'ഭാര്യയും കുട്ടികളും ഉണ്ടായിരുന്നിട്ടും പ്രഭു ഖുശ്ബുവിനെ വിവാഹം ചെയ്തു, ശിവാജി ഇടപെട്ടതോടെ ഇരുവരും പിരിഞ്ഞു'

തെന്നിന്ത്യയിൽ ഒരു കാലത്ത് ഇന്നത്തെ മുൻനിര നായികമാർക്ക് സങ്കൽപ്പിക്കാവുന്നതിനും അപ്പുറം ആരാധകരുണ്ടായിരുന്ന താരമാണ് ഖുശ്‌ബു. ഖുശ്ബു അന്നൊരു ആവേശമായിരുന്നു തമിഴ്നാട്ടുകാർക്ക്. താരത്തിന്റെ സിനിമയും രാഷ്ട്രീയവുമെല്ലാം വാർത്തകളിൽ നിറയാറുണ്ട്. അടുത്തിടെ പിതാവിനെ കുറിച്ച് ഖുശ്ബു നടത്തിയ വെളിപ്പെടുത്തൽ വലിയ രീതിയിൽ വൈറലായിരുന്നു.

എട്ട് വയസുള്ളപ്പോൾ പിതാവ് ലൈംഗീകമായും ശാരീരികമായും പീഡിപ്പിച്ചുവെന്നാണ് ദേശീയ വനിതാ കമ്മീഷൻ അംഗമായി ചുമതലയേറ്റ ശേഷം ഖുശ്ബു സുന്ദർ വെളിപ്പെടുത്തിയത്. എന്റെ അമ്മ ഏറ്റവും മോശമായ ദാമ്പത്യത്തിലൂടെയാണ് കടന്നുപോയത്.

ഭാര്യയെ തല്ലുന്നതും മക്കളെ തല്ലുന്നതും ഏക മകളെ ലൈംഗീകമായി പീഡിപ്പിക്കുന്നതും തന്റെ ജന്മാവകാശമാണെന്ന് കരുതിയിരുന്ന ഒരാളായിരുന്നു പിതാവ്. എന്റെ ദുരുപയോഗം ആരംഭിക്കുമ്പോൾ എനിക്ക് വെറും എട്ട് വയസായിരുന്നു. 15 വയസുള്ളപ്പോഴാണ് അച്ഛനെതിരെ സംസാരിക്കാൻ എനിക്ക് ധൈര്യമുണ്ടായത് എന്നുമാണ് ഖുശ്ബു വെളിപ്പെടുത്തിയത്.

Khushboo, Prabhu

നടിയുടെ തുറന്ന് പറച്ചിൽ ആരാധകരിൽ വലിയ ആഘാതം സൃഷ്ടിച്ചിരുന്നു. ഇത്രയും കാലത്തെ സിനിമാ ജീവിതത്തിനിടയിൽ ഒട്ടനവധി വിവാദങ്ങളിൽ ഖുശ്ബുവിന്റെ പേരും മുഴങ്ങി കേട്ടിരുന്നു. അത്തരത്തിൽ ഒരു വിവാദമാണ് നടൻ പ്രഭുവുമായുണ്ടായിരുന്ന പ്രണയവും രഹസ്യ വിവാഹവും. 1980കളിൽ ബാലതാരമായി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ഖുശ്ബു 1988ൽ പുറത്തിറങ്ങിയ ധർമ്മത്തിൻ തലൈവൻ എന്ന തമിഴ് ചിത്രത്തിലൂടെ നായികയായാണ് അരങ്ങേറ്റം കുറിച്ചത്.

വർഷം 16, വെട്രിവിഴ, കിഴക്ക് വാസൽ, മൈക്കിൾ മദന കാമരാജൻ, നാഡിഗൻ, ചിന്നത്തമ്പി തുടങ്ങിയ ഹിറ്റ് ചിത്രങ്ങളിൽ നായികയായും അഭിനയിച്ചിട്ടുണ്ട്. സൗന്ദര്യവും അഭിനയവും കൊണ്ട്വ വളരെ പെട്ടാണ് തമിഴ് സിനിമയിലെ മുൻനിര നടിമാരിൽ ഒരാളായി ഖുശ്ബു മാറിയത്.

