ആരാധകര്‍ക്കുളള പിറന്നാള്‍ സമ്മാനവുമായി ദുല്‍ഖര്‍! കണ്ണുംകണ്ണും കൊളളയടിത്താലിന്റെ കിടിലന്‍ ട്രെയിലര്‍
ദുല്‍ഖര്‍ സല്‍മാന്റെതായി റിലീസിങ്ങിനൊരുങ്ങുന്ന എറ്റവും പുതിയ ചിത്രമാണ് കണ്ണും കണ്ണും കൊളളയടിത്താല്‍. ദുല്‍ഖറിന്റെ പിറന്നാള്‍ ദിവസം ചിത്രത്തിന്റെ ട്രെയിലര്‍ പുറത്തുവന്നിരിക്കുകയാണ്. ഒരു റൊമാന്റിക്ക് ത്രില്ലര്‍ ചിത്രമാണെന്ന സൂചന നല്‍കികൊണ്ടാണ് ട്രെയിലര്‍ പുറത്തുവന്നിരിക്കുന്നത്. ട്രെയിലറിന് മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്.
നവാഗതനായ ദേസിംഗ് പെരിയ സാമിയാണ് സിനിമ സംവിധാനം ചെയ്യുന്നത്. റിതു വര്‍മ്മ നായികയായി എത്തുന്ന ചിത്രത്തില്‍ രക്ഷന്‍, നിരഞ്ജനി, സംവിധായകന്‍ ഗൗതം വാസുദേവ മേനോന്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തുന്നു. സിനിമയുടെതായി നേരത്തെ പുറത്തിറങ്ങിയ പോസ്റ്ററുകളും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.

മസാല കോഫിയാണ് സിനിമയ്ക്ക് വേണ്ടി സംഗീതമൊരുക്കുന്നത്. കെഎം ഭാസ്‌കരന്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന സിനിമയ്ക്ക് പ്രവീണ്‍ ആന്റണി എഡിറ്റിങ് ചെയ്യുന്നു. ആന്റോ ജോസഫ് ഫിലിം കമ്പനിയും വിയാകോം 18 മോഷന്‍ പിക്‌ചേഴ്‌സും ചേര്‍ന്നാണ് സിനിമ നിര്‍മ്മിക്കുന്നത്. വായൈ മൂടി പേസവും.ഒകെ കണ്‍മണി തുടങ്ങിയ സിനിമകള്‍ക്ക് ശേഷമാണ് ദുല്‍ഖര്‍ സല്‍മാന്റെ പുതിയ തമിഴ് ചിത്രം എത്തുന്നത്. മലയാളത്തില്‍ ഒരു യമണ്ടന്‍ പ്രേമകഥയായിരുന്നു കുഞ്ഞിക്കയുടെതായി ഒടുവില്‍ റിലീസ് ചെയ്ത ചിത്രം.


Click it and Unblock the Notifications