തമിഴില്‍ റൊമാന്റിക്ക് ത്രില്ലര്‍ ചിത്രവുമായി ദുല്‍ഖര്‍,കണ്ണും കണ്ണും കൊളളയടിത്താല്‍ ട്രെയിലര്‍

By Midhun Raj

ഒകെ കണ്‍മണിക്ക് പിന്നാലെ ദുല്‍ഖര്‍ സല്‍മാന്‍ വീണ്ടും തമിഴിലേക്ക് എത്തുന്ന ചിത്രമാണ് കണ്ണും കണ്ണും കൊളളയടിത്താല്‍. നവാഗതനായ ദേസിങ് പെരിയസാമി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ രണ്ടാമത്തെ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു. ഒരു റൊമാന്റിക്ക് ത്രില്ലര്‍ ചിത്രമാണെന്ന സൂചനകള്‍ നല്‍കികൊണ്ടാണ് രണ്ടാമത്തെ ട്രെയിലര്‍ വന്നിരിക്കുന്നത്. റിതു വര്‍മ്മയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത്.

Kannum Kannum Kollaiyadithaal

സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ ആദ്യ ട്രെയിലറും നേരത്തെ ശ്രദ്ധിക്കപ്പെട്ടിരുന്നു. വരനെ ആവശ്യമുണ്ട് ചിത്രത്തിന്റെ വിജയത്തിന് പിന്നാലെയാണ് പുതിയ ദുല്‍ഖര്‍ ചിത്രം എത്തുന്നത്. ഫെബ്രുവരി 28നാണ് സിനിമ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്. ആന്റോ ജോസഫും വിയാകോം 18 പിക്‌ചേഴ്‌സുമാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

മസാല കോഫി ബാന്‍ഡാണ് സിനിമയ്ക്ക് സംഗീതമൊരുക്കിയിരിക്കുന്നത്. സംവിധായകന്‍ ഗൗതം വാസുദേവ മേനോന്‍ വില്ലന്‍ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ദക്ഷന്‍, നിരഞ്ജിനി തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്. കെഎം ഭാസ്‌കരന്‍ ഛായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് പ്രവീണ്‍ ആന്റണിയാണ് എഡിറ്റിങ്ങ് ചെയ്തിരിക്കുന്നത്.

വീഡിയോ

Read more about: dulquer salmaan ritu varma
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X