ശ്രുതിയുടെ ലൈംഗികാരോപണം!! നടൻ അർജുന്റെ അറസ്റ്റ് വൈകും!! പോലീസിന് കോടതിയുടെ നിർദ്ദേശം

തെന്നിന്ത്യ സിനിമ ലോകത്തെ തന്നെ ഏറെ ഞെട്ടിപ്പിച്ച ഒരു മീടൂ വെളിപ്പെടുത്തലായിരുന്നു നടൻ അർജുൻ സർജയ്ക്കെതിരെ മലയാളി നടി ശ്രുതി ഹരിഹരന്റേത്

മീടൂ വെളിപ്പെടുത്തലുകൾ ഇന്ത്യൻ സിനിമയിൽ സൃഷ്ടിച്ച പ്രശ്നങ്ങൾ ചെറുതൊന്നുമല്ല. ഹോളിവുഡിലാണ് മീടു ക്യാംപെയ്നുകൾ ആരംഭിച്ചതെങ്കിലും പിന്നീട് ബോളിവുഡിലും തെന്നിന്ത്യൻ സിനിമ ലോകത്തും മീടൂവെളിപ്പെടുത്തൽ സജീവമാകുകയായിരുന്നു. സിനിമമയിലെ പല പ്രമുഖ വ്യക്തികൾക്ക് നേരെയാണ് മീടു ക്യാംപെയ്നുകൾ മിഴി തുറന്നത്.

തെന്നിന്ത്യ സിനിമ ലോകത്തെ തന്നെ ഏറെ ഞെട്ടിപ്പിച്ച ഒരു മീടൂ വെളിപ്പെടുത്തലായിരുന്നു നടൻ അർജുൻ സർജയ്ക്കെതിരെ മലയാളി നടി ശ്രുതി ഹരിഹരന്റേത്. മലയാളത്തിലും തമിഴിലും തെന്നിന്ത്യൻ ഭാഷകളിലെല്ലാം ഒരുപാട് ആരാധകരുള്ള ഒരു താരമാണ് അർജുൻ സർജ. അതിനാൽ തന്നെ ശ്രിതിയുടെ വെളിപ്പെടുത്തൽ വൻ ചലനമാണ് സിമനിമ ലോകത്ത് സൃഷ്ടിച്ചിരിക്കുന്നത്. ശ്രുതിയുടെ മീടൂ ആരോപണത്തിൽ അർജുൻ അഴിക്കുളളിലാകുന്ന ഒരു സന്ദർത്തിൽ വരെ കാര്യങ്ങൾ എത്തിയിരുന്നു.

 അർജുനെ അറസ്റ്റ് ചെയ്യാൻ പടില്ല

അർജുനെ അറസ്റ്റ് ചെയ്യാൻ പടില്ല

നടൻ അർജുനെതിരെ ശ്രുതി നിയമ നടപടി സ്വീകരിച്ചിരുന്നു. അറസ്റ്റിന്റെ വക്കോളം കാര്യങ്ങൾ വന്നെത്തിയിരുന്നു. എന്നാൽ നടിയുട പരാതിയുടെ അടിസ്ഥാനത്തിൽ അർജുനെതിരെ തത്താക്കാലം കേസെടുക്കണ്ടെന്ന് കർണ്ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്. അടുത്ത വിചാരണ നവംബർ 14 നാണ്. അതിനു മുൻപ് താരത്തെ അറസ്റ്റ് ചെയ്യാൻ പാടില്ലെന്ന് ബെംഗളൂരു ഹൈക്കോടതി പോലീസിന് ഉത്തരവ് നൽകിയിട്ടുണ്ട്.

 കാരണം വ്യക്തമാക്കി കോടതി

കാരണം വ്യക്തമാക്കി കോടതി

ഇതിനുള്ള കാരണവും കോടതി വ്യക്തമാക്കിയിട്ടുണ്ട്. കേസിനാസ്പദാമായ സംഭവം നടക്കുന്നത് മൂന്ന് വർഷം മുൻപാണ്. അതിനാലാണ് ഈ വിഷയത്തിൽ തൽക്കാലം അറസ്റ്റ് വേണ്ടെന്ന് കോടതി നിർദ്ദേശിച്ചത്. എന്നാൽ കേസ് റദ്ദാക്കാരുതെന്നും അന്വേഷണം തുടരുക തന്നെ വേണമെന്നും ബെംഗളൂരു പോലീസിന് കർശന നിർദ്ദേശവും നൽകിയിട്ടുണ്ട്.

രണ്ടു വർഷം വരെ തടവ്

രണ്ടു വർഷം വരെ തടവ്

മീടൂ ക്യാംപെയ്ന്റെ ഭാഗമായി നടി ശ്രുതി ഹരിഹരന്റെ വെളിപ്പെടുത്തലിനെ തുടർന്ന് അർജുൻ സർജയ്ക്കെതിരെ പോലീസ് കേസെടുത്തിരുന്നു.. ബെംഗളൂരൂ കബോൺ പാർക്ക് പോലീസ് സ്റ്റേഷനിലായിരുന്നു ശ്രുതി പരാതി നൽകിയത്. നടനെതിരെ 354, 354 എ, 509 വകുപ്പ് പ്രകാരമാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. രണ്ടു വർഷം വരെ തടവും പിഴയും ലഭിക്കാം. സ്ത്രീകളെ അപമാനിക്കുന്ന തരത്തിലുള്ള പെരുമാറ്റം,. മോശമായ സംസാരിക്കുക, അപമര്യാദയായി പെരുമാറുക, തുടങ്ങിയ കുറ്റങ്ങളുള്ള വകുപ്പുകളാണ് അർജുനെതിരെ ചുമർത്തിയിരിക്കുന്നത്.

 സെറ്റിൽ കെട്ടിപ്പിടിച്ചു

സെറ്റിൽ കെട്ടിപ്പിടിച്ചു

നിപുണൻ എന്ന ചിത്രത്തിന്റെ സെറ്റിൽവെച്ച് അർജുൻ മോശമായി പെരുമാറിയെന്നാണ് നടിയുടെ ആരോപണം. ചിത്രത്തിൽ അർജുന്റെ ഭാര്യ വേഷത്തിലായിരുന്നു ശ്രുതി എത്തിയത്. .ചിത്രത്തിനു വേണ്ടി ഒരു പ്രേമ രംഗം ചിത്രീകരിക്കണമായിരുന്നു. ചെറിയൊരു സംഭാഷണത്തിനു ശേഷം ഞങ്ങൾ കെട്ടിപ്പിടിക്കുന്ന രംഗമായിരുന്നു അത്. റിഹേഴ്സൽ സമയത്ത് അർജുൻ അനുവാദം ചോദിക്കാതെ ഡയലോഗ് പറഞ്ഞതിനു ശേഷം കെട്ടിപ്പിടിക്കുകയായിരുന്നു. എന്നെ ദൃഢമായി അദ്ദേഹത്തിന്റെ ശരീരത്തോടു ചേര്‍ത്ത് പിടിക്കുകയായിരുന്നെന്ന് ശ്രുതി പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X