»   » വിക്രമിന്റെ നായികയാകാന്‍ നയന്‍താര വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് അറിയാമോ?

വിക്രമിന്റെ നായികയാകാന്‍ നയന്‍താര വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് അറിയാമോ?

Posted By:
Subscribe to Filmibeat Malayalam

ഒടുവില്‍ നയന്‍താരയും വിക്രമും ആദ്യമായി ഒന്നിക്കുകയാണ്. ആനന്ദ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ പേരോ മറ്റ് കാര്യങ്ങളോ തീരുമാനിച്ചിട്ടില്ല. എന്നാല്‍ നായികയുടെ പ്രതിഫലത്തിന്റെ കാര്യത്തില്‍ തീരുമാനമായി എന്നാണ് കേള്‍ക്കുന്നത്.

തനി ഒരുവന്‍, മായ, നാനും റൗഡിതാന്‍ അങ്ങനെ തമിഴില്‍ തുടര്‍ച്ചയായി വിജയങ്ങള്‍ നേടിയ നയന്‍താര തന്റെ പ്രതിഫലം കൂട്ടിയത്രെ. വിക്രം നായകനാകുന്ന ചിത്രത്തിന് താരം വാങ്ങുന്ന പ്രതിഫലം 3 കോടി മുതല്‍ മൂന്നരക്കോടിവരെയാണത്രെ.

സൗത്ത് ഇന്ത്യയില്‍ ഇപ്പോള്‍ ഒറ്റനടിമാര്‍ക്കും നയന്‍താരയെ തൊട്ടു നോക്കാന്‍ പോലും പറ്റാത്ത അവസ്ഥയാണ്. തമിഴകത്ത് ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നായികമാര്‍ ആരൊക്കെയാണെന്ന് നോക്കാം...

വിക്രമിന്റെ നായികയാകാന്‍ നയന്‍താര വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് അറിയാമോ?

കത്തിയുടെ വിജയത്തിന് ശേഷം സമാന്തയ്ക്ക് തമിഴകത്തുനിന്ന് ധാരാളം അവസരങ്ങള്‍ വരുന്നുണ്ട്. വിക്രമിനൊപ്പം അഭിനയിച്ച പത്ത് എന്‍ട്രതുക്കുള്ളെ പരാജയമായിരുന്നെങ്കിലും നടിയുടെ അഭിനയം പ്രശംസകള്‍ പിടിച്ചു പറ്റി. 70 ലക്ഷം രൂപ പ്രതിഫലം വാങ്ങുന്ന സമാന്ത തമിഴകത്തെ ഏറ്റവും കൂടുതല്‍ പ്രതിഫലം വാങ്ങുന്ന നടിമാരില്‍ പത്താം സ്ഥാനത്താണ്.

വിക്രമിന്റെ നായികയാകാന്‍ നയന്‍താര വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് അറിയാമോ?

തമിഴിലും മലയാളത്തിലും കന്നടയിലും തെലുങ്കിലുമൊക്കെ പ്രിയയ്ക്ക് ധാരാളം അവസരങ്ങളുണ്ട്. ചെന്നൈ എക്‌സ്പ്രസ് എന്ന ചിത്രത്തില്‍ ഒരു ഐറ്റം ഡാന്‍സ് കൂടെയായപ്പോള്‍ താരമൂല്യം പിന്നെയും കൂടി. സിനിമയ്ക്ക് പുറമെ ടെലിവിഷന്‍ റിയാലിറ്റി ഷോകളിലും സ്ഥിരം സാന്നിധ്യമായ, ദേശീയ പുരസ്‌കാര ജേതാവായ പ്രിയമണി വാങ്ങുന്ന പ്രതിഫലം 70 മുതല്‍ 75 വരെ ലക്ഷം രൂപയാണ്.

വിക്രമിന്റെ നായികയാകാന്‍ നയന്‍താര വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് അറിയാമോ?

തമിഴിനെക്കാള്‍ ശ്രുതി ഹസന് ശ്രദ്ധ ബോളിവുഡിലാണ്. എന്നാല്‍ നല്ല വേഷങ്ങള്‍ ലഭിച്ചാല്‍ തമിഴിലും തെലുങ്കിലും അഭിനയിക്കും. 70 മുതല്‍ 80 ലക്ഷം വരെയാണ് ശ്രുതി ഹസന്റെ പ്രതിഫലം

വിക്രമിന്റെ നായികയാകാന്‍ നയന്‍താര വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് അറിയാമോ?

