വിശ്വാസം ചിത്രത്തിന് വേണ്ടി അജിത്തും നയന്‍താരയും വാങ്ങിയ പ്രതിഫലം എത്രയാണെന്ന് അറിയാമോ?
വളരെ അധികം പ്രതീക്ഷയോടെ ആരാധകര്‍ കാത്തിരിയ്ക്കുന്ന ചിത്രമാണ് വിശ്വാസം. നയന്‍താര ഫാന്‍സും അജിത്ത് ഫാന്‍സും ചേരുമ്പോള്‍ തന്നെ പ്രതീക്ഷയുടെ വലുപ്പം പറയേണ്ടല്ലോ. അതുകൊണ്ട് തന്നെ ചിത്രത്തെ സംബന്ധിച്ച വിവരങ്ങളെല്ലാം തുടക്കം മുതലേ ആരാധകര്‍ ചൂഴ്‌ന്നെടുക്കുന്നുണ്ട്.
ചിത്രത്തിന് വേണ്ടി അജിത്തും നയന്‍താരയും വാങ്ങിയ പ്രതിഫലത്തെ സംബന്ധിച്ചുള്ള വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്. 98 കോടി രൂപ ബജറ്റില്‍ നിര്‍മിച്ച ചിത്രത്തില്‍ അഭിനയിച്ചതിന് അജിത്ത് വാങ്ങിയ പ്രതിഫലം 35 കോടി രൂപയാണ്. ലേഡിസൂപ്പര്‍സ്റ്റാര്‍ നയന്‍താര വാങ്ങിയത് നാല് കോടി രൂപയും.

സംവിധായകന്‍ ശിവയ്ക്ക് അഞ്ച് കോടിയാണ് പ്രതിഫലം ലഭിച്ചത്. സാങ്കേതിക വിധഗ്ദര്‍ക്കും സാങ്കേതിക പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടി 50 കോടി ചെലവായി. സത്യജോതി ഫിലിംസിന്റെ ബാനറില്‍ ടിജി ത്യാഗരാജനാണ് ചിത്രം നിര്‍മിച്ചിരിയ്ക്കുന്നത്. നാളെ (ജനുവരി 10) പൊങ്കല്‍ ആഘോഷത്തിന്റെ ഭാഗമായി തിയേറ്ററിലെത്തുകയാണ്.


Click it and Unblock the Notifications











