സ്വന്തമായി ഒരു തുണ്ട് ഭൂമിയില്ല, വാഴുന്നത് ദേവയാനിയുടെ സമ്പാദ്യത്തിൽ, കണ്ണാടി നോക്കാറില്ലേ?; അധിക്ഷേപം!

തമിഴ് സിനിമ മേഖലയിൽ വിജയകരമായ ദാമ്പത്യം നയിക്കുന്ന ദമ്പതികളാണ് നടി ദേവയാനിയും സംവിധായകൻ രാജകുമാരനും. ഒരുമിച്ച് സിനിമകൾ ചെയ്ത് തുടങ്ങിയശേഷമാണ് ഇരുവരും പ്രണയത്തിലായത്. വേഗത്തിൽ ആരംഭിച്ച്‌ വിവാഹിതരായ ഒരു പ്രണയം എന്നാണ് തന്റെ ലവ് സ്റ്റോറി വിവരിക്കുമ്പോൾ ദേവയാനി പറയാറുള്ളത്. കുടുംബത്തിന് രാജകുമാരനുമായുള്ള ദേവയാനിയുടെ പ്രണയത്തോട് എതിർപ്പായിരുന്നു. അതിനാൽ തന്നെ ഇരുവരുടേയും ഒരു ഒളിച്ചോട്ട വിവാ​ഹമായിരുന്നു.

ഇന്ന് ദമ്പതികൾ രണ്ട് പെൺകുട്ടികളുടെ മാതാപിതാക്കളാണ്. 2013ന് ശേഷം രാജകുമാരൻ സംവിധാനത്തിൽ നിന്നും വിട്ടുനിൽക്കുന്നു. പക്ഷെ നാട്ടിൽ കൃഷിയും മറ്റുമായി സജീവമാണ്. അതേസമയം അടുത്തിടെ രജിനികാന്ത് സിനിമ ജയിലറിനെ അടക്കം വിമർശിച്ച് രാജകുമാരൻ പറഞ്ഞ വാക്കുകൾ വൈറലായിരുന്നു. അന്ന് രജിനി ആരാധകർ അടക്കം രാജകുമാരന് എതിരെ രം​ഗത്ത് എത്തിയിരുന്നു.

Rajakumaran Devayani

ഇപ്പോൾ സിനിമാ നിരൂപകനും നടനുമായ ബയൽവാൻ രം​ഗനാഥൻ രാജകുമാരന് മറുപടിയുമായി എത്തിയിരിക്കുന്നു. രൂക്ഷമായ ഭാഷയിൽ വിമർശിക്കുന്ന വീഡിയോ ചർച്ചയായി മാറി കഴിഞ്ഞു. ഭാര്യയുടെ സമ്പാദ്യത്തിൽ ജീവിക്കുന്ന വ്യക്തിക്ക് മറ്റുള്ളവരെ വിമർശിക്കാൻ എന്താണ് യോ​ഗ്യതയെന്ന് ബയൽവാൻ രം​ഗനാഥൻ ചോദിക്കുന്നു. ദേവയാനിയുടെ സമ്പാദ്യത്തിൽ ജീവിച്ച് പോകുന്നയാളാണ് രാജകുമാരൻ.

പത്ത് പൈസ സ്വന്തമായി സമ്പാദിച്ചിട്ടുണ്ടോ?. ദേവയാനിയുടെ സമ്പാദ്യത്തിലാണ് വീട് പോലും നിർമ്മിച്ചത്. മക്കളുടെ പഠന ചിലവ് വഹിക്കുന്നതും ദേവയാനിയാണ്. ഭാര്യയുടെ സമ്പാദ്യത്തിൽ ജീവിച്ച് പോകുന്ന രാജകുമാരന് മറ്റുള്ളവരെ കുറ്റപ്പെടുത്താനും വിമർശിക്കാനും എന്താണ് യോ​ഗ്യത. മുഖം കണ്ണാടിയിൽ നോക്കിയിട്ടുണ്ടോ?. ദേവയാനി മുഖലക്ഷണമുള്ള നല്ല പെൺകുട്ടി.

