വലുപ്പം കൂട്ടാനും മെലിയാനും നടിമാര്‍ കാണിച്ച അബദ്ധം! ശ്രീവിദ്യയും ജയലളിതയുമൊക്കെ ദുരിതം അനുഭവിച്ചെന്ന് ഡോക്ടർ
സിനിമാ ഇന്‍ഡസ്ട്രി ഗ്ലാമറിന്റെ ലോകമായതോട് കൂടി സൗന്ദര്യത്തിന്റെ പിന്നാലെയാണ് എല്ലാവരും. പ്ലാസ്റ്റിക് സര്‍ജറികളടക്കം ചെയ്ത് സൗന്ദര്യം കൂട്ടുന്നതിന് വേണ്ടി ശ്രമിക്കുകയാണ് പല നടിമാരും. ഇത് ഇന്നത്തെ നടിമാര്‍ മാത്രമാണ് ചെയ്യുന്നതെന്നാണ് പലരുടെയും തെറ്റിദ്ധാരണ. സത്യത്തില്‍ മുന്‍കാല നടിമാരും ഇതിനെക്കാളും വലിയ സര്‍ജറികള്‍ ചെയ്തിട്ടുണ്ട്. തടി കുറയ്ക്കാന്‍ വേണ്ടിയൊക്കെ ചെയ്യുന്ന ചികിത്സകള്‍ വലിയ പരാജയമാവുകയും ചെയ്തു.
അങ്ങനെ നടിമാരായ ശ്രീവിദ്യയും ജയലളിതയും ചെയ്ത സര്‍ജറികളെ കുറിച്ച് സംസാരിക്കുകയാണ് ഡോ. കാന്തരാജ്. തമിഴിലെ ഒരു യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലൂടെയാണ് അധികമാര്‍ക്കും അറിയാത്ത നടിമാരുടെ ചികിത്സയില്‍ വന്ന പിഴവുകളെ കുറിച്ച് ഡോക്ടര്‍ തുറന്ന് സംസാരിച്ചത്.

മൂക്കിന്റെയും ചുണ്ടിന്റെയും നീളവും വലിപ്പത്തിലുമൊക്കെ മാറ്റം വരുത്താന്‍ വേണ്ടി നിരവധി നടിമാരാണ് പ്ലാസ്റ്റിക് സര്‍ജറികള്‍ ചെയ്യാറുള്ളത്. പ്രിയങ്ക ചോപ്ര ചുണ്ടിന് വേണ്ടി നടത്തിയ ശസ്ത്രക്രിയ വലിയ പരാജയമാവുകയും നടിയുടെ രൂപം തന്നെ മാറുന്ന സ്ഥിതിയിലേക്ക് വന്നിരുന്നു. അതുപോലെ നിരവധി പേരാണ് മുഖത്ത് മാറ്റങ്ങള്‍ വരുത്താന്‍ ശ്രമിക്കാറുള്ളത്. ഇതുപോലെ തടി കുറയ്ക്കാനും നടിമാര്‍ ശ്രമിച്ചിരുന്നു. ആ സര്‍ജറി ശരിക്കുമൊരു പരാജയമായി മാറിയതാണ് ഇതുവരെയുള്ള അനുഭവങ്ങളെന്ന് ഡോക്ടര്‍ വ്യക്തമാക്കുന്നു.
പഴയകാലം മുതലേ സൗന്ദര്യം കൂട്ടുന്നതിന് വേണ്ടി നടിമാര്‍ സര്‍ജറികള്‍ ചെയ്തിരുന്നു. അതില്‍ കോംപ്ലിക്കേഷന്‍സ് നിരവധിയാണ്. അങ്ങനെ ചെയ്യുന്നവര്‍ക്ക് ആയൂസ് അധികകാലമൊന്നും ഉണ്ടാവില്ല. ഒരേ സമയത്ത് അങ്ങനെ ചികിത്സ എടുത്തവരാണ് നടി ശ്രീവിദ്യയും ജയലളിതയും. ശ്രീവിദ്യ അങ്ങനെ ചെയ്തിട്ട് ഒരു വര്‍ഷം പോലും ഇരുന്നില്ല. ഒരു വര്‍ഷം കൊണ്ട് തന്നെ കാന്‍സര്‍ വന്ന് മരണപ്പെട്ടു. അത്തരം സര്‍ജറികളുടെ കാലാവധിയെന്ന് പറയുന്നത് വെറും ആറ് മാസം മാത്രമാണ്.
അത് കഴിഞ്ഞാല്‍ വീണ്ടും പഴയതിനെക്കാളും പത്ത് ഇരട്ടിയായി വരും. അതാണ് ശ്രീവിദ്യയ്ക്കും ജയലളിതയ്ക്കും സംഭവിച്ചത്. ലിപ്പോസക്ഷന്‍ സര്‍ജറി ചെയ്ത ആറ് മാസം വരെ ആ നടിമാര്‍ മെലിഞ്ഞ് ഒരു കൊടിമരം പോലെയാണ് ഇരുന്നത്. അത്രത്തോളം മാറ്റമാണ് അവരുടെ ശരീരത്തിന് സംഭവിച്ചത്. അത് കഴിഞ്ഞ് ആറ് മാസത്തിന് ശേഷം അമ്പത് കിലോ ഉണ്ടായിരുന്നവര്‍ തൊണ്ണൂറ് കിലോ ആയിട്ടുണ്ടാവും.

ഇടുപ്പിന്റെയും വയറിന്റെയും സൈഡിലുള്ള കൊഴുപ്പുകള്‍ എടുത്ത് കളയുകയാണ് ഇത്തരം സര്‍ജറിയിലൂടെ ലക്ഷ്യമിടുന്നത്. പക്ഷേ ആ കൊഴുപ്പ് വീണ്ടും വന്നുകൊണ്ടേയിരിക്കും. അത് മെയിന്റെയിന്‍ ചെയ്യാന്‍ സാധിക്കില്ല. അതുകൊണ്ട് ആ സര്‍ജറികള്‍ പരാജയമാവും. കൂടുതല്‍ പേര്‍ക്കും അതിന് ശേഷം കാന്‍സര്‍ വരാനുള്ള കാരണം ഇതായി മാറും. അങ്ങനെ സംഭവിച്ച ഒത്തിരി അനുഭവങ്ങളുണ്ട്. അതിലൊന്ന് മാത്രമാണ് നടി ശ്രീവിദ്യയുടേത്.
സമാനമായ രീതിയില്‍ മാറിടങ്ങള്‍ക്കും നിതംബത്തിനുമൊക്കെ വലുപ്പും കൂട്ടുന്ന ചികിത്സകളുമുണ്ട്. ഒരു പ്രമുഖ നടി അങ്ങനെ ചെയ്ത് വന്നതോടെ അവരുടെ പഴയതും പുതിയതുമായ ഫോട്ടോസ് പങ്കുവെച്ച് ആളുകള്‍ വല്ലാതെ അപമാനിപ്പിച്ച് കളഞ്ഞു. ശരിക്കും ഇത്തരം സര്‍ജറികള്‍ വലിയ പരാജയം തന്നെയാണ്. പിന്നെ അമേരിക്ക പോലുള്ള വിദേശങ്ങളില്‍ പോയി ചെയ്യുന്നവരുണ്ട്. അതില്‍ ചെറിയ വ്യത്യാസം വന്നെങ്കിലെ ഉണ്ടാവുകയുള്ളുവെന്നും ഡോക്ടര്‍ കാന്തരാജ് വ്യക്തമാക്കുന്നു.
നയന്‍താര ഇത്തരം സര്‍ജറി ചെയ്തത് കൊണ്ടാണ് ഗര്‍ഭിണിയാവാന്‍ സാധിക്കാതെ വാടകഗര്‍ഭപാത്രത്തിലൂടെ കുഞ്ഞുങ്ങള്‍ക്ക് ജന്മം കൊടുത്തതെന്ന് പറയപ്പെടുന്നു. എന്നാല്‍ അവരങ്ങനെ ചെയ്തിട്ടുണ്ടോ എന്നതിനെ കുറിച്ച് എനിക്കറിയില്ല. നയന്‍താരയെ കാണുന്ന കാലത്തൊക്കെ അവര്‍ ഇതുപോലെ സുന്ദരിയായി തന്നെയാണ് കാണപ്പെട്ടിട്ടുള്ളതെന്നും ഡോക്ടടര്‍ കൂട്ടിച്ചേര്‍ത്തു...


Click it and Unblock the Notifications











