»   » ഹോളിവുഡ് സിനിമയുടെ റീമേക്കില്‍ വിക്രം അന്ധ വേഷത്തില്‍

ഹോളിവുഡ് സിനിമയുടെ റീമേക്കില്‍ വിക്രം അന്ധ വേഷത്തില്‍

By: Pratheeksha
Subscribe to Filmibeat Malayalam

ഹോളിവുഡ് ത്രില്ലറായ ഡോണ്ട് ബ്രീത്ത് തമിഴില്‍ റീമേക്കിനൊരുങ്ങുന്നു. ചിത്രത്തില്‍ സ്റ്റീഫന്‍ ലാങ് ആണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ചത്. അന്ധവേഷത്തിലെത്തിയ സ്റ്റീഫന്റെ റോള്‍ തമിഴില്‍ വിക്രം ആണ് അവതരിപ്പിക്കുന്നത്.

ഡോണ്ട് ബ്രീത്ത് ഈ വര്‍ഷം ആഗസ്റ്റ് 25 നാണ് റിലീസ് ചെയ്തത്. ഒടുവില്‍ പുറത്തിറങ്ങിയ വിക്രം ചിത്രം ഇരുമുഖന്‍ ഹിറ്റായിരുന്നു.

ചിത്രത്തിന്റെ കഥ

മൂന്നു പേര്‍ അടങ്ങുന്ന മോഷണസംഘം ധനികനായ ഒരു അന്ധന്റെ വീട്ടില്‍ മോഷ്ടിക്കാന്‍ കയറുന്നതും തുടര്‍ന്നു നടക്കുന്ന സംഭവവികാസങ്ങളുമാണ് ചിത്രത്തിന്റെ പ്രമേയം. ജാന്‍ ലെവിയാണ് ചിത്രത്തിലെ നായിക.

സംവിധാനം നിര്‍വ്വഹിച്ചത്

ഫെഡെ അല്‍വാരസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ റോഡോ സായേജസ് ആണ് നിര്‍വ്വഹിച്ചിരിക്കുന്നത്.

റീമേക്ക് അവകാശം

തമിഴിലെ പ്രമുഖ ബാനറാണ് ചിത്രത്തിന്റെ റീമേക്ക് അവകാശം നേടിയിരിക്കുന്നത്

വിക്രം ചിത്രം ഇരുമുഖന്‍

സപ്തംബറില്‍ റിലീസ് ചെയ്ത ഇരുമുഖനു ശേഷം വിക്രം ചെയ്യുന്നചിത്രമായിരിക്കും ഇത്. ബോക്‌സ് ഓഫീസ് ഹിറ്റായ ഇരുമുഖന്റെ കളക്ഷന്‍ 100 കോടിയായിരുന്നു

വിക്രമിന്റെ ഫോട്ടോസിനായി

English summary
As per the Kollywood grapevine, a producer is interested in casting Chiyaan Vikram in the Tamil remake of the Hollywood blockbuster film Don't Breathe.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam