മണിരത്‌നത്തിന്റെ ചിത്രത്തില്‍ ദുല്‍ഖറും കാര്‍ത്തിയും ഒന്നിക്കുന്നു
ഓക്കെ കണ്‍മണിക്ക് ശേഷം ദുല്‍ഖറെ നായകനാക്കി മണിരത്‌നം പുതിയ ചിത്രം നിര്‍മ്മുക്കുന്നു. കാര്‍ത്തിയാണ് മറ്റൊരു നായകന്‍. രണ്ടു യുവാക്കളുടെ പ്രണയത്തെ അടിസ്ഥാനമാക്കിയുള്ളതാണ് ചിത്രം. ചിത്രത്തിലെ മറ്റ് വിവങ്ങളൊന്നും തന്നെ മണിരത്‌നം പുറത്ത് വിട്ടിട്ടില്ല.
കഴിഞ്ഞ ദിവസം ദുല്‍ഖറിനെ ഫോണില്‍ വിളിച്ച് മണിരത്‌നം സമ്മതം ചോദിക്കുകെയും, കഥയെ കുറിച്ചോ കഥാപാത്രത്തെ കുറിച്ചോ അറിയാതെ തന്നെമണിരത്‌നത്തിന്റെ ചിത്രത്തില്‍ അഭിനയിക്കാന്‍ ദുല്‍ഖര്‍ സമ്മതിക്കുകയും ചെയ്തു.

ഓക്കെ കണ്‍മണിക്ക് ശേഷം മണിരത്‌നം ചെയ്യുന്ന അടുത്ത ചിത്രം മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കിക്കൊണ്ടുള്ള ചിത്രമാണെന്നും, ഷൂട്ടിങ് 2016 ജൂലൈയില്‍ തുടങ്ങുമെന്നുമായിരുന്നു ഒടുവില്‍ വന്ന വാര്‍ത്ത.
മണിരത്‌നം സംവിധാനം ചെയ്ത ഓക്കെ കണ്‍മണി പ്രതീക്ഷിച്ചത്ര ഹിറ്റായില്ലങ്കിലും പ്രേക്ഷകര്‍ക്കിടയില്‍ സാമാന്യം ചര്‍ച്ചചെയ്യപ്പെട്ട സിനിമയായിരുന്നു. മദ്രാസ് ടാക്കീസിന്റെ ബാനറില്‍ നിര്‍മ്മിച്ച ഓക്കെ കണ്‍മണിയില്‍ നിത്യമേനോനാണ് നായികയായി എത്തിയത്്. പ്രകാശ് രാജ്, ലീല സാംസണ്‍ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങള്‍.


Click it and Unblock the Notifications