നയൻതാര മെസേജ് അയച്ചു, വിഷമം തോന്നി; ഡ്രസ് മാറ്റാൻ പറഞ്ഞത് നയനോ; തുറന്ന് പറഞ്ഞ് ദിവ്യ ദർശിനി

തൊട്ടതെല്ലാം വിവാ​ദമാകുന്ന സമയമാണ് നയൻതാരയ്ക്ക്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി കടുത്ത സെെബറാക്രമണം നയൻതാരയ്ക്ക് നേരെ നടക്കുന്നു. നടി അഹങ്കാരിയും താര ജാ‍ഡയുള്ളയാളുമാണെന്ന് ആക്ഷേപം വരുന്നുണ്ട്. പൊതുവേദികളിൽ ദേഷ്യം കാണിച്ചതും ചിലർ നടത്തിയ പരാമർശങ്ങളുമാണ് ഇങ്ങനെയാരു പ്രതിച്ഛായ ഉണ്ടാകാൻ കാരണമായത്. ക്ഷേത്രദർശനത്തിനെത്തിയപ്പോൾ ചുറ്റും കൂടിയ ആരാധകരോട് ദേഷ്യപ്പെട്ടതും ഒരു ഇവന്റിൽ വെച്ച് വസ്ത്രത്തിൽ ചവിട്ടിയ ആളെ രൂക്ഷമായി നോക്കിയതുമെല്ലാം നയൻതാരയ്ക്കെതിരെ വിമർശനങ്ങൾ വരാൻ കാരണമായി.

ലേഡി സൂപ്പർസ്റ്റാറായി വാഴ്ത്തിയ തമിഴ് പ്രേക്ഷകരിൽ പലരും നയൻതാരയ്ക്കെതിരെ തിരിഞ്ഞ സാഹചര്യമാണിപ്പോൾ. അഞ്ച് വർഷം മുമ്പ് നയൻതാരയ്ക്ക് ലഭിച്ചിരുന്ന സ്വീകാര്യതയും ഇന്ന് വരുന്ന ഹേറ്റ് കമന്റുകളും നോക്കിയാൽ ഇക്കാര്യം വ്യക്തമാകും. ഇതിനിടെ പ്രമുഖ തമിഴ് ആങ്കർ ദിവ്യ ദർശിനി ഒരു അഭിമുഖത്തിൽ നടത്തിയ പരാമർശവും ചർച്ചയായി. താൻ ഇന്റർവ്യൂ ചെയ്ത നടിയിൽ നിന്നുണ്ടായ വിഷമിപ്പിച്ച അനുഭവമാണ് ദിവ്യ ദർശിനി പങ്കുവെച്ചത്.

Divyadharshini   Nayanthara

ആ നായികയും ഞാനും ഒരേ പാറ്റേണിലുള്ള ഡ്രസ് ആണ് ധരിച്ചിരുന്നത്. നമ്മൾ രണ്ട് പേരും ഒരേ പോലുള്ള ഡ്രസ് ആണല്ലോ ധരിച്ചതെന്ന് പറഞ്ഞ നടി ചേഞ്ച് ചെയ്യാൻ വേറെ വസ്ത്രമുണ്ടോ എന്ന് ചോദിച്ചു. തന്നോട് വസ്ത്രം മാറാൻ പറഞ്ഞത് വിഷമിപ്പിച്ചു എന്നാണ് ദിവ്യ ദർശിനി പറഞ്ഞിരുന്നത്. പേര് പറഞ്ഞില്ലെങ്കിലും ഈ നടി നയൻ‌താരയാണെന്ന വാദം വന്നു. നയൻതാരയുടെ ഒരു അഭിമുഖത്തിൽ ആങ്കർ ദിവ്യ ദർശിനിയായിരുന്നു. ഒരേ പോലുള്ള സാരിയാണ് ഇവർ ധരിച്ചിരുന്നത്. ഈ ഫോട്ടോയും പ്രചരിച്ചതോടെ വാദത്തിന് ആക്കം കൂടി.

ഇപ്പോഴിതാ വിഷയത്തിൽ വ്യക്തത വരുത്തിയിരിക്കുകയാണ് ദിവ്യ ദർശിനി. നയൻതാരയല്ല ആ നടിയെന്ന് ദിവ്യ ദർശിനി പറയുന്നു.
നയൻതാരയാണ് അങ്ങനെ പറഞ്ഞതെന്ന് എഴുതിയപ്പോൾ എനിക്ക് വിഷമം തോന്നി. പാവം, അവരല്ല അത്. അവരും ഈ സംഭവവും തമ്മിൽ ഒരു ബന്ധവുമില്ല. നയൻതാരയല്ല അതെന്ന് വിശദീകരണം നൽകിയാൽ നടി പറഞ്ഞ് ചെയ്യിച്ചതാണോ എന്ന് ചോദ്യങ്ങൾ വരും.

Divyadharshini   Nayanthara

ഈയടുത്ത് ഒരു ലോഞ്ചിം​ഗിന് വന്നപ്പോൾ അവർ തിരിച്ച് പോയ ശേഷം എനിക്ക് മെസേജ് അയച്ചു. നിങ്ങളുടെ സാരിയും ​ഗെറ്റപ്പും വളരെ ഭം​ഗിയുണ്ടായിരുന്നെന്ന് പറഞ്ഞു. അങ്ങനെ പറഞ്ഞ ഒരാളെക്കുറിച്ച് ഇങ്ങനെ എഴുതുന്നല്ലോ എന്നോർത്ത് എനിക്ക് വിഷമം തോന്നി. എന്നെക്കുറിച്ച് എഴുതുമ്പോൾ കുഴപ്പമില്ല. പക്ഷെ മറ്റൊരാളെ ഒരു കാരണവുമില്ലാതെ ഇതിലേക്ക് വലിച്ചിഴച്ചത് ശരിയായില്ലെന്നും ദിവ്യ ദർശിനി പറഞ്ഞു.

കരിയറിലെ തിരക്കുകളിലാണ് നയൻതാര. മലയാളത്തിലും തമിഴിലും തെലുങ്കിലും സിനിമകൾ ഒരുങ്ങുന്നുണ്ട്. ചിരഞ്ജീവിയുടെ പുതിയ തെലുങ്ക് ചിത്രത്തിലേക്ക് നയൻ‌താരയെ നായികയായി തീരുമാനിച്ചു എന്നാണ് റിപ്പോർട്ടുകൾ. 18 കോടി രൂപയാണ് നടി പ്രതിഫലമായി ആവശ്യപ്പെട്ടതെന്നും റിപ്പോർട്ടുകൾ വന്നിരുന്നു. തമിഴിൽ മൂക്കുത്തി അമ്മൻ 2 എന്ന സിനിമയുടെ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുകയാണ്. മലയാളത്തിൽ ഡിയർ സ്റ്റുഡന്റസ് എന്ന സിനിമയുടെ ചിത്രീകരണം പൂർത്തിയായി. നിവിൻ പോളിയാണ് നായകൻ‌ മഹേഷ് നാരായണന്റെ മൾട്ടി സ്റ്റാർ സിനിമയിലും നയൻതാര അഭിനയിക്കുന്നുണ്ട്. മമ്മൂട്ടിയും മോഹൻലാലും വർഷങ്ങൾക്ക് ശേഷം ഒരുമിച്ച് അഭിനയിക്കുന്ന സിനിമയാണിത്. ചിത്രത്തിന്റെ പേര് പ്രഖ്യാപിച്ചി‌ട്ടില്ല.

Read more about: nayanthara
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X