ദുല്‍ഖര്‍ മമ്മൂട്ടിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനെന്ന് മണിരത്‌നം
1991 ല്‍ രജനികാന്തിനെയും മമ്മൂട്ടിയെയും മുഖ്യകേന്ദ്രകഥാപാത്ര മണിരത്‌നം ദളപതി എന്നൊരു ചിത്രം സംവിധാനം ചെയ്തിരുന്നു. വര്‍ഷങ്ങള്‍ക്കിപ്പുറം, ഇപ്പോള്‍ മമ്മൂട്ടിയുടെ മകന്‍ ദുല്‍ഖര്‍ സല്‍മാനെ നായകനാക്കി ഓ കാദല്‍ കണ്മണി എന്ന ചിത്രം ഒരുക്കി. കഴിഞ്ഞ ദിവസം റിലീസ് ചെയ്ത ചിത്രത്തെ കുറിച്ച് മികച്ച അഭിപ്രായങ്ങളാണ് വന്നുകൊണ്ടിരിയ്ക്കുന്നത്.
90 ദിവസങ്ങളാണ് ദുല്‍ഖര്‍ സല്‍മാന്‍ മണിരത്‌നത്തിന് വേണ്ടി അനുവദിച്ചിരുന്നത്. ഈ ദിവസങ്ങളില്‍ മണിരത്‌നം ദുല്‍ഖറിനെ നല്ലവണ്ണം പഠിച്ചിരിക്കുന്നു എന്ന് തോന്നുന്നു. ദുല്‍ഖര്‍ മമ്മൂട്ടിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണെന്നാണ് മണിരത്‌നം പറയുന്നത്.

ഓ കാദല്‍ കണ്മണിയുടെ റിലീസിന് ശേഷം ദുബായില്‍ വച്ചു നടന്ന പ്രചാരണ പരിപാടിയില്‍ സംസാരിക്കുകയായിരുന്നു മണിരത്‌നം. തന്റെ പുതിയ ചിത്രമായ ഓ കാദല്‍ കണ്മണിക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത് എന്നും മികച്ച അഭിനേതാക്കളാണ് തന്റെ ചിത്രങ്ങളുടെ വിജയമെന്നും മണിരത്‌നം പറഞ്ഞു.
മമ്മൂട്ടിയില്‍ നിന്ന് തികച്ചും വ്യത്യസ്താണ് ദുല്‍ഖര്‍ സല്‍മാന്‍. യുവാക്കളുമായി കൂട്ട് കൂടാന്‍സാധിക്കുന്നത് കൊണ്ടാണ് പുതിയ തലമുറയുടെ അഭിരുചിക്കനുസരിച്ചുള്ള സിനിമ എടുക്കാന്‍ തനിക്ക് സാധിക്കുന്നത് എന്നും മണിരത്‌നം ദുബായിയില്‍ പറഞ്ഞു.
സുഹാസിനി, ദുല്‍ഖര്‍ സല്‍മാന്‍,നിത്യാ മേനോന്‍ എന്നിവരും മണിരത്‌നത്തോടൊപ്പം ദുബായിയില്‍ എത്തിയിരുന്നു. ഓ കാതല്‍കണ്മണിയിലെ അഭിനയം പുതിയ അനുഭവമായിരുന്നു എന്ന് ദുല്‍ഖര്‍ പറഞ്ഞു. മണിരത്‌നത്തിന്റെ സിനിമയില്‍ അഭിനയിക്കാന്‍ സാധിച്ചത് വലിയ നേട്ടം എന്നായിരുന്നു നിത്യാമേനോന്റെ പ്രതികരണം.


Click it and Unblock the Notifications