റോജയ്ക്ക് കുട്ടികള്‍ ഉണ്ടാവില്ലെന്ന് അറിഞ്ഞാണ് കല്യാണം കഴിച്ചത്! ആ സത്യം അവള്‍ക്ക് അറിയില്ലായിരുന്നു; സെൽവമണി
തെന്നിന്ത്യന്‍ സിനിമയില്‍ സൂപ്പര്‍ നായികയായി തിളങ്ങി നിന്ന താരസുന്ദരിയാണ് റോജ. നടി എന്നതിലുപരി ഇപ്പോള്‍ രാഷ്ട്രീയക്കാരി കൂടിയായ റോജ ഭര്‍ത്താവിനും രണ്ട് മക്കള്‍ക്കുമൊപ്പം സന്തുഷ്ടയായി ജീവിക്കുകയാണ്. ഈ കാലയളവില്‍ തന്റെ ജീവിതത്തിലുണ്ടായ കാര്യങ്ങളെ കുറിച്ച് തുറന്ന് സംസാരിച്ച് എത്തിയിരിക്കുകയാണ് നടിയിപ്പോള്‍.
റോജയും ഭര്‍ത്താവും സംവിധായകനുമായ സെല്‍വമണിയും തമിഴിലെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കവേയാണ് തങ്ങളുടെ ജീവിതത്തെ കുറിച്ച് അധികമാര്‍ക്കും അറിയാത്ത കഥ വെളിപ്പെടുത്തുന്നത്. റോജയ്ക്ക് കുട്ടികള്‍ ജനിക്കില്ലെന്ന് ഡോക്ടര്‍ വിധി എഴുതിയിട്ടും അവരെ സെല്‍വമണി വിവാഹം കഴിക്കുകയായിരുന്നു. ഇക്കാര്യം ഗര്‍ഭിണിയാവുന്നത് വരെ താന്‍ പോലും അറിഞ്ഞില്ലെന്നാണ് നടി വ്യക്തമാക്കുന്നത്.

ഭര്‍ത്താവുമായി താന്‍ സ്ഥിരം വഴക്ക് കൂടാറുണ്ടെന്നാണ് റോജ പറയുന്നത്. എന്നാല്‍ അദ്ദേഹം ഒരിക്കലും തന്നോട് വഴക്ക് കൂടാറില്ല. ദേഷ്യം വന്നാല്‍ അദ്ദേഹം മുറിയില്‍ കയറി വാതില്‍ അടക്കും. ദേഷ്യം തീര്‍ന്നതിന് ശേഷമേ ഇറങ്ങി വരികയുള്ളു. കാരണം ദേഷ്യത്തിന്റെ പുറത്ത് എന്നെ വഴക്ക് പറഞ്ഞാല്‍ ഞാന്‍ കരയുമെന്ന് അദ്ദേഹത്തിന് അറിയാം. അങ്ങനൊരു സാഹചര്യം സൃഷ്ടിക്കാതിരിക്കാനാണ് അദ്ദേഹം അങ്ങനെ ചെയ്യുന്നതെന്ന് നടി പറയുന്നു.
തങ്ങള്‍ പ്രണയത്തിലായ സമയത്ത് വീട്ടുകാരും അതിനെ പൂര്‍ണമായി പിന്തുണച്ചിരുന്നു. മാത്രമല്ല വിവാഹം കഴിഞ്ഞാല്‍ 24 കുട്ടികളെങ്കിലും വേണമെന്നായിരുന്നു ഞങ്ങളുടെ ആഗ്രഹം. അത്രയും സ്‌നേഹവും ഐക്യവും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിരുന്നു. മാത്രമല്ല ലോകത്ത് ആര്‍ക്കുമില്ലാത്ത റെക്കോര്‍ഡ് കുട്ടികള്‍ക്ക് ജന്മം കൊടുത്ത് നേടുമെന്നും ഉറപ്പിച്ചു. എന്നാല്‍ എനിക്ക് കുട്ടികള്‍ ഉണ്ടാവാന്‍ യാതൊരു സാധ്യതയുമില്ലാത്ത അവസ്ഥ വന്നിരുന്നു.
സിനിമയില്‍ നായികയായി അഭിനയിക്കുന്ന സമയത്ത് എനിക്ക് ചില ശാരീരിക പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ഞങ്ങള്‍ പ്രണയത്തിലായിരുന്നെങ്കിലും സെല്‍വമണിയോട് പറയാന്‍ എനിക്ക് നാണക്കേട് പോലെ തോന്നി. പക്ഷേ ഞങ്ങളുടെ കുടുംബഡോക്ടര്‍ അദ്ദേഹത്തോട് സത്യം പറഞ്ഞു. അത് റോജയ്ക്ക് കുട്ടികള്‍ ജനിക്കാനുള്ള സാധ്യത അമ്പത് ശതമാനം മാത്രമാണെന്നാണ്. ഇത് കേട്ടതോടെ സെല്‍വമണിയുടെ ഹൃദയം തകര്‍ന്നു. പക്ഷേ എന്നോട് പറയാതെ അക്കാര്യം രഹസ്യമാക്കി വെച്ചു.