അവസരങ്ങൾ കുറഞ്ഞപ്പോൾ സ്കൂളിൽ ടീച്ചറായി ജോലി ചെയ്ത് സമ്പാദിക്കാൻ മനസ് കാണിച്ചു. രാജകുമാരന് ഒരു വാച്ച്മാന്റെ ജോലിയെങ്കിലും ചെയ്ത് സമ്പാദിക്കാൻ ശ്രമിക്കാമല്ലോ. ജയിലർ സിനിമയെ വിമർശിക്കാൻ നിനക്ക് എന്ത് അർഹതയാണുള്ളത്. വലിയ മനുഷ്യരെ വിമർശിച്ചാൽ എന്തോ സംഭവമായി മാറിയെന്ന ചിന്തയാണോ?.

സിനിമ കൊണ്ട് സമ്പാ​ദിക്കുകയും ഭക്ഷണം കഴിക്കുകയും ചെയ്തുകൊണ്ട് സിനിമയ്ക്ക് ഉള്ളിൽ നിന്നുകൊണ്ട് തോന്നുന്നതെല്ലാം പറയരുത്. തെറ്റുകൾ ചൂണ്ടിക്കാണിക്കാം. നീ സംസാരിക്കുന്നതിൽ എന്തെങ്കിലും സത്യമുണ്ടോ?. അസിസ്റ്റന്റ് ഡയറക്ടറായി വർക്ക് ചെയ്തിരുന്ന കാലത്തും പിന്നീട് സംവിധായകനായി മാറിയപ്പോഴുള്ള രാജകുമാരനെ ഞാൻ കണ്ടിട്ടുണ്ട്. നന്നായി അറിയുകയും ചെയ്യാം.

Rajakumaran Devayani

സംവിധായകനായിരുന്ന സമയത്ത് സിനിമ നന്നായി എടുത്ത് വിജയിപ്പിക്കുന്നതിൽ ആയിരുന്നില്ല ദേവയാനിയെ നോക്കി ഇരിക്കുന്ന് സമയം കളയുന്നതിൽ ആയിരുന്നു രാജകുമാരന്റെ ശ്രദ്ധ. പല നിർമാതാക്കളും അന്ന് ഇത് ഒരു പരാതിയായി പറയുന്നത് കേട്ടിട്ടുണ്ട്. രാജകുമാരന് മാത്രമല്ല ഒരുമിച്ച് അഭിനയിക്കാൻ തുടങ്ങിയശേഷം ശരത് കുമാറിനും ദേവയാനിയെ ഇഷ്ടമായിരുന്നു. പെണ്ണ് ചോദിച്ച് നടിയുടെ കുടുംബത്തെ സമീപിച്ചിട്ടുമുണ്ട്.

ദേവ‌യാനി പ്രണയിക്കാൻ മാത്രം യോ​ഗ്യത തനിക്കുണ്ടോയെന്നാണ് ആദ്യം രാജകുമാരൻ ചിന്തിക്കേണ്ടിയിരുന്നത്. അവർ ഒരു ത്യാ​ഗിയാണ്. ദേവയാനിയുടെ സെക്യൂരിറ്റി ഓഫീസറാണ് രാജകുമാരൻ. അത്രമാത്രമെയുള്ളു. ദേവയാനി ഏത് സീരിയലിൽ അഭിനയിക്കുന്നു, എത്രയാണ് പ്രതിഫലം എന്നതൊന്നും രാജകുമാരന് അറിയില്ല. ഒരു മീറ്റർ നീളത്തിൽ പോലും സ്വന്തം ഭൂമി രാജകുമാരന് ഇല്ലെന്നും രം​ഗനാഥൻ പറയുന്നു.

മലയാളി പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ദേവയാനി. ബോളിവുഡ് ചിത്രമായ ഗോയലിലൂടെ അഭിനയ രംഗത്തെത്തിയ താരം തുടർന്ന് മലയാളം, തമിഴ് എന്നിവയ്ക്ക് പുറമെ ബംഗാളി, ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ മാത്രം ഏതാണ്ട് പതിനഞ്ചിലേറെ ചിത്രങ്ങളിൽ ദേവയാനി നായികയായി അഭിനയിച്ചിട്ടുണ്ട്. അവയിൽ എല്ലാം തന്നെ ഇന്നും റിപ്പീറ്റ് വാല്യുവോടെ പ്രേ​ക്ഷക ഹൃദയങ്ങളിൽ കുടികൊള്ളുന്നവയുമാണ്.

More from Filmibeat

Read more about: devayani
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X