»   » എനിക്ക് ഇടയ്ക്ക് സംശയം തോന്നാറുണ്ട്, ഞാന്‍ തന്നെയാണോ ആ ബാഹുബലി...

എനിക്ക് ഇടയ്ക്ക് സംശയം തോന്നാറുണ്ട്, ഞാന്‍ തന്നെയാണോ ആ ബാഹുബലി...

By: Rohini
Subscribe to Filmibeat Malayalam

തെലുങ്ക് സിനിമയ്ക്കകത്ത് മാത്രം ഒതുങ്ങി നിന്ന പ്രഭാസ് വളരെ പെട്ടന്നാണ് ലോക സിനിമയില്‍ ഇടം നേടിയത്. രാജമൗലിയുടെ ബാഹുബലി ചിത്രങ്ങള്‍ റിലീസായതോടെ പ്രഭാസ് എന്ന നടന്റെ തലയിലെഴുത്തും മാറി. എന്നും ബാഹുബലിയുടെ നിഴലില്‍ തന്നെ നില്‍ക്കാനാണ് തനിക്ക് ആഗ്രഹം എന്ന് പ്രഭാസ് പറയുന്നു.

ഇത്രയും ഗ്ലാമറായി, സെക്‌സിയായി അമല പോള്‍ ഇതിനു മുന്‍പ് അഭിനയിച്ചിട്ടില്ല, ഈ വീഡിയോ കണ്ടു നോക്കൂ..

ബാഹുബലി ഇമേജ് മാറണം എന്ന് ഞാനൊരിക്കലും ആഗ്രഹിയ്ക്കുന്നില്ല. ജീവിതാവസാനം വരെ സൂക്ഷിക്കാന്‍ ഇത്തരം ചില അവസരങ്ങള്‍ ഒരിക്കല്‍ മാത്രമേ ലഭിയ്ക്കുകയുള്ളൂ. ഞാനത് എന്നും സൂക്ഷിക്കും. ചിലപ്പോഴൊക്കെ എനിക്ക് തോന്നും, ഞാന്‍ തന്നെയാണോ ബാഹുബലിയായി എത്തിയത് എന്ന്.

ദിലീപിന്റെ രാമലീലയുടെ അവസ്ഥയായിരുന്നു അന്ന് ആ മഞ്ജു വാര്യര്‍ ചിത്രത്തിനും, എന്നിട്ടോ?

prabhas-

ബാഹുബലി വിജയിക്കും എന്നുറപ്പുണ്ടായിരുന്നു. പക്ഷെ ഇത്രയും വലിയ വിജയം ഒരിക്കലും പ്രതീക്ഷിച്ചിട്ടില്ല. തെലുങ്ക് സിനിമായില്‍ മാത്രം അറിയപ്പെട്ട ഞാന്‍ പെട്ടന്ന് ഇന്ത്യ മുഴുവന്‍ അറിയപ്പെടുക എന്നത് മനോഹരുമായ ഒരു അനുഭവമാണ്- യാതൊരു തലക്കനുവുമില്ലാതെ ബാഹുബലി നായകന്‍ പറഞ്ഞു.

മൂന്ന് വര്‍ഷം ബാഹുബലിയ്ക്കായി സമര്‍പ്പിച്ച പ്രഭാസ്, ബാഹുബലിയ്ക്ക് ശേഷം ആദ്യമായി ചെയ്യുന്ന ചിത്രമാണ് സാഹോ. തെലുങ്ക്, തമിഴ്, ഹിന്ദി ഭാഷകളിലായി ഒരുക്കുന്ന ചിത്രത്തില്‍ ബോളിവുഡ് താരം ശ്രദ്ധ കപൂറാണ് നായികയായെത്തുന്നത്.

English summary
Don't want to break out of 'Baahubali' image: Prabhas
Please Wait while comments are loading...

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam