ലൊക്കേഷനില്‍ വച്ച് ധനുഷിനെ സഹോദരന്‍ തല്ലി; പതിനേഴ് വയസുള്ളപ്പോള്‍ സെല്‍വരാഘവന്റെ അടി വാങ്ങിയ കഥ
സംവിധായകനും നടനുമായി തമിഴ് സിനിമയില്‍ ശ്രദ്ധേയരായി മാറിയവരാണ് ധനുഷും സഹോദരന്‍ സെല്‍വരാഘവനും. സംവിധായകന്‍ കസ്തൂരിരാജയുടെ മക്കളായ ഇരുവരും പിതാവിന്റെ പാതയിലൂടെ സിനിമയിലേക്ക് എത്തുകയായിരുന്നു. സംവിധാനം ചെയ്ത ആദ്യ സിനിമ തന്നെ ഹിറ്റാക്കി കൊണ്ടാണ് സെല്‍വരാഘവന്‍ തന്റെ കരിയര്‍ തുടങ്ങുന്നത്.
സെല്‍വരാഘവന്റെ രണ്ടാമത്തെ ചിത്രമാണ് 'കാതല്‍ കൊണ്ടേന്‍'. ഈ ചിത്രത്തിലും നായകനായി സഹോദരന്‍ ധനുഷിനെ തീരുമാനിക്കുകയായിരുന്നു. ആ സിനിമയില്‍ നായകനായി അഭിനയിക്കുമ്പോള്‍ ധനുഷിന് 17 വയസ്സായിരുന്നു. വളരെ ചെറിയ പ്രായത്തില്‍ തന്നെ ധനുഷ് ഇത്രയും വലിയൊരു കഥാപാത്രം ചെയ്തു എന്നത് ഇപ്പോഴും പലരും ചര്‍ച്ച ചെയ്യുന്ന കാര്യമാണ്.
എന്നാല്‍ സിനിമയിലെ ഒരു രംഗത്തില്‍ ശരിയായി അഭിനയിച്ചില്ലെന്ന് ആരോപിച്ച് സെല്‍വരാഘവന്‍ ധനുഷിനെ തല്ലുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ എത്തിയിരുന്നു. അന്ന് എങ്ങനെയും സിനിമ നന്നാവണമെന്ന് കരുതി സഹോദരനെ തല്ലിയ സെല്‍വരാഘവനെ പറ്റിയും ലൊക്കേഷനില്‍ നടന്ന സംഭവകഥയും വീണ്ടും വൈറലാവുകയാണ്.

തുള്ളുവതോ ഇളൈമൈ എന്ന ചിത്രത്തിലൂടെയാണ് ധനുഷ് സിനിമാ ലോകത്ത് അരങ്ങേറ്റം കുറിച്ചത്. സെല്‍വരാഘവന്‍ തന്നെ സംവിധാനം ചെയ്ത സിനിമയിലെ ധനുഷിന്റെ പ്രകടനം മോശം അഭിപ്രായങ്ങളാണ് നേടി കൊടുത്തത്. ഇരുവരുടെയും പിതാവ് കസ്തൂരിരാജയാണ് ഈ സിനിമ സംവിധാനം ചെയ്തിരുന്നത്. എന്നാല്‍ ചില സാഹചര്യത്തില്‍ മൂത്തമകനെ ഇത് ഏല്‍പ്പിക്കുകയായിരുന്നു. അന്ന് ചില പ്രശ്‌നങ്ങള്‍ നേരിടുന്നതിനാല്‍ കുടുംബത്തെ സംരക്ഷിക്കാനാണ് സഹോദരന്മാര്‍ സിനിമയുമായി മുന്നോട്ട് പോയത്.
ആദ്യ സിനിമയിലൂടെ ലഭിച്ച വിജയത്തിന്റെ ആത്മവിശ്വാസത്തിലാണ് സെല്‍വരാഘവന്‍ തന്റെ രണ്ടാമത്തെ ചിത്രമായി കാതല്‍ കൊണ്ടേന്‍ സംവിധാനം ചെയ്തത്. ചിത്രത്തില്‍ ധനുഷിന് പകരം പ്രഭുദേവയെ നായകനാക്കാനാണ് ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ ചെറുപ്പക്കാരനായ സെല്‍വരാഘവനില്‍ പ്രഭുദേവയ്ക്ക് വലിയ വിശ്വാസം തോന്നിയില്ല. ഇതോടെ നായകനായി ധനുഷിനെ തന്നെ സെല്‍വരാഘവന്‍ കാസ്റ്റ് ചെയ്തു.
അതുവരെ പ്രണയകഥകള്‍ വളരെ ലളിതമായിട്ടാണ് പലരും സംവിധാനം ചെയ്തിട്ടുള്ളത്. എന്നാല്‍ ധനുഷിനെ വച്ച് പ്രണയകഥയെ ത്രില്ലര്‍ ശൈലിയിലാണ് സെല്‍വ സംവിധാനം ചെയ്തത്. മാത്രമല്ല ചിത്രത്തിലെ ധനുഷിന്റെ പ്രകടനം ഇന്നും പ്രേക്ഷകര്‍ അഭിനന്ദിക്കുന്ന മികച്ച വേഷങ്ങളിലൊന്നാണ്. അതിന്റെ എല്ലാ ക്രെഡിറ്റും സഹോദരനാണെന്നും നടന്‍ പറഞ്ഞിട്ടുണ്ട്.

