ദുല്‍ഖര്‍ പറയാത്ത കാര്യങ്ങള്‍ ഇതൊക്കെയാണോ? അടുത്ത സിനിമ കിടിലനായിരിക്കും, കാരണം ഇതാണ്..
മലയാളത്തിന്റെ കുഞ്ഞിക്കയായി തിളങ്ങി നില്‍ക്കുന്നതിനിടെ തെലുങ്കില്‍ പോയി ഞെട്ടിച്ചിരിക്കുകയായിരുന്നു ദുല്‍ഖര്‍ സല്‍മാന്‍. സാവിത്രിയുടെ കഥ പറഞ്ഞ മഹാനടിയില്‍ ജെമിനി ഗണേശനായി ജീവിക്കുകയായിരുന്നു താരപുത്രന്‍. തെലുങ്കില്‍ വലിയൊരു ആരാധകരെ നേടിയ ദുല്‍ഖറിന്റെ ഇനി വരാനിരിക്കുന്ന സിനിമ ബോളിവുഡിലാണ്.
ബോളിവുഡില്‍ നിന്നും കര്‍വാന്‍, സോയ ഫാക്ടറി എന്നീ സിനിമകളും തമിഴില്‍ കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന ചിത്രവുമാണ് ദുല്‍ഖറിന്റെ അടുത്ത സിനിമകള്‍. മലയാളത്തിലേക്ക് ഉടനൊരു സിനിമയുമായി വരുമെന്ന് കാത്തിരുന്ന ആരാധകര്‍ക്ക് നിരാശപ്പെടാം. വീണ്ടുമൊരു തമിഴ് സിനിമയാണ് ദുല്‍ഖറിന്റേതായി വരാനിരിക്കുന്നത്. സിനിമയെ കുറിച്ചുള്ള ഏറ്റവും പുതിയ വിശേഷങ്ങളിങ്ങനെ..

ദുല്‍ഖറിന്റെ വിജയം
മലയാളത്തിലെ താരരാജാവിന്റെ പുത്രന്‍ എന്ന ലേബലൊന്നും ദുല്‍ഖര്‍ സല്‍മാനില്ല. സിനിമയിലെത്തിയതിന് ശേഷം അതിവേഗം സ്വന്തമായൊരു സ്ഥാനം കണ്ടെത്താന്‍ ദുല്‍ഖറിന് സാധിച്ചിരുന്നു. മലയാളത്തില്‍ നിന്നും അന്യഭാഷ ചിത്രങ്ങളില്‍ അഭിനയിക്കാന്‍ തുടങ്ങിയതോടെ കുറഞ്ഞ കാലം കൊണ്ട് ഇന്ത്യ മുഴുവന്‍ അറിയപ്പെടുന്ന നിലവാരത്തിലേക്കാണ് ദുല്‍ഖര്‍ വളര്‍ന്നത്. ബോളിവുഡില്‍ നിന്നും രണ്ട് സിനിമകളിലാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്.

ബോളിവുഡ് സിനിമ
ആകാശ് ഖുറാന സംവിധാനം ചെയ്ത കര്‍വാന്‍ ആണ് ദുല്‍ഖര്‍ സല്‍മാന്‍ നായകനായി അഭിനയിക്കുന്ന ആദ്യ ബോളിവുഡ് ചിത്രം. ഇര്‍ഫാന്‍ ഖാനും മിഥില പാര്‍ക്കറുമാണ് ദുല്‍ഖറിനൊപ്പം മറ്റ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ആഗസ്റ്റ് ആദ്യ ആഴ്ച ചിത്രം തിയറ്ററുകളിലേക്ക് എത്തുകയാണ്. അതിന് പിന്നാലെ സോനം കപൂറിനൊപ്പം ദുല്‍ഖര്‍ അഭിയിക്കുന്ന സോയ ഫാക്ടര്‍ എന്ന ചിത്രം കൂടി വരികയാണ്. ചിത്രത്തില്‍ ദുല്‍ഖര്‍ ഒരു ക്രിക്കറ്റ് താരമായിട്ടാണ് അഭിനയിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട്.

