പൊതുവേദിയില്‍ വികാരഭരിതനായി ദുല്‍ഖര്‍ സല്‍മാന്‍! നടന്റെ വീഡിയോ വൈറല്‍

By Midhun Raj

മലയാളത്തിലെ യുവതാരങ്ങളില്‍ ശ്രദ്ധേയനായി മുന്നേറുന്ന നടനാണ് ദുല്‍ഖര്‍ സല്‍മാന്‍. നടന്റെ സിനിമകള്‍ക്കായെല്ലാം വലിയ ആകാംക്ഷകളോടെയാണ് ആരധകര്‍ കാത്തിരിക്കാറുളളത്. വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തിലൂടെയാണ് ദുല്‍ഖര്‍ ഇക്കൊല്ലം തുടങ്ങിയത്. മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും ചിത്രം നേട്ടമുണ്ടാക്കിയിരുന്നു.

സുരേഷ് ഗോപി, ശോഭന, കല്യാണി പ്രിയദര്‍ശന്‍ തുടങ്ങിയവര്‍ക്കൊപ്പം ദുല്‍ഖറും തിളങ്ങിയ ചിത്രത്തിന് മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചത്. വരനെ ആവശ്യമുണ്ട് ചിത്രത്തിന് പിന്നാലെയാണ് ദുല്‍ഖറിന്റെ എറ്റവും പുതിയ ചിത്രമായ കണ്ണും കണ്ണും കൊളളയടിത്താല്‍ എത്തിയത്. ഒകെ കണ്‍മണിക്ക് ശേഷമിറങ്ങിയ നടന്റെ തമിഴ് ചിത്രത്തിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചത്.

റൊമാന്റിക്ക് ത്രില്ലര്‍

റൊമാന്റിക്ക് ത്രില്ലര്‍ വിഭാഗത്തില്‍പ്പെടുന്ന സിനിമയിലൂടെ തമിഴില്‍ ശക്തമായ തിരിച്ചുവരവാണ് ദുല്‍ഖര്‍ നടത്തിയിരിക്കുന്നത്. വലിയ ഹൈപ്പൊന്നുമില്ലാതെ എത്തിയ സിനിമ തിയ്യേറ്ററുകളില്‍ സര്‍പ്രൈസ് ഹിറ്റായി മാറുകയായിരുന്നു. നവാഗതനായ ദേസിംഗ് പെരിയസാമിയാണ് സിനിമ സംവിധാനം ചെയ്തത്. ഒരു സാധാരണ പ്രണയ ചിത്രം പ്രതീക്ഷിച്ചു പോയ പ്രേക്ഷകരെ ഞെട്ടിച്ച പടം കൂടിയായിരുന്നു കണ്ണും കണ്ണും കൊളളയടിത്താല്‍.

ഇക്കൊല്ലം ദുല്‍ഖര്‍ സല്‍മാന്റെതായി

ഇക്കൊല്ലം ദുല്‍ഖര്‍ സല്‍മാന്റെതായി പുറത്തിറങ്ങിയ രണ്ടാമത്തെ ഹിറ്റ് ചിത്രം കൂടിയായി മാറി കണ്ണും കണ്ണും കൊളളയടിത്താല്‍.
വിജയ് ദേവരകൊണ്ടയുടെ പീലി ചുപ്പുലു എന്ന ചിത്രത്തിലൂടെ ശ്രദ്ധേയായ റിതു വര്‍മ്മയാണ് ദുല്‍ഖര്‍ ചിത്രത്തില്‍ നായികാ വേഷത്തില്‍ എത്തിയത്. ഒപ്പം സംവിധായകന്‍ ഗൗതം വാസുദേവ മേനോനും പ്രധാന വേഷത്തില്‍ എത്തി. വിജയ് ടിവിയിലൂടെ ശ്രദ്ധേയനായ രക്ഷന്‍, നിരഞ്ജിനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍.

കണ്ണും കണ്ണും കൊളളയടിത്താല്‍

കണ്ണും കണ്ണും കൊളളയടിത്താല്‍ തിയ്യേറ്ററുകളില്‍ വലിയ വിജയമായതിന് പിന്നാലെ സിനിമയുടെ സക്‌സസ് മീറ്റ് അണിയറ പ്രവര്‍ത്തകര്‍ സംഘടിപ്പിച്ചിരുന്നു. സക്‌സസ് മീറ്റില്‍ വളരെയധികം ഇമോഷണലായിട്ടാണ് ദുല്‍ഖര്‍ സല്‍മാന്‍ സംസാരിച്ചത്. സിനിമയുടെ വിജയത്തില്‍ വലിയ സന്തോഷമുണ്ടെന്ന് പറഞ്ഞപ്പോഴാണ് ദുല്‍ഖറിന്റെ ശബ്ദം ഇടറിയത്. കണ്ണും കണ്ണും കൊളളയടിത്താല്‍ എന്ന ചിത്രം തനിക്ക് ഒരുപാട് സ്‌പെഷലാണെന്നും നടന്‍ പറഞ്ഞു.

സംവിധായകനിലും

സംവിധായകനിലും ടീമിലും തനിക്ക് ഒരുപാട് വിശ്വാസമുണ്ടായിരുന്നു. ഒരുപാട് നന്മയുളള ചിത്രമാണ്. സിനിമയെക്കുറിച്ച് പറയുമ്പോള്‍ ഇമോഷണലാവുകയാണ്. സംവിധായകന്‍ ദേസിങ്ങ് പെരിയസാമി വളരെ പാഷനേറ്റാണ്. കഥ പറയാന്‍ വന്നപ്പോള്‍ മുതല്‍ അദ്ദേഹത്തിന്റെ വാക്കുകളില്‍ നിന്ന് അത് വ്യക്തമാണ്. സാങ്കേതികപരമായ കാര്യങ്ങളില്‍ പോലും അദ്ദേഹത്തിന് ആഴത്തിലുളള അറിവുണ്ട്. യഥാര്‍ത്ഥത്തില്‍ ഒരു ഗെയിമറൊന്നുമല്ല. ഇതെല്ലാം യൂടുബില്‍ നിന്ന് പഠിച്ചതാണ്.

ഞങ്ങളുടെ ടീമിലുളളവരെല്ലാം

ഞങ്ങളുടെ ടീമിലുളളവരെല്ലാം അത്രത്തോളം ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച സിനിമയാണിത്. അതെല്ലാം സിനിമയില്‍ നന്നായി പ്രതിഫലിച്ചിട്ടുണ്ട്. സംവിധായകന്റെ വലിയ കഴിവിനാല്‍ ചിത്രം വര്‍ക്കൗട്ടാവുകയായിരുന്നു. ഈ സിനിമയുടെ ഭാഗമാകാന്‍ സാധിച്ചത് വലിയ ഭാഗ്യമാണെന്നും ദുല്‍ഖര്‍ പറഞ്ഞു. എന്റെ 25ാമത് ചിത്രമാണിത്. തമിഴിലേക്കുളള തിരിച്ചുവരവ് സിനിമയില്‍ നല്ല വിശ്വാസമുണ്ടായിരന്നു. നല്ല സിനിമയുടെ ഭാഗമാകണമെന്നായിരുന്നു ആഗ്രഹം. എല്ലാവരോടും നന്ദി, ദുല്‍ഖര്‍ പറഞ്ഞു.

വീഡിയോ

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X