Don't Miss!
- News
'കുറ്റക്കാരായ മുഴുവൻ ഉദ്യോഗസ്ഥർക്കെതിരെയും നടപടി സ്വീകരിക്കണം'; ന്ത്രിക്ക് തുറന്ന കത്തുമായി ഹൈബി ഈഡൻ
- Automobiles
ഞാനൊരു കൂപ്പെ എസ്യുവിയായി! ഔഡി Q3 സ്പോർട്ട്ബാക്ക് വിപണിയിലേക്ക്; ടീസർ ചിത്രം പുറത്ത്
- Finance
9 ലക്ഷം നിക്ഷേപിച്ചാൽ 21 ലക്ഷം രൂപ സ്വന്തമാക്കാം; പണം ഇരട്ടിയാകും; ഉറപ്പ് സർക്കാറിന്റേത്
- Sports
അശ്വിനെ പരിഹസിച്ചു, ഹര്‍ഭജന്റെ ട്വീറ്റ് വിവാദത്തില്‍! രൂക്ഷ വിമര്‍ശനവുമായി ആരാധകര്‍
- Travel
ഈ രാജ്യങ്ങളില്‍ കറങ്ങാനാണോ ലക്ഷ്യം, എങ്കിൽ ചെലവ് കൂടും!
- Lifestyle
മാഘപൂര്‍ണിമയില്‍ അപൂര്‍വ്വ ശുഭയോഗങ്ങള്‍; ലക്ഷ്മീദേവിയുടെ കൃപയാല്‍ ഈ 6 രാശിക്ക് സമ്പത്ത് വര്‍ഷിക്കും
- Technology
ഇന്ത്യക്കാർ ഒരിക്കൽ പുച്ഛിച്ചു, ഇന്ന് മറ്റു രാജ്യങ്ങൾ വാങ്ങാൻ ക്യൂ നിൽക്കുന്ന ഇന്ത്യൻ സേവനങ്ങൾ
സിമ്രാന് പകരം സ്നേഹയെ വേണ്ട; നായികയ്ക്കായി മാധവൻ മുന്നോട്ട് വെച്ച ആവശ്യം
തെന്നിന്ത്യൻ സിനിമകളിൽ ഒരു കാലത്തെ റൊമാന്റിക് ഹീറോ ആയിരുന്നു മാധവൻ. മലയാള സിനിമയിൽ ഒരു കാലത്ത് കുഞ്ചാക്കോ ബോബനുണ്ടാക്കിയ തരംഗം തമിഴിലുണ്ടാക്കിയത് മാധവനാണ്. 52 കാരനായ നടൻ ചോക്ലേറ്റ് ബോയ് ഇമേജിൽ നിന്ന് മാറി അഭിനയ പ്രാധാന്യമുള്ള സിനിമകളാണ് ചെയ്യുന്നത്.
നമ്പി നാരയാണന്റെ ജീവിത കഥ പറഞ്ഞ റോക്ട്രി ആണ് മാധവന്റെ ഒടുവിൽ പുറത്തിറങ്ങിയവയിൽ ശ്രദ്ധിക്കപ്പെട്ട സിനിമ. സിനിമ സംവിധാനം ചെയ്തതും ഇദ്ദേഹം തന്നെ ആയിരുന്നു. സിനിമയ്ക്കെതിരെ നിരൂപകർ ഉയർത്തിയ വിമർശനങ്ങൾക്കെതിരെ മാധവൻ രംഗത്ത് വന്നതും വാർത്ത ആയിരുന്നു.

2000 ങ്ങളുടെ തുടക്കത്തിലായിരുന്നു മാധവന്റെ കരിയറിലെ നിരവധി ഹിറ്റുകൾ പിറന്നത്. നാല് ഫിലിം ഫെയർ അവാർഡുകളും തമിഴ്നാട് സർക്കാരിന്റെ മൂന്ന് പുരസ്കാരങ്ങളും മാധവന് ലഭിച്ചിട്ടുണ്ട്. മണിരത്നത്തിന്റെ അലൈപായുതെ എന്ന സിനിമയിലൂടെ ആണ് മാധവന്റെ പ്രശസ്തി കുതിച്ചുയർന്നത്. പിന്നീടെ മിന്നലെ, മദ്രാസ് ടാക്കീസ്, കണ്ണത്തിൽ മുത്തമിട്ടാൽ, റൺ, ജയ് ജയ്, ദം ദം ദം തുടങ്ങിയ സിനിമകളിലൂടെ മാധവൻ തുടരെ ഹിറ്റുകൾ സൃഷ്ടിച്ചു.