തമിഴില്‍ സജീവം
ഓക്കെ കണ്‍മണി എന്ന സിനിമയ്ക്ക് ശേഷം സോളോ ആയിരുന്നു ദുല്‍ഖറിന്റെ തമിഴ് ചിത്രം. അതിന് ശേഷം കണ്ണും കണ്ണും കൊള്ളയടിത്താല്‍ എന്ന സിനിമയിലൂടെ വീണ്ടും താരം തമിഴിലെത്തിയിരിക്കുകയാണ്. ദേസിംഗ് പെരിയസ്വാമി സംവിധാനം ചെയ്യുന്ന റോമാന്റി്ക ചിത്രമാണ് കണ്ണും കണ്ണും കൊള്ളയടിത്താല്‍. റിതു വര്‍മ്മയാണ് നായിക. രക്ഷന്‍, നിരഞ്ജനി തുടങ്ങിയ താരങ്ങളും സിനിമയിലുണ്ട്. നിര്‍മാണ പ്രവര്‍ത്തികള്‍ നടക്കുന്ന ഈ സിനിമയ്ക്ക് പിന്നാലെ മറ്റൊരു തമിഴ് ചിത്രത്തില്‍ കൂടി ദുല്‍ഖര്‍ അഭിനയിക്കാന്‍ പോവുകയാണ്.

വാന്‍
ആരാധകര്‍ക്ക് ഈദ് പെരുന്നാള്‍ സമ്മാനമായി അടുത്ത സിനിമയുടെ പോസ്റ്ററായിരുന്നു ദുല്‍ഖര്‍ പങ്കുവെച്ചത്. വാന്‍ എന്ന് പേരിട്ടിരിക്കുന്ന സിനിമ ആര്‍എ കാര്‍ത്തിക് ആണ് സംവിധാനം ചെയ്യുന്നത്. കെനന്യ ഫിലിംസിന്റെ ബാനറില്‍ ജെ സെല്‍വകുമാര്‍ നിര്‍മ്മിക്കുന്ന ചിത്രം ഒരു റോഡ് മൂവിയാണെന്നാണ് സൂചനകള്‍. ദുല്‍ഖറിന്റെ അടുത്ത സുഹൃത്തായ ജോര്‍ജ് സി വില്യംസാണ് സിനിമയുടെ ഛായഗ്രാഹകന്‍. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഷെയര്‍ ചെയ്ത് കൊണ്ട് ദുല്‍ഖര്‍ തന്നെയായിരുന്നു ഇക്കാര്യം വ്യക്തമാക്കിയത്.

വ്യത്യസ്ത ഗെറ്റപ്പുകള്‍
അടുത്ത് വരാനിരിക്കുന്ന സിനിമയെക്ക് കുറിച്ച് ദുല്‍ഖര്‍ കുറച്ച് കാര്യങ്ങള്‍ പറഞ്ഞെങ്കിലും പറയാത്ത കാര്യങ്ങള്‍ ഇനിയുമുണ്ട്. വാനില്‍ നാല് നായികമാര്‍ ഉണ്ടെന്നാണ് ഏറ്റവും പുതിയ വാര്‍ത്ത. ചിത്രത്തില്‍ ദുല്‍ഖര്‍ സല്‍മാന്‍ ഒന്നിലധികം കഥാപാത്രങ്ങളായി വേഷമിടുന്നാതയിട്ടും റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുകയാണ്. ഔദ്യോഗികമായി അണിയറ പ്രവര്‍ത്തകര്‍ ഇക്കാര്യം സ്ഥിതിരിച്ചിട്ടില്ലെങ്കിലും ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നു.
സിനിമയെ കുറിച്ച്..
ചിത്രത്തില്‍ നടിയും മോഡലുമായ നിവേദ പേതുരാജ് നായികയായി അഭിനയിക്കുന്നു എന്ന് വാര്‍ത്തകളുണ്ട്. മറ്റ് നായികമാര്‍ ആരൊക്കെയാണെന്നുള്ളതിനെ കുറിച്ച് കൂടുതല്‍ വിവരങ്ങളില്ല. സിനിമയുടെ പേര് വാന്‍ എന്നത് മലയാളത്തില്‍ വാനം, ആകാശം എന്നൊക്കെയാണ്. ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സൂചിപ്പിക്കുന്നതും അത് തന്നെയാണ്. അതിനാല്‍ പ്രകൃതിയ്ക്കും സിനിമയില്‍ വലിയൊരു സ്ഥാനമുണ്ടാവുമെന്നാണ് സൂചന. ചെന്നൈ, കോയമ്പത്തൂര്‍, ചണ്ഡീഗഢ്, നൈനിത്താള്‍ എന്നിവിടങ്ങളില്‍ നിന്നുമായിരിക്കും സിനിമയുടെ ഷൂട്ടിംഗ് നടക്കുന്നത്.


Click it and Unblock the Notifications











