകയാണ്. കെനിയയില്‍ വെച്ച് ചിത്രീകരിച്ച പാര്‍ത്ഥിപനും ദിവ്യയും ചേര്‍ന്നുള്ള ഗാനരംഗം ഈ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണമായിരിക്കും.

തമിഴിലേക്ക് ചേക്കേറിയതോടെ ദിവ്യയുടെ മലയാള ചിത്രങ്ങളുടെ എണ്ണും കാര്യമായി കുറഞ്ഞിട്ടുണ്ട്. ഓണത്തിന് ദിവ്യയുടേതായി നക്ഷത്രങ്ങള്‍ പറയാതിരുന്നത് എന്ന ചിത്രം മാത്രമേ പ്രദര്‍ശത്തിനെത്തുന്നുള്ളൂ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X