പുലിപോലൊരു ബിഗ് ബജറ്റ് ചിത്രത്തിന്റെ ഭാഗമായ ഹന്‍സിക ഈ പട്ടികയില്‍ ഏഴാം സ്ഥാനത്താണ്. 80 ലക്ഷ രൂപയാണ് ഹന്‍സികയുടെ പ്രതിഫലം

വിക്രമിന്റെ നായികയാകാന്‍ നയന്‍താര വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് അറിയാമോ?

തൃഷയിലൂടെ കോടികളിലേക്ക് കടക്കം. കഴിഞ്ഞ് 12 വര്‍ഷങ്ങളായി ഇന്റസ്ട്രിയില്‍ നിറഞ്ഞു നില്‍ക്കുന്ന തൃഷ കല്യാണം പോലും ഉപേക്ഷിച്ചാണ് അഭിനയം തുടരുന്നത്. 80 ലക്ഷം മുതല്‍ ഒരു കോടി വരെയാണ് തൃഷയുടെ പ്രതിഫലം

വിക്രമിന്റെ നായികയാകാന്‍ നയന്‍താര വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് അറിയാമോ?

തമിഴിലും തെലുങ്കിലും കാജളിന് വലിയ ഡിമാന്റാണ്. വളരെ പെട്ടന്നാണ് കാജള്‍ അഗര്‍വാളിന്റെ വളര്‍ച്ച. ഒന്നരക്കോടി രൂപയാണ് കാജള്‍ അഗര്‍വാള്‍ പ്രതിഫലമായി വാങ്ങുന്നത്.

വിക്രമിന്റെ നായികയാകാന്‍ നയന്‍താര വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് അറിയാമോ?

അവസരങ്ങള്‍ കുറവാണെങ്കിലും ശ്രിയ ശരണിന്റെ പ്രതിഫലത്തിന് ഒരു കുറവുമില്ല. ദൃശ്യത്തിന്റെ ഹിന്ദി റീമേക്കിലൂടെ തിരിച്ചുവന്ന ശ്രിയ ഒന്നരക്കോടി രൂപ പ്രതിഫലമായി വാങ്ങുന്നു

വിക്രമിന്റെ നായികയാകാന്‍ നയന്‍താര വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് അറിയാമോ?

ബാഹുബലിയുടെ വിജയത്തിന് ശേഷമാണ് തമന്ന പ്രതിഫലം കുത്തനെ ഉയര്‍ത്തിയത്. ഘട്ടം ഘട്ടമായിട്ടായിരുന്നു തമന്നയുടെ വളര്‍ച്ച. ഇപ്പോള്‍ തമന്ന 1.75 കോടി രൂപ പ്രതിഫലം വാങ്ങി മൂന്നാം സ്ഥാനത്ത് നില്‍ക്കുന്നു

വിക്രമിന്റെ നായികയാകാന്‍ നയന്‍താര വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് അറിയാമോ?

കഥാപാത്രങ്ങള്‍ക്ക് വേണ്ടി എന്ത് ത്യാഗവും സഹിയ്ക്കുന്ന നടിയാണ് അനുഷ്‌ക ഷെട്ടി. അതിനൊത്ത പ്രതിഫലവും താരം കൈപ്പറ്റുന്നുണ്ട്. രണ്ട് കോടിമുതല്‍ മൂന്ന് കോടിവരെയാണ് അനുഷ്‌കയുടെ പ്രതിഫലം

വിക്രമിന്റെ നായികയാകാന്‍ നയന്‍താര വാങ്ങുന്ന പ്രതിഫലം എത്രയാണെന്ന് അറിയാമോ?

ഒന്നാം സ്ഥാനത്ത് എപ്പോഴും നമ്മുടെ നയന്‍ തന്നെ. തുടര്‍ച്ചയായി വിജയങ്ങള്‍ നേടി നയന്‍ മുന്നോട്ട് തന്നെയാണ്. ഇപ്പോള്‍ മൂന്ന് മുതല്‍ മൂന്നര കോടി വരെയാണ് നയന്‍താരയുടെ പ്രതിഫലം

English summary
Regardless of the films' titles, success seems to be following whichever movie Nayantara is a part of, of late. With Thani Oruvan, Maya and Naanum Rowdydhaan performing exceedingly well at the box office, the actress has hiked her remuneration, it is said.

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam