ബ്യൂട്ടി പാർലറിൽ പോയതോടെ എല്ലാം പോയി; സിനിമകളൊന്നും ഇല്ല; കീർത്തിയെ അധിക്ഷേപിച്ച് കാന്തരാജ്
ഗീതാഞ്ജലി എന്ന മലയാള ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് കടന്ന് വന്ന കീർത്തി സുരേഷ് തമിഴകത്താണ് കൂടുതൽ തിളങ്ങിയത്. കീർത്തിയെ തേടി നിരവധി അവസരങ്ങൾ തമിഴകത്ത് നിന്നും വന്നു. സൂപ്പർസ്റ്റാറുകളുടെ നായികയായി കീർത്തി തിളങ്ങി. തെലുങ്കിലും നടി ശ്രദ്ധ നേടി. മികച്ച നടിക്കുള്ള ദേശീയ പുരസ്കാരം കീർത്തിക്ക് ലഭിക്കുന്നത് മഹാനടി എന്ന തെലുങ്ക് ചിത്രത്തിലൂടെയാണ്. കരിയറിലെ വിജയപരാജയങ്ങളെല്ലാം പക്വതയോടെ കൈകാര്യം ചെയ്യുന്ന കീർത്തി ബോളിവുഡിലേക്കും കടന്നിട്ടുണ്ട്.
കീർത്തിയെക്കുറിച്ച് തമിഴകത്തെ സിനിമാ, രാഷ്ട്രീയ നിരീക്ഷകനായ ഡോ. കാന്തരാജ് നടത്തിയ പരാമർശമാണിപ്പോൾ ചർച്ചയാകുന്നത്. സൗന്ദര്യ വർധക മാർഗങ്ങൾ സ്വീകരിച്ചത് മൂലം കീർത്തിയുടെ ഭംഗി നഷ്ടപ്പെട്ടെന്നാണ് കാന്തരാജ് പറയുന്നത്. അധിക്ഷേപകരമായാണ് ഇദ്ദേഹം സംസാരിക്കുന്നത്. നടിമാർക്ക് വരുന്ന പ്രശ്നമെന്തെന്നാൽ പൊതുവെ പത്ത് വർഷമാണ് കരിയറിൽ അവരുടെ ആയുസ്. മേനിയഴക് പോയാൽ അമ്മ വേഷങ്ങളിലേക്ക് പോകും.

വലിയ തരംഗമായാണ് കീർത്തി സുരേഷ് വന്നത്. എന്നാൽ ബ്യൂട്ടിപാർലറിലേക്ക് പോയി. അതോടെ എല്ലാം പോയി. ഡയറ്റും മറ്റുമായി ഹോളിവുഡ് സ്റ്റാറെ പോലെയായി. അടുത്ത സിനിമയിൽ നടി വല്ലാതെ മെലിഞ്ഞു. ഇന്ന് നടിക്ക് സിനിമകളൊന്നുമില്ല. രജിനികാന്തിന്റെ അണ്ണാത്തെ എന്ന സിനിമയിൽ 'പാസം' കാണിച്ചു, പക്ഷെ ചോറ് വെക്കാൻ മറന്നെന്ന വിമർശനം മെലിഞ്ഞത് കാരണം കീർത്തിക്ക് നേരെ വന്നെന്നും കാന്തരാജ് പറയുന്നു.
നടി പ്രിയ ഭവാനിക്കും ഇത് തന്നെയാണ് സംഭവിച്ചതെന്നും കാന്തരാജ് അഭിപ്രായപ്പെട്ടു. വയോധികനായ കാന്തരാജ് സിനിമാ ലോകത്തെക്കുറിച്ച് നിരവധി കഥകൾ തമിഴ് യൂട്യൂബ് ചാനലുകളിൽ പങ്കുവെക്കാറുണ്ട്. പലപ്പോഴും നടിമാരെക്കുറിച്ച് അധിക്ഷേപ സ്വരത്തിലാണ് ഇദ്ദേഹം സംസാരിക്കാറ്. പൊതുവെ തമിഴ് ഓൺലൈൻ മാധ്യമ രംഗത്ത് പ്രമുഖ താരങ്ങളെക്കുറിച്ച് ഫിലിം ജേർണലിസ്റ്റുകളും മറ്റും സംസാരിക്കുന്ന വീഡിയോകൾ ഇപ്പോൾ പതിവാണ്. അടുത്ത കാലത്തായാണ് ഈ പ്രവണത കൂടി വന്നത്.

അതേസമയം വർഷങ്ങളായി താരങ്ങളെ അധിക്ഷേപിച്ച് സംസാരിക്കുന്ന ബയിൽവൻ രംഗനാഥൻ ഉൾപ്പെടെയുള്ളവരും തമിഴകത്തുണ്ട്. ഒന്നിലേറെ കേസുകൾ ബയിൽവൻ രംഗനാഥനെതിരെ വന്നിട്ടുണ്ട്. എന്നാൽ ഇപ്പോഴും ബയിൽവൻ രംഗനാഥൻ വിവാദ പരാമർശങ്ങൾ തുടരുന്നു. ഡോ കാന്തരാജിന്റെ പരാമർശത്തോട് കീർത്തി സുരേഷോ അടുത്ത വൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല.
പൊതുവെ അനാവശ്യ വിവാദങ്ങളിൽ നിന്ന് നടി മാറി നിൽക്കാറാണ് പതിവ്. അതേസമയം അടുത്തിടെ വന്ന ഗോസിപ്പുകളോട് നടിയും കുടുംബവും പ്രതികരിച്ചിരുന്നു. കീർത്തിയുടെ സുഹൃത്തിനൊപ്പം പങ്കുവെച്ച ഫോട്ടോ സോഷ്യൽ മീഡിയയിൽ വൈറലാവുകയും കീർത്തിയുടെ കാമുകനാണിതെന്ന് സംസാരമുണ്ടാവുകയും ചെയ്തു. ഇതോടെയാണ് വാർത്ത നിഷേധിച്ച് നടിയുടെ പിതാവ് സുരേഷ് കുമാർ രംഗത്ത് വന്നത്.
കരിയറിലെ തിരക്കുകളിലാണിപ്പോൾ കീർത്തി. ദസറ, മാമന്നൻ, ഭോല ശങ്കർ എന്നിവയാണ് നടിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമകൾ. മാമന്നനും ദസറയും ബോക്സ് ഓഫീസിൽ വിജയിച്ചെങ്കിലും ഭോല ശങ്കർ പരാജയപ്പെട്ടു. മലയാളത്തിൽ വാശിയാണ് കീർത്തിയുടെ ഒടുവിൽ പുറത്തിറങ്ങിയ സിനിമ.
ടൊവിനോ തോമസായിരുന്നു ചിത്രത്തിലെ നായകൻ. നടിയുടെ വരും സിനിമകൾക്കായി കാത്തിരിക്കുകയാണ് ആരാധകർ. നടിയുടെ ബോളിവുഡ് ചിത്രം അണിയറയിൽ ഒരുങ്ങുന്നുണ്ട്. വരുൺ ധവനാണ് നായകൻ. സിനിമയെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നിട്ടില്ല.


Click it and Unblock the Notifications