യമണ്ടന്‍ വിജയത്തിന് പിന്നാലെ ജീവയുടെ സിനിമയ്ക്കായി ദുല്‍ഖര്‍ സല്‍മാന്‍! ട്രെയിലര്‍ കാണാം

By Midhun Raj

യമണ്ടന്‍ പ്രേമകഥയുടെ വിജയത്തിന് ശേഷം മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുകയാണ് ദുല്‍ഖര്‍ സല്‍മാന്‍. ഒരിടവേളയ്ക്കു ശേഷമുളള ദുല്‍ഖറിന്റെ തിരിച്ചുവരവ് ആരാധകര്‍ ഒന്നടങ്കം ആഘോഷമാക്കി മാറ്റിയിരുന്നു. യമണ്ടന്‍ പ്രേമകഥയ്ക്കു ശേഷം ദുല്‍ഖര്‍ സല്‍മാന്റെതായി തമിഴ് ചിത്രങ്ങളാണ് വരാനിരിക്കുന്നത്.

കണ്ണും കണ്ണും കൊളളയടിത്താല്‍ ദുല്‍ഖറിന്റെതായി തമിഴില്‍ റിലീസിങ്ങിനൊരുങ്ങുന്ന സിനിമയാണ്. അതേസമയം തമിഴ് താരം ജീവയുടെ പുതിയ സിനിമയുടെ ട്രെയിലര്‍ ദുല്‍ഖര്‍ സിനിമാ പ്രേമികള്‍ക്കായി പങ്കുവെച്ചിരുന്നു. ഫേസ്ബുക്ക് പേജിലൂടെയായിരുന്നു സിനിമയുടെ ട്രെയിലര്‍ നടന്‍ പങ്കുവെച്ചിരുന്നത്. കീ എന്ന പേരിട്ട സിനിമയില്‍ ഗോവിന്ദ് പത്മസൂര്യയാണ് വില്ലന്‍ വേഷത്തില്‍ എത്തുന്നത്.

dulquer salmaan-jeeva

സയന്‍സ് ഫിക്ഷന്‍ സൈക്കോളജിക്കല്‍ ത്രില്ലര്‍ സിനിമയായിട്ടാണ് കീ അണിയിച്ചൊരുക്കിയിരിക്കുന്നത്. ത്രില്ലടിപ്പിക്കുന്ന രംഗങ്ങളാണ് സിനിമയുടെതായി പുറത്തുവിട്ട ട്രെയിലറില്‍ അണിയറക്കാര്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

നിക്കി ഗല്‍റാണി നായികാ വേഷത്തില്‍ എത്തുന്ന ചിത്രത്തില്‍ ആര്‍ ജെ ബാലാജി, രാജേന്ദ്ര പ്രസാദ്, സുഹാസിനി, മനോബാല തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്. മലയാളി ഛായാഗ്രാഹകനായ അഭിനന്ദന്‍ രാമാനുജനാണ് സിനിമയുടെ ക്യാമറ ചെയ്തിരിക്കുന്നത്. മെയ് പത്തിന് കീ തിയ്യേറ്ററുകളിലേക്ക് എത്തുന്നത്.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X