അതിന് ശേഷമാണ് ഞങ്ങളുടെ വിവാഹം നടക്കുന്നത്. രണ്ട് വര്‍ഷത്തിന് ശേഷം ഞാന്‍ ഗര്‍ഭിണിയായി. ഈ വാര്‍ത്ത വീട്ടിലുള്ള എല്ലാവരെയും വലിയ ആവേശത്തിലാക്കി. പിന്നീട് ഞാന്‍ ഗര്‍ഭിണിയാണെന്ന് അറിഞ്ഞ് ഡോക്ടര്‍ വിളിച്ചപ്പോഴാണ് തന്റെ ആരോഗ്യാവസ്ഥയെ കുറിച്ചുള്ള സത്യം വെളിപ്പെടുത്തുന്നത്. റോജ ഗര്‍ഭിണിയായതില്‍ ഭയങ്കര സന്തോഷമുണ്ടെന്നാണ് ഡോക്ടര്‍ പറഞ്ഞത്. അതെന്താ അങ്ങനെ പറഞ്ഞതെന്ന് ചോദിച്ചപ്പോഴാണ് അവര്‍ സത്യങ്ങളൊക്കെ പറഞ്ഞത്. ശരിക്കും എനിക്കാദ്യം മകള്‍ ജനിച്ചപ്പോള്‍ അത് ദൈവത്തിന്റെ സമ്മാനമാണെന്നാണ് എനിക്ക് തോന്നിയത്. ആ മാജിക് എനിക്കൊരിക്കലും മറക്കാന്‍ സാധിക്കില്ല. ഒരിക്കലും കുട്ടികളുണ്ടാവില്ലെന്ന് കരുതിയെങ്കിലും ദൈവം കുഞ്ഞുങ്ങളെ തന്നത് ഞങ്ങള്‍ ചെയ്ത നന്മയാണെന്ന് കരുതി.
റോജ ഗര്‍ഭിണിയാവാന്‍ സാധ്യത കുറവാണെന്നും കുട്ടികള്‍ ഉണ്ടാവില്ലെന്നും കേട്ടപ്പോള്‍ താന്‍ ശരിക്കും ഞെട്ടി പോയെന്നാണ് സെല്‍വമണിയും പറയുന്നത്. 24 കുട്ടികളെങ്കിലും വേണമെന്ന് ആഗ്രഹിച്ചവര്‍ക്കാണ് ഒറ്റ കുട്ടിയും ഉണ്ടാവില്ലെന്ന് പറയുന്നത്. പക്ഷേ റോജയോട് ഇക്കാര്യം മറച്ച് വെച്ചു. കാരണം കുട്ടിയുണ്ടാവില്ലെന്ന് കേട്ടാല്‍ അവള്‍ വിവാഹം കഴിക്കാനുള്ള തീരുമാനത്തില്‍ നിന്നും പിന്മാറും. അതുകൊണ്ട് അവളോട് ഇക്കാര്യം പറഞ്ഞില്ല. 2001 ല്‍ വിവാഹം കഴിച്ച ഞങ്ങള്‍ക്ക് 2003 ല്‍ മകന്‍ ജനിച്ചു. നമ്മുടെ ശക്തിയ്ക്ക് അപ്പുറം മറ്റൊരു ശക്തിയുണ്ടെന്ന് തങ്ങള്‍ മനസിലാക്കിയത് അപ്പോഴാണെന്നും താരങ്ങള്‍ പറയുന്നു.


Click it and Unblock the Notifications