രജിനികാന്ത്, കമൽഹാസൻ, ശരത് കുമാർ, പ്രഭു, സത്യരാജ്, കാർത്തിക് തുടങ്ങി നിരവധി മുൻനിര താരങ്ങൾക്കൊപ്പം അവർ ജോടിയായി. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളിലായി ഇരുന്നൂറിലധികം ചിത്രങ്ങളിൽ ഖുശ്ബു അഭിനയിച്ചിട്ടുണ്ട്. തമിഴിൽ മാത്രം നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. തമിഴ് പ്രേക്ഷകർ ഖുശ്ബുവിനെ ആഘോഷിച്ചത് പോലെ മറ്റൊരു നടിയെയും ആഘോഷിച്ചിട്ടില്ല എന്ന് തന്നെ പറയാം.

ഖുശ്ബുവിന് വേണ്ടി ക്ഷേത്രം പണിത ആരാധകർ വരെയുണ്ട്. പ്രഭുവും ഖുശ്ബുവും തമ്മിലുള്ള പ്രണയം ഒരു കാലത്ത് വലിയ ചർച്ചാ വിഷയമായിരുന്നു. പ്രഭു-ഖുശ്ബു ജോഡിയെ ആരാധകർ ആഘോഷമാക്കിയപ്പോൾ ചിന്നത്തമ്പിയുടെ ഷൂട്ടിങ്ങിനിടെയാണ് ഇരുവരും പ്രണയത്തിലായതെന്നാണ് റിപ്പോർട്ട്.

Khushboo, Prabhu

എന്നാൽ പ്രഭുവിന്റെ പിതാവും നടനുമായ ശിവാജി ​ഗണേശന്റെ ഇടപെടലിനെ തുടർന്ന് ഇരുവരും പ്രണയം ഉപേക്ഷിച്ചുവെന്നാണ് പിന്നീട് വന്ന റിപ്പോർട്ട്. പ്രഭുവും ഖുശ്ബുവും വിവാഹിതരായിരുന്നുവെന്ന് പറയുകയാണ് ഇപ്പോൾ സിനിമാ നിരൂപകനായ ഡോ.കാന്തരാജ്. 'ഒരു കാലത്ത് പ്രഭു-ഖുശ്ബു പ്രണയം വാർത്തകളിൽ ഇടം നേടിയിരുന്നു.'

'ഖുശ്ബുവും പ്രഭുവും വിവാഹിതരായിയെന്ന് അന്ന് ഒരു പത്രം റിപ്പോർട്ട് ചെയ്യുകയും ചെയ്തിരുന്നു. അതിനുശേഷം ഖുശ്ബുവും പ്രഭുവും ഒന്നിച്ചുള്ള ഫോട്ടോകൾ അന്നത്തെ പത്രങ്ങളിൽ പ്രചരിക്കുകയും ചെയ്തിരുന്നു. എന്നാൽ ആ സമയത്ത് പ്രഭു വിവാഹിതനും അച്ഛനുമായിരുന്നു.'

'ഇരുവരും വിവാഹിതരായി എന്ന വാർത്ത പരന്നതോടെ പ്രഭുവിന്റെ ആദ്യഭാര്യയുടെ വീട്ടുകാർ വിവാഹത്തെ ശക്തമായി എതിർത്ത് രം​ഗത്തെത്തി. പ്രഭുവിന്റെ പിതാവ് ശിവാജി ​ഗണേശനും പ്രഭുവിന്റെ ഭാര്യ വീട്ടുകാരും വിഷയത്തിൽ ഇടപെട്ടതോടെ പ്രഭു-ഖുശ്ബു വിവാ​ഹം കാൻസലായി പോയി', എന്നാണ് ഡോ.കാന്തരാജ് പറഞ്ഞത്.

മുസ്ലിം ആയിരുന്ന ഖുശ്ബു വിവാഹശേഷമാണ് മതം മാറിയത്. സംവിധായകനും നടനുമായ സുന്ദറിനെ വിവാഹം കഴിച്ച ശേഷമാണ് ഖുശ്ബു ഹിന്ദു മതം സ്വീകരിച്ചത്.

More from Filmibeat

Read more about: khushboo prabhu
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X