ബ്രിന്ദ മാസ്റ്ററുടെ സംവിധാനത്തില്‍ ദുല്‍ഖര്‍ ചിത്രം! ഹേയ് സിനാമിക ആരംഭിച്ചു

By Midhun Raj

കണ്ണും കണ്ണും കൊളളയടിത്താലിന്റെ വിജയത്തിന് ശേഷം ദുല്‍ഖര്‍ സല്‍മാന്റെതായി അണിയറയില്‍ ഒരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് ഹേയ് സിനാമിക. നൃത്ത സംവിധായിക ബ്രിന്ദാ മാസ്റ്റര്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഷൂട്ടിംഗിന് ആരംഭിച്ചിരിക്കുകയാണ്. ചെന്നെെയിലാണ് സിനിമയുടെ ചിത്രീകരണത്തിന് തുടക്കമായിരിക്കുന്നത്. ദുല്‍ഖറിന്റെ തന്നെ ഒകെ കണ്‍മണിയിലെ ഒരു പാട്ടിന്റെ വരിയാണ് പുതിയ സിനിമയുടെ ടൈറ്റിലായി ഇട്ടിരിക്കുന്നത്.

hey sinamika

കാജല്‍ അഗര്‍വാളും അതിഥി റാവു ഹൈദരിയുമാണ് ചിത്രത്തിലെ നായികമാര്‍. 96ലൂടെ ശ്രദ്ധേയനായ ഗോവിന്ദ് വസന്തയാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. പ്രീത ജയരാമനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. തെന്നിന്ത്യന്‍ സിനിമയിലെ മുന്‍നിര കൊറിയോഗ്രാഫര്‍ കൂടിയാണ് ബൃന്ദ മാസ്റ്റര്‍. കാക്ക കാക്ക, വാരണം ആയിരം, കടല്‍, പികെ, തെറി തുടങ്ങിയ സിനിമകള്‍ക്കെല്ലാം അവര്‍ കൊറിയോഗ്രഫി ചെയ്തിരുന്നു.

മലയാളത്തില്‍ മധുരരാജ, ബിഗ് ബ്രദര്‍, ആദ്യരാത്രി, അതിരന്‍ തുടങ്ങിയ സിനിമകള്‍ക്കും ബ്രിന്ദാ മാസ്റ്റര്‍ നൃത്തസംവിധാനം നിര്‍വ്വഹിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ തമിഴില്‍ അഭിനയിക്കുന്ന നാലാമത്തെ സിനിമ കൂടിയാണ് ഹേയ് സിനാമിക. വായ് മൂടി പേസവും എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ ആദ്യം തമിഴിലേക്ക് എത്തിയത്.

പിന്നാലെ മണിരത്‌നം സംവിധാനം ചെയ്ത ഒകെ കണ്‍മണി എന്ന ചിത്രവും നടന്റെതായി പുറത്തിറങ്ങി. ഒകെ കണ്‍മണി നടന്റെതായി തിയ്യേറ്ററുകളില്‍ തരംഗമായി മാറിയിരുന്നു. നിത്യ മേനോനായിരുന്നു ചിത്രത്തിലെ നായിക. ഒകെ കണ്‍മണിക്ക് പിന്നാലെയാണ് കണ്ണും കണ്ണും കൊളളയടിത്താല്‍ എന്ന പുതിയ ചിത്രം ദുല്‍ഖര്‍ സല്‍മാന്റെതായി അടുത്തിടെ പുറത്തിറങ്ങിയത്. റൊമാന്റിക്ക് ത്രില്ലര്‍ ചിത്രം തിയ്യേറ്ററുകളില്‍ മികച്ച പ്രതികരണം നേടിക്കൊണ്ടാണ് മുന്നേറുന്നത്. വലിയ ഹൈപ്പുകളൊന്നുമില്ലാതെ എത്തിയ സിനിമ തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറുകയായിരുന്നു.

തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും ചിത്രത്തിന് മികച്ച സ്വീകാര്യത ലഭിച്ചിരുന്നു. കണ്ണും കണ്ണും കൊളളയടിത്താലിനു ശേഷം ദുല്‍ഖര്‍ വലിയ പ്രതീക്ഷയോടെ ചെയ്യുന്ന സിനിമ കൂടിയാണ് ഹേയ് സിനാമിക. മലയാളത്തില്‍ കുറുപ്പിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ ശേഷമാണ് ദുല്‍ഖര്‍ തമിഴ് ചിത്രത്തിലേക്ക് കടന്നിരിക്കുന്നത്. കുറുപ്പ് ദുല്‍ഖര്‍ സല്‍മാന്റെതായി ആരാധകര്‍ ഒന്നടങ്കം ആകാംക്ഷകളോടെ കാത്തിരിക്കുന്ന ഒരു ചിത്രമാണ്.

More from Filmibeat

Read more about: dulquer salmaan kajal agarwal
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X