2000 ങ്ങളുടെ പകുതിയോടെ ചോക്ലേറ്റ് ബോയ് ഇമേജിൽ മാധവന് കരിയറിൽ തുടരാൻ പറ്റിയില്ല. അടുപ്പിച്ച് ചില പരാജയങ്ങളും മാധവന് വന്നു. പിന്നീട് ഹിന്ദി സിനിമകളിലേക്ക് മാധവൻ ചേക്കേറി.
നായക വേഷത്തിന് പകരം സഹനടൻ വേഷങ്ങളിൽ മാധവൻ അഭിനയിച്ചു. ത്രി ഇഡിയറ്റ്സ്, തനു വെഡ്സ് മനു തുടങ്ങിയ സിനിമകളിൽ മാധവന്റെ വേഷം ശ്രദ്ധിക്കപ്പെട്ടു. കരിയറിൽ മാധവൻ തിളങ്ങി നിൽക്കുന്ന സമയത്ത ഉയർന്ന് വന്ന നായിക ആണ് സ്നേഹ.

2000 ൽ ഇങ്ങനെ ഒരു നിലാപക്ഷി എന്ന സിനിമയിലൂടെ ആണ് സ്നേഹ അഭിനയ രംഗത്തേക്ക് കടക്കുന്നത്. ആ വർഷം തന്നെ എന്നവളെ എന്ന സിനിമയും പുറത്തിറങ്ങി. മാധവൻ, സ്നേഹ എന്നിവരായിരുന്നു സിനിമയിൽ പ്രധാന വേഷം ചെയ്തത്. സ്നേഹയുടെ തമിഴിലെ അരങ്ങേറ്റ സിനിമയുമായിരുന്നു ഇത്.
ഇപ്പോഴിതാ സിനിമയെക്കുറിച്ചുള്ള വിവരമാണ് പുറത്ത് വരുന്നത്. സ്നേഹ ഈ സിനിമയിൽ നായിക ആവുന്നതിനോട് മാധവന് എതിർപ്പ് ഉണ്ടായിരുന്നത്രെ.
സിനിമയിലേക്ക് ആദ്യം നായിക ആയി പരിഗണിച്ചിരുന്നത് അന്നത്തെ സൂപ്പർ ഹിറ്റ് നായിക സിമ്രാനെ ആയിരുന്നു. എന്നാൽ മറ്റ് സിനിമകളുടെ തിരക്ക് മൂലം സിമ്രാന് ഈ സിനിമയിൽ അഭിനയിക്കാൻ കഴിഞ്ഞില്ല.

പിന്നീട് നടി ജ്യോതികയെ സമീപിച്ചു. എന്നാൽ ജ്യോതികയ്ക്കും തിരക്ക് ആയിരുന്നു, ഇതോടെ ആണ് സംവിധായകൻ സുരേഷ് നടി സ്നേഹയെ നായിക ആക്കാൻ തീരുമാനിച്ചു. എന്നാൽ മാധവൻ ഇത് എതിർത്തത്രെ. പുതുമുഖമായ സ്നേഹയ്ക്ക് പകരം ഒരു മുൻനിര നായിക നടി ആണ് സിനിമയിലേക്ക് അനുയോജ്യ എന്ന് മാധവൻ അഭിപ്രായപ്പെട്ടു.

എന്നാൽ ഈ കഥാപാത്രം സ്നേഹയ്ക്ക് ചെയ്യാൻ പറ്റുമെന്ന് സംവിധാകൻ പറഞ്ഞു. ഇതോടെ മാധവൻ സമ്മതം മൂളി. സ്നേഹ പിന്നീട് തമിഴിലെയും തെലുങ്കിലെയും മുൻനിര നായിക നടി ആയി. തെലുങ്കിലാണ് നടി കൂടുതൽ സിനിമകൾ ചെയ്തത്. ശിക്കാർ, തുറുപ്പു ഗുലാൻ തുടങ്ങിയ സിനിമകളിലൂടെ സ്നേഹ മലയാളത്തിലും അഭിനയിച്ചു.