ചെന്നൈയുടെ ചിന്ന തലയ്‌ക്കൊപ്പം ദുല്‍ഖര്‍! സന്തോഷം പങ്കുവെച്ച് നടന്‍
ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ചിന്ന തല സുരേഷ് റെയ്‌നയെ കണ്ടുമുട്ടിയതിന്റെ സന്തോഷം പങ്കുവെച്ച് ദുല്‍ഖര്‍ സല്‍മാന്‍. റെയ്‌നയ്ക്കും സുഹൃത്തും തമിഴ് താരവുമായ വിക്രം പ്രഭുവിനുമൊപ്പമുളള ചിത്രമാണ് ദുല്‍ഖര്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്. താരങ്ങളുടെ പുതിയ ചിത്രം ഏറ്റെടുത്തിരിക്കുകയാണ് ആരാധകര്‍.

സുരേഷ് റെയ്‌നയ്‌ക്കൊപ്പമുളള ചിത്രം പങ്കുവെച്ചതിനൊപ്പം താന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ആരാധകനാണെന്നും അതിനാല്‍ ഈ കൂടിക്കാഴ്ച പ്രത്യേകതയുളളതാണെന്നും ദുല്‍ഖര്‍ കുറിച്ചു. റെയ്‌ന മാന്യനായ വ്യക്തിയാണെന്നും ഒരു മനുഷ്യനാണെന്നും ഞാനഭിനയിച്ച സോയ ഫാക്ടറിനെക്കുറിച്ച് സംസാരത്തിനിടെ അദ്ദേഹം സൂചിപ്പിച്ചുവെന്നും ദുല്‍ഖര്‍ കുറിച്ചു.
ഒരു ഫാന്‍ ബോയി ആയി തന്നെ റെയ്‌നയ്ക്ക് മുന്നില്‍ അവതരിപ്പിക്കാതിരുന്നതിന് വിക്രം പ്രഭുവിനും ദുല്‍ഖര്‍ നന്ദി പറഞ്ഞു. തമിഴില്‍ അടുത്തിടെ കണ്ണും കണ്ണും കൊളളയടിത്താല്‍ എന്ന ചിത്രം ദുല്‍ഖറിന് ലഭിച്ചിരുന്നു. റൊമാന്റിക്ക് ത്രില്ലര്‍ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് തിയ്യേറ്ററുകളില്‍ ലഭിച്ചിരുന്നത്. തമിഴ്‌നാട്ടിലെന്ന പോലെ കേരളത്തിലും സിനിമയ്ക്ക് വരവേല്‍പ്പ് ലഭിച്ചിരുന്നു.
മലയാളത്തില്‍ വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ ഇക്കൊല്ലം തുടങ്ങിയത്. സിനിമ തിയ്യേറ്ററുകളില്‍ ഹിറ്റായി മാറിയിരുന്നു. തുടര്‍ന്നാണ് നടന്റെ തമിഴ് ചിത്രം പുറത്തിറങ്ങിയിരുന്നത്. അടുത്തിടെ നൃത്ത സംവിധായിക ബ്രിന്ദ മാസ്റ്റര്‍ സംവിധാനം ചെയ്യുന്ന ദുല്‍ഖര്‍ ചിത്രവും ആരംഭിച്ചിരുന്നു. ഹേയ് സിനാമിക എന്നാണ് സിനിമയ്ക്ക് പേരിട്ടിരിക്കുന്നത്. അദിഥി റാവു ഹൈദരിയും കാജല്‍ അഗര്‍വാളുമാണ് സിനിമയിലെ നായികമാര്‍.
മലയാളത്തില്‍ കുറുപ്പ് എന്ന ചിത്രമാണ് ദുല്‍ഖര്‍ സല്‍മാന്റെതായി വരാനിരിക്കുന്നത്. ശ്രീനാഥ് രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന സിനിമ കുപ്രസിദ്ധ പിടികിട്ടാപ്പുളളി സുകുമാര കുറുപ്പിന്റെ ജീവിതം ആസ്പദമാക്കിയാണ് ഒരുക്കുന്നത്. കുറുപ്പില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് നടന്‍ എത്തുന്നത്. കുറുപ്പില്‍ വേറിട്ട ഗെറ്റപ്പുകളിലാണ് നടന്‍ എത്തുന്നത്. സിനിമയുടെ ചിത്രീകരണം അടുത്തിടെയാണ് പൂര്‍ത്തിയായത്.
ദുല്‍ഖര്‍ ചിത്രത്തിനായി വലിയ ആകാംക്ഷകളോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. തമിഴില്‍ വായ് മൂടി പേസവും എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ തുടങ്ങിയത്. തുടര്‍ന്ന് മണിരത്‌നം സംവിധാനം ചെയ്ത ഒകെ കണ്‍മണിയും നടന്റെതായി വിജയമായി മാറിയിരുന്നു. ഒകെ കണ്‍മണിക്ക് പിന്നാലെയാണ് കണ്ണും കണ്ണും കൊളളയടിത്താല്‍ ദുല്‍ഖര്‍ സല്‍മാന്റെതായി തമിഴില്‍ പുറത്തിറങ്ങിയത്.


Click it and Unblock the Notifications











