തമിഴില്‍ വീണ്ടും തരംഗമാവാന്‍ ദുല്‍ഖര്‍! കണ്ണും കണ്ണും കൊളളയടിത്താലിന്റെ റിലീസ് വിവരങ്ങള്‍ പുറത്ത്

By Prashant V R

Recommended Video

ഷൂട്ടിംഗ് പൂര്‍ത്തിയായി ദുൽഖർ സിനി

ദുല്‍ഖര്‍ സല്‍മാന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രങ്ങള്‍ക്കായി ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മലയാളത്തിലെന്ന പോലെ തമിഴ്‌നാട്ടിലും താരത്തിന്റെ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെടാറുണ്ട്. വായ്മൂടി പേസവും എന്ന സിനിമയിലൂടെ തുടങ്ങിയ ദുല്‍ഖര്‍ ഒകെ കണ്‍മണി എന്ന ചിത്രത്തിലൂടെയായിരുന്നു തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയിരുന്നത്. ഒകെ കണ്‍മണിക്ക് ശേഷവും തമിഴില്‍ ദുല്‍ഖറിന്റെ സിനിമകള്‍ വരുന്നുണ്ട്.

കണ്ണും കണ്ണും കൊളളയടിത്താല്‍ ആണ് ഇതില്‍ ഷൂട്ടിംഗ് പൂര്‍ത്തിയായി റിലീസിങ്ങിനൊരുങ്ങുന്ന സിനിമ. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ലൊക്കേഷന്‍ ചിത്രങ്ങളെല്ലാം സമൂഹ മാധ്യമങ്ങളില്‍ വൈറലായി മാറിയിരുന്നു. ദുല്‍ഖറിന്റെ പുതിയ തമിഴ് സിനിമയ്ക്കായുളള കാത്തിരിപ്പാണ് ആരാധകരുളളത്. ഇതിനിടെ ചിത്രത്തിന്റെ റിലീസ് സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു.

കണ്ണും കണ്ണും കൊളളയടിത്താല്‍

കണ്ണും കണ്ണും കൊളളയടിത്താല്‍

ഇത്തവണയും ഒരു റൊമാന്റിക്ക് ചിത്രവുമായിട്ടാണ് ദുല്‍ഖര്‍ തമിഴില്‍ എത്തുന്നത്. നവാഗതനായ ദേസിംഗ് പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രം പ്രധാനമായും യുവാക്കളെ ലക്ഷ്യമിട്ടാണ് ഒരുക്കുന്നത്. കണ്ണും കണ്ണും കൊളളയടിത്താലില്‍ സിദ്ധ് എന്ന കഥാപാത്രമായിട്ടാണ് ദുല്‍ഖര്‍ എത്തുന്നത്.ഒകെ കണ്‍മണിയിലേതു പോലെയൊരു കഥാപാത്രമായിരിക്കും ചിത്രത്തില്‍ ദുല്‍ഖറിനെന്നാണ് അറിയുന്നത്.സംവിധാനത്തിനു പുറമെ ദേസിംഗ് പെരിയസാമി തന്നെയാണ് ചിത്രത്തിന്റെ തിരക്കഥയെഴുതിയിരിക്കുന്നത്.

നായികയായി റിതു വര്‍മ്മ

നായികയായി റിതു വര്‍മ്മ

തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടി റിതു വര്‍മ്മയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികാ വേഷത്തിലെത്തുന്നത്. ചിത്രത്തില്‍ മീര എന്നൊരു കഥാപാത്രമായിട്ടാണ് റിതു എത്തുന്നത്. ദുല്‍ഖറിന്റെയും റിതുവിന്റെയും പ്രണയമാണ് ചിത്രം പറയുന്നതെന്നാണ് അറിയുന്നത്. ഇവര്‍ക്കു പുറമ രക്ഷന്‍,നിരഞ്ജിനി തുടങ്ങിയ താരങ്ങളും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. വിജയ് ദേവരകൊണ്ടയുടെ പീലി ചൂപ്പുലു, ധനുഷിന്റെ വി ഐപി 2 എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയായ താരം കൂടിയാണ് റിതു വര്‍മ്മ.

മാര്‍ച്ചില്‍ റിലീസ്

മാര്‍ച്ചില്‍ റിലീസ്

അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിക്കുന്ന ചിത്രം മാര്‍ച്ചില്‍ തിയ്യേറ്ററുകളിലെത്തുമെന്നാണ് അറിയുന്നത്. ഡല്‍ഹി, ഗോവ,ചെന്നൈ തുടങ്ങിയവിടങ്ങളായിരുന്നു ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. വാലന്റൈന്‍സ് ദിനത്തിലായിരുന്നു ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നത്. സിദ്ധാര്‍ത്ഥ് എന്ന ഐടി പ്രൊഫഷണലായിട്ടാണ് ചിത്രത്തില്‍ ഡിക്യൂ വേഷമിടുന്നത്. മാസ് എലമെന്റുകള്‍ കൂടി ചേര്‍ത്തുളള കഥാപാത്രമായിരിക്കുമിതെന്ന് സംവിധായകന്‍ ഡേസിംഗ് പെരിയസാമി വൃക്തമാക്കിയിരുന്നു.

മസാല കോഫിയുടെ സംഗീതം

മസാല കോഫിയുടെ സംഗീതം

തമിഴ്നാട്ടിലും കേരളത്തിലുമായി ഒരേസമയമായി രിക്കും ചിത്രം പ്രദര്‍ശനത്തിനെത്തുക. കെഎം ഭാസ്‌ക്കരന്‍ ചായാഗ്രഹം നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന് പ്രവീണ്‍ ആന്റണിയാണ് എഡിറ്റിംഗ് ചെയ്തിരിക്കുന്നത്. കേരളത്തിലെ പ്രമുഖ മ്യൂസിക്ക് ബാന്‍ഡുകളിലൊന്നായ മസാല കോഫി ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നു.കണ്ണും കണ്ണും കൊളളയടിത്താലിനു പുറമെ വാന്‍ എന്നൊരു ചിത്രവും ദുല്‍ഖറിന്റെതായി തമിഴില്‍ ഒരുങ്ങുന്ന സിനിമയാണ്.

പുതിയ സിനിമകള്‍

പുതിയ സിനിമകള്‍

മലയാളത്തില്‍ ഒരു യമണ്ടന്‍ പ്രേമകഥയാണ് താരത്തിന്റെതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന് വിഷ്ണു ഉണ്ണികൃഷ്ണന്‍-ബിബിന്‍ ജോര്‍ജ്ജ് ടീമാണ് തിരക്കഥയൊരുക്കിയിരിക്കുന്നത്. ദുല്‍ഖറിന്റെ യമണ്ടന്‍ പ്രേമകഥയും അടുത്ത വര്‍ഷം തിയ്യേറ്ററുകളിലെത്തുമെന്നാണ് അറിയുന്നത്. യമണ്ടന്‍ പ്രേമകഥയ്ക്കു പുറമെ സോയ ഫാക്ടര്‍ എന്നൊരു ചിത്രവും താരത്തിന്റെതായി ബോളിവുഡില്‍ ഒരുങ്ങുന്നുണ്ട്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X