»   » സുരക്ഷയ്ക്ക് പെപ്പര്‍ സ്‌പ്രേയുമായി നടക്കുന്ന തെന്നിന്ത്യന്‍ നായിക, അത്രയ്ക്ക് ക്രൂരമാണ്!!

സുരക്ഷയ്ക്ക് പെപ്പര്‍ സ്‌പ്രേയുമായി നടക്കുന്ന തെന്നിന്ത്യന്‍ നായിക, അത്രയ്ക്ക് ക്രൂരമാണ്!!

Written By:
Subscribe to Filmibeat Malayalam

നാട് അത്രയേറെ ക്രൂരമായി പോകുകയാണ്. സ്ത്രീകള്‍ക്ക് പുറത്ത് ഇറങ്ങി നടക്കാന്‍ കഴിയാത്തതിലും ഇരുണ്ടിരിയ്ക്കുന്നു സാഹചര്യങ്ങള്‍. സ്ത്രീസുരക്ഷയെ കുറിച്ച് പറയുന്നതല്ലാതെ നിയമങ്ങള്‍ക്ക് ഒന്നും ചെയ്യാന്‍ കഴിയുന്നില്ലെങ്കില്‍ സ്വയം ആ ഉത്തരവാദിത്വം അവള്‍ ഏറ്റെടുക്കണം.

വിക്രം അങ്ങനെ അമ്മായിയച്ഛനായി, സൂപ്പര്‍താരത്തിന്റെ മകളുടെ കല്യാണ ഫോട്ടോ കാണൂ

സുരക്ഷയ്ക്കായി കൈയ്യില്‍ പെപ്പര്‍ സ്‌പ്രേയുമായി നടക്കുന്ന തെന്നിന്ത്യന്‍ താരത്തെ അറിയാമോ.. മറ്റാരുമല്ല തൃഷ. ഇന്‍സ്റ്റഗ്രാമിലൂടെയാണ് തൃഷ സ്ത്രീ സുരക്ഷയെ കുറിച്ചുള്ള തന്റെ അഭിപ്രായം പങ്കുവച്ചത്.

ഇഷ്ടപ്പെട്ട പെണ്ണിനെ വിളിച്ചിറക്കികൊണ്ടുവന്നു, വിപ്ലവമായ തന്റെ പ്രണയത്തെ കുറിച്ച് പാഷാണം ഷാജി

അംഗരക്ഷകന്‍

ഇന്‍സ്റ്റഗ്രാമിലെ തന്റെ അക്കൗണ്ടില്‍ പെപ്പര്‍ സ്‌പ്രേയുടെ ചിത്രം പങ്കുവച്ചിരിക്കുകയാണ് നടി. ഷൂട്ടിന് പോകുമ്പോഴും യാത്ര പോകുമ്പോഴും പെപ്പര്‍ സ്‌പ്രേ മികച്ച അംഗരക്ഷകനാണെന്ന് താരം പറയുന്നത്.

ഈ സ്‌പ്രേ

എറണാകുളം ജില്ലയിലെ കൂത്താട്ടുകുളത്ത് നിര്‍മ്മിക്കുന്ന, പെപ്പര്‍ സ്‌പ്രേയുടെ ചിത്രമാണ് താരം പങ്കുവച്ചത്. ബ്ലൂസ് ആന്റ് കോപ്പര്‍ കമ്പനിയുടെ ബോഡിഗാര്‍ഡ് എന്ന പേരിലുള്ള ഉല്‍പ്പന്നമാണിത്.

കമന്റുകള്‍

പോസ്റ്റ്‌ന് താഴെ നിരവധി പേരാണ് തങ്ങളുടെ അഭിപ്രായം രേഖപ്പെടുത്തിയിരിക്കുന്നത്. പുറത്തുപോകുമ്പോള്‍ ആണ്‍കുട്ടികളെ കൂടെ കൂട്ടുന്നതിനേക്കാള്‍ നല്ലത് പെപ്പര്‍ സ്‌പ്രേ കരുതുന്നതാണെന്ന് ഒരാള്‍ പോസ്റ്റിനു താഴെ അഭിപ്രായപ്പെട്ടിരിക്കുന്നു.

നടി ആക്രമിയ്ക്കപ്പെട്ട സംഭവം

സാധാരണക്കാരായ സ്ത്രീകള്‍ മാത്രമല്ല സെലിബ്രിറ്റികളും പരസ്യമായി ആക്രമിയ്ക്കപ്പെടുന്നുണ്ട് എന്ന് സമീപകാലത്തെ ചില സംഭവ വികാസങ്ങളിലൂടെ തന്നെ വ്യക്തമാണ്. കൊച്ചിയില്‍ മലയാളി നടി ആക്രമിയ്ക്കപ്പെട്ട ശേഷം വെളിപ്പെടുത്തലുകളുമായി പല നായികമാരും രംഗത്തെത്തിയിരുന്നു.

കാസ്റ്റിങ് കൗച്ച്

നായികമാരെ സംബന്ധിച്ച് പീഡനങ്ങള്‍ താരതമ്യേനെ അധികമാണ്. പൊതു ഇടങ്ങളില്‍ പങ്കെടുക്കുമ്പോഴുള്ള പിച്ചലും മാന്തലും മാത്രമല്ല, സിനിമയില്‍ അവസരം ലഭിയ്ക്കാന്‍ സംവിധായകരുടെയും നായകന്മാരുടെയും ഇംഗിതങ്ങള്‍ക്ക് വഴങ്ങേണ്ടിയും വരാറുണ്ട്. ഇത്തരം സാഹചര്യങ്ങളില്‍ തൃഷ പെപ്പര്‍ സ്‌പ്രേയുമായി നടക്കുന്നതിനെ കുറ്റം പറയാന്‍ പറ്റില്ല.

English summary
Do you want to see Trisha bodyguard

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam