പ്രണവിനു പിന്നാലെ ദുല്‍ഖറിന്റെ നായികയായും കല്യാണി!വാന്‍ ഷൂട്ടിംഗ് ഉടന്‍!കുഞ്ഞിക്ക മിന്നിക്കും

By Midhun Raj

Recommended Video

വാന്‍ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കും | filmibeat Malayalam

ദുല്‍ഖര്‍ സല്‍മാന്‍ നായകനായി എത്തുന്ന ചിത്രങ്ങള്‍ക്കായുളള കാത്തിരിപ്പിലാണ് ആരാധകര്‍. മലയാളത്തിലെന്ന പോലെ തമിഴിലും താരത്തിന്റെ സിനിമകള്‍ ഒരുങ്ങുന്നുണ്ട്. സോളോയ്ക്ക് ശേഷം ദുല്‍ഖര്‍ മലയാളത്തില്‍ അഭിനയിച്ചത് ഒരു യമണ്ടന്‍ പ്രേമകഥ എന്ന ചിത്രത്തിലായിരുന്നു. സിനിമയുടെ ഷൂട്ടിംഗ് പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

അതേസമയം തമിഴില്‍ കണ്ണും കണ്ണും കൊളളയടിത്താല്‍ എന്ന ചിത്രവും ദുല്‍ഖറിന്റെതായി റീലിസിങ്ങിനൊരുങ്ങുന്ന സിനിമയാണ്. നിലവില്‍ അവസാന ഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണ് സിനിമയുളളത്. ദുല്‍ഖര്‍ തമിഴില്‍ അഭിനയിച്ച മൂന്നാമത്തെ ചിത്രം കൂടിയായിരുന്നു ഇത്. കണ്ണും കണ്ണും കൊളളയടിത്താലിനു ശേഷമുളള ദുല്‍ഖര്‍ ചിത്രത്തില്‍ കല്യാണി പ്രിയദര്‍ശനാണ് നായികാ വേഷത്തില്‍ എത്തുന്നത്. ചിത്രത്തെ സംബന്ധിച്ചുളള പുതിയ റിപ്പോര്‍ട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തുവന്നിരുന്നു.

ദുല്‍ഖറിന്റെ പുതിയ സിനിമ

ദുല്‍ഖറിന്റെ പുതിയ സിനിമ

കണ്ണും കണ്ണും കൊളളയടിത്താലിനു ശേഷമുളള ദുല്‍ഖര്‍ ചിത്രത്തെക്കുറിച്ച് അടുത്തിടെയായിരുന്നു സോഷ്യല്‍ മീഡിയയില്‍ റിപ്പോര്‍ട്ടുകള്‍ വന്നത്. സിനിമയുടെ ടൈറ്റില്‍ പോസ്റ്റര്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.യുവാക്കളെ ലക്ഷ്യമിട്ടുകൊണ്ടാണ് ദുല്‍ഖര്‍ തന്റെ നാലാമത്തെ തമിഴ് ചിത്രവുമായി എത്തുന്നത്. ദുല്‍ഖറിന്റെ ഡേറ്റ് പ്രശ്‌നം കാരണം സിനിമയുടെ ഷൂട്ടിംഗ് നീണ്ടുപോകുകയായിരുന്നു. വാന്‍ എന്ന് പേരിട്ട സിനിമ ഒരു റൊമാന്റിക്ക് ട്രാവലോഗ് ഗണത്തില്‍പ്പെടുന്ന സിനിമയാണ്.

നായികയായി കല്യാണി

നായികയായി കല്യാണി

കല്യാണി പ്രിയദര്‍ശന്‍ ആദ്യമായി ദുല്‍ഖറിനൊപ്പം ഒന്നിക്കുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. തെലുങ്ക് ചിത്രം ഹലോ,മരക്കാര്‍ അറബിക്കടലിന്റെ സിംഹം തുടങ്ങിയ സിനിമകള്‍ക്കു ശേഷമാണ് കല്യാണി ദുല്‍ഖറിനൊപ്പം എത്തുന്നത്. കല്യാണിക്കു പുറമെ ക്രിതി സനോണും ചിത്രത്തിലെ നായികമാരില്‍ ഒരാളായി എത്തും. കൂടാതെ തമിഴ് നടിയും മോഡലുമായ നിവേദ പേതുരാജും ചിത്രത്തില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

സംവിധാനം

സംവിധാനം

നവാഗതനായ റാം കാര്‍ത്തിക്കാണ് ദുല്‍ഖറിന്റെ വാന്‍ എന്ന ചിത്രവുമായി എത്തുന്നത്. തെറി, സഖാവ്, രാജാറാണി തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ ജോര്‍ജ്ജ് സി വില്യംസണാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്. ശ്രീകര്‍ പ്രസാദ് എഡിറ്റിംഗും നിര്‍വ്വഹിക്കുന്നു. എആര്‍ റഹ്മാനൊപ്പം നിരവധി സിനിമകളില്‍ പ്രവര്‍ത്തിച്ച ദീന ദയാലിന്റെതാണ് സംഗീതം.

ഷൂട്ടിംഗ്

ഷൂട്ടിംഗ്

വാനിന്റെ ഷൂട്ടിംഗ് ഉടന്‍ ആരംഭിക്കുമെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. തമിഴ്‌നാടിനു പുറമെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളും സിനിമയുടെ പ്രധാന ലൊക്കേഷനാകും. ചിത്രത്തില്‍ വേറിട്ട ഗെറ്റപ്പുകളില്‍ ദുല്‍ഖര്‍ എത്തുമെന്നാണ് അറിയുന്നത്. സിനിമയുടെ പുതിയ പോസ്റ്ററുകള്‍ക്കായി ആകാംക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

മറ്റു സിനിമകള്‍

മറ്റു സിനിമകള്‍

കണ്ണും കണ്ണും കൊളളയടിത്താലിനു ശേഷമാകും ദുല്‍ഖറിന്റെ യമണ്ടന്‍ പ്രേമകഥ എത്തുകയെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിസി നൗഫല്‍ സംവിധാനം ചെയ്യുന്ന യമണ്ടന്‍ പ്രേമകഥ ഹാസ്യത്തിന് പ്രാധാന്യം നല്‍കികൊണ്ടാണ് ഒരുക്കുന്നത്. സിനിമയുടെ ലൊക്കേഷന്‍ ചിത്രങ്ങള്‍ നേരത്തെ സമൂഹ മാധ്യമങ്ങളില്‍ ഒന്നടങ്കം വൈറലായി മാറിയിരുന്നു. ദുല്‍ഖറിനൊപ്പം മലയാളത്തിലെ ശ്രദ്ധേയ താരങ്ങളും സിനിമയില്‍ അണിനിരക്കുന്നുണ്ട്.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X