അഭിനയിക്കുമ്പോള്‍ എത്ര തവണ കണ്ണടയ്ക്കണമെന്ന് വരെ ചേട്ടന്‍ പറഞ്ഞ് തരുമെന്ന് മുന്‍പൊരിക്കല്‍ ധനുഷ് തന്നെ പറഞ്ഞിട്ടുണ്ട്. സംവിധായകന്‍ പറയുന്നതൊക്കെ ശ്രദ്ധിച്ചാണ് ധനുഷ് അഭിനയിച്ചതെങ്കിലും ചിലയിടങ്ങളില്‍ അത്ര മികവ് പുലര്‍ത്താന്‍ സാധിക്കാതെ വന്നിരുന്നു. ചിത്രത്തില്‍ നായികയായ സോണിയ അഗര്‍വാളിന്റെ കഥാപാത്രം ധനുഷിനെ വീട്ടിലേക്ക് കൊണ്ട് പോകുന്ന രംഗവും കൂറ്റന്‍ വീട് കാണുമ്പോള്‍ ധനുഷ് കാണിക്കുന്ന പ്രകടനവുമാണ് ചിത്രത്തിലെ ഏറ്റവും മികച്ച സീനുകളില്‍ ഒന്ന്. എന്നാല്‍ ആ രംഗം ചിത്രീകരിക്കുമ്പോള്‍ ധനുഷ് ശരിയായി അഭിനയിച്ചില്ല.
സെല്‍വരാഘവന്‍ പലതവണ ധനുഷിനോട് പറഞ്ഞ് കൊടുത്തെങ്കിലും സംവിധായകന്‍ ഉദ്ദേശിച്ച പ്രകടനം ലഭിച്ചില്ല. ഇതോടെ ദേഷ്യവും സങ്കടവും വന്ന സെല്‍വ ധനുഷിനെ ഷൂട്ടിങ്ങ് സ്‌പോട്ടില്‍ വച്ച് തല്ലുകയായിരുന്നു. പ്രതീക്ഷിക്കാതെ എല്ലാവരുടെയും മുന്നില്‍ നിന്നും തല്ല് കിട്ടിയതോടെ ധനുഷ് കരഞ്ഞ് പോയി.
അവന്‍ പുതിയ ആളല്ലേ എന്നും ഇത്രയും ടെന്‍ഷന്റെ ആവശ്യമെന്താണെന്നും ചോദിച്ച് ക്യാമറമാന്‍ അരവിന്ദ് കൃഷ്ണയാണ് സെല്‍വയെ പറഞ്ഞ് മനസിലാക്കിയത്. ഇതോടെ അദ്ദേഹം ശാന്തനായി. അങ്ങനെ ധനുഷിനെ വിളിച്ച് കാര്യങ്ങള്‍ ബോധ്യപ്പെടുത്തുകയും അതിന് ശേഷം സിനിമയുടെ ചിത്രീകരണം മുന്നോട്ട് കൊണ്ട് പോവുകയുമാണ് ചെയ്തത്.
തുടക്കത്തില്‍ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയ ധനുഷ് ഇപ്പോള്‍ കോളിവുഡിലും ടോളിവുഡിലും ബോളിവുഡിലും ഹോളിവുഡിലുമടക്കം തന്റെ കഴിവുകള്‍ തെളിയിച്ച് കഴിഞ്ഞു. ഏത് വേഷം കിട്ടിയാലും അഭിനയത്തില്‍ മികവ് പുലര്‍ത്തുന്നതാണ് ധനുഷിന്റെ രീതി. ഏറ്റവും പുതിയതായി വാത്തി എന്ന ചിത്രമാണ് ധനുഷിന്റേതായി തിയറ്ററുകളിലേക്ക് എത്തിയത്.


Click it and Unblock the Notifications











