ഇത്തവണ ദുല്‍ഖര്‍ സല്‍മാന്‍ ഞെട്ടിക്കും!'സോലോ'യുടെ ടീസര്‍ പുറത്ത് കണ്ടാല്‍ നിങ്ങള്‍ക്കും തോന്നും!!!
ദുല്‍ഖര്‍ സല്‍മാന്‍ അഞ്ച് വ്യത്യസ്ത ഗെറ്റപ്പുകളിലെത്തി ആരാധകരെ ഞെട്ടിക്കാനൊരുങ്ങുന്ന സിനിമയാണ് സോലോ. ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തില്‍ സിനിമയുടെ പോസ്റ്റര്‍ പുറത്തിറക്കിയിരുന്നു. ഇപ്പോള്‍ ചിത്രത്തിലെ ടീസര്‍ പുറത്ത് വന്നിരിക്കുകയാണ്. ദുല്‍ഖര്‍ തന്റെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെയാണ് ടീസര്‍ പുറത്ത് വിട്ടത്.
എന്നാല്‍ സിനിമയുടെ ടീസര്‍ ഇന്ന് നാലു മണിക്ക് പുറത്ത് വരുമെന്ന് പറഞ്ഞ് കൊണ്ടുള്ള സിനിമയുടെ പോസ്റ്ററും ഇന്ന് തന്നെ പുറത്ത് വന്നിരുന്നു. വേള്‍ഡ് ഓഫ് രുദ്ര കമീംഗ് ലൈവ് എന്ന് പറഞ്ഞുകൊണ്ടായിരുന്നു പോസ്റ്റര്‍ പുറത്ത് വിട്ടത്.
സോലോയുടെ ടീസര്‍
പുറത്ത് വന്നിരിക്കുന്ന ടീസറില്‍ ദുല്‍ഖറിന്റെ ഒരു ഗെറ്റപ്പ് മാത്രമെ കാണിച്ചിട്ടുള്ളു. പട്ടാളക്കാരനായും പിന്നീട് പ്രണയത്തെ ചേര്‍ത്ത് പിടിക്കുന്ന ആളായിട്ടുമൊക്കെയാണ് ടീസറില്‍ കാണിച്ചിരിക്കുന്നത്.

തമിഴ് ടീസര്‍
തമിഴ്, മലയാളം എന്നിങ്ങനെ രണ്ട് ഭാഷകളിലാണ് സിനിമ നിര്‍മ്മിക്കുന്നത്. ഇപ്പോള്‍ പുറത്ത് വന്ന ടീസര്‍ തമിഴിലിലുള്ളതാണ്. ദുല്‍ഖര്‍ പട്ടാളക്കാരന്റെ വേഷത്തിലാണ് ടീസറിലുള്ളത്.

പ്രണയം
ടീസറില്‍ ദുല്‍ഖറിന്റെ തീവ്രമായ പ്രണയത്തെ കുറിച്ച് പറയുന്നുണ്ട്. നായികയുമായുള്ള പ്രണയ നിമിഷങ്ങളും അവളെ നഷ്ടപ്പെട്ടാല്‍ തനിക്ക് ജീവിക്കാന്‍ കഴിയില്ലെന്നും തുടങ്ങി നിരവധി കാര്യങ്ങള്‍ ഉള്‍പ്പെടുത്തി കൊണ്ടാണ് ടീസര്‍ തയ്യാറാക്കിയിരിക്കുന്നത്.

സോലോ
ദുല്‍ഖര്‍ സല്‍മാന്റെ കരിയറിലെ തന്നെ മികച്ച സിനിമകളുടെ പട്ടികയിലേക്കാണ് സോലോ തയ്യാറായി കൊണ്ടിരിക്കുന്നത്. ബോളിവുഡ് സംവിധായകനായ ബിജോയ് നമ്പ്യാരാണ് സിനിമ സംവിധാനം ചെയ്യുന്നത്.

മറ്റൊരു പ്രത്യേകത
സിനിമയുമായി ബന്ധപ്പെട്ട കാര്യങ്ങളെല്ലാം സംവിധായകന്‍ വലിയൊരു സസ്‌പെന്‍സാക്കി വെച്ചിരിക്കുകയായിരുന്നു. എന്നാല്‍ സിനിമയിലെ സംഗീതത്തിനും പ്രത്യേകതയുണ്ടായിരുന്നു.
സോളോ യില്‍ പതിനൊന്ന് സംഗീത സംവിധായകരാണ് ഗാനങ്ങള്‍ക്ക് ഈണം കൊടുക്കുന്നത്.

റോമാന്റിക് ത്രില്ലര്‍ സിനിമ
സോലോ ഒരു റോമാന്റിക് ത്രില്ലര്‍ സിനിമയാണ്. അതിനാല്‍ തന്നെ ചിത്രത്തിലെ ആക്ഷന്‍ രംഗങ്ങളുടെ തീവ്രതയും പ്രണയത്തിന്റെ മൂല്യവും ടീസറിലും ഉള്‍ക്കൊള്ളിച്ചിരിക്കുകയാണ്.

ചിത്രീകരണം
2016 ല്‍ ആരംഭിച്ച സിനിമയുടെ ആലോചനകള്‍ ഇനിയും അവസാനിച്ചിട്ടില്ല. നിലവില്‍ ചിത്രീകരണം നടന്ന് കൊണ്ടിരിക്കുന്ന സിനിമയുടെ റിലീസ് എപ്പോഴാണെന്ന സംബന്ധിച്ചുള്ള വാര്‍ത്തകളും പുറത്ത് വിട്ടിട്ടില്ല.


Click it and Unblock the Notifications