»   » പ്രണയ നായകനായി ദുല്‍ഖര്‍ വീണ്ടും തമിഴിലേക്ക്!!! ഒരുങ്ങുന്നത് ഒരു റൊമാന്റിക് റോഡ് മൂവി???

പ്രണയ നായകനായി ദുല്‍ഖര്‍ വീണ്ടും തമിഴിലേക്ക്!!! ഒരുങ്ങുന്നത് ഒരു റൊമാന്റിക് റോഡ് മൂവി???

Posted By: Karthi
Subscribe to Filmibeat Malayalam

കേരളത്തിലെന്ന പോലെ തമിഴ്‌നാട്ടിലും ആരാധകരുള്ള താരമാണ് ദുല്‍ഖര്‍. വായ്മൂടി പേസുവോം എന്ന ചിത്രത്തിലൂടെയായിരുന്നു ദുല്‍ഖറിന്റെ തമിഴ് അരങ്ങേറ്റം. ചിത്രം സംസാരം ആരോഗ്യത്തിന് ഹാനികരം എന്ന പേരില്‍ ഒരേ സമയം മലയാളത്തിലും റിലീസ് ചെയ്തിരുന്നു. പിന്നീട് മണിരത്‌നം ചിത്രമായ ഒ കാതല്‍ കണ്‍മണിയിലൂടെ തമിഴ് പ്രേക്ഷകര്‍ക്കും ദുല്‍ഖര്‍ പ്രിയങ്കരനായി. ഇപ്പോഴിതാ ഒരിടക്കാലത്തിന് ദുല്‍ഖര്‍ ഒരു തമിഴ് ചിത്രത്തില്‍ നായകനാകുന്നതായാണ് റിപ്പോര്‍ട്ട്.

Dulquer Salmaan

നവാഗതനായ ര കാര്‍ത്തിക് ആണ് ദുല്‍ഖറിനെ നായകനാക്കി ചിത്രമൊരുക്കുന്നത്. പ്രണയത്തിന് പ്രധാന്യം നല്‍കുന്ന റോഡ് മൂവിയായിട്ടാണ് ചിത്രം ഒരുക്കുന്നത്. ഹൈവേ, ജബ് വി മെറ്റ് തുടങ്ങിയ റോഡ് മൂവികള്‍ക്ക് സമാനമായ ചിത്രമായിരിക്കും ദുല്‍ഖറിനായി രാ കാര്‍ത്തിക് ഒരുക്കുന്നത്. ചിത്രത്തിന്റെ രണ്ടാം പകുതി പൂര്‍ണമായും ഉത്തരേന്ത്യയിലായിരിക്കും ചിത്രീകരിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. 

സിനിമയിലെ ആണുങ്ങളോട് കളിച്ചാല്‍ പണികിട്ടും!!! സ്ത്രീകളെ ഒറ്റപ്പെടുത്താന്‍ എളുപ്പമാണെന്ന് റിമ!!!

കെനന്യ ഫിലിംസ് നിര്‍മിക്കുന്ന ചിത്രത്തിന് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് തെരി, കത്തി, രാജാ റാണി, സഖാവ് തുടങ്ങിയ ചിത്രങ്ങള്‍ക്ക് ക്യാമറ കൈകാര്യം ചെയ്ത ജോര്‍ജ് സി വില്യംസാണ്. ദേശീയ പുരസ്‌കാര ജേതാവായ ശ്രീകര്‍ പ്രസാദാണ് ചിത്രം എിഡിറ്റ് ചെയ്യുന്നത്. പ്രണയ ചിത്രത്തിന് സംഗീതമൊരുക്കുന്നത് ദീന ദയാലനാണ്. പ്രണയ ചിത്രമാണെങ്കിലും എല്ലാ പ്രായത്തിലുമുള്ള പ്രേക്ഷകരേയും ആകര്‍ഷിക്കുന്ന ചിത്രമായിരിക്കുമെന്ന് സംവിധായകന്‍ പറയുന്നു. വ്യത്യസ്തമായ ലുക്കുകളിലാണ് ദുല്‍ഖര്‍ ചിത്രത്തില്‍ പ്രത്യക്ഷപ്പെടുന്നത്. ഡിസംബറില്‍ ചിത്രീകരണം ആരംഭിക്കാനുദ്ദേശിക്കുന്ന ചിത്രത്തില്‍ നായികയെ തീരുമാനിച്ചിട്ടില്ല. 

'ചിലപ്പോഴെങ്കിലും നമ്മളെടുക്കുന്ന തീരുമാനങ്ങള്‍ അവരെ വേദനിപ്പിക്കും', ആ തീരുമാനത്തേക്കുറിച്ച് അനന്യ!

Dulquer Salmaan

പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ദുല്‍ഖര്‍ ചിത്രമായ സോളോ മലയാളത്തിനൊപ്പം തന്നെ തമിഴിലും റിലീസിനെത്തന്നുണ്ട്. ദുല്‍ഖര്‍ നായകനായി എത്തിയ നീലാകാശം പച്ചക്കടല്‍ ചുവന്ന ഭൂമി എന്ന സിനിമ മലയാളത്തിലെ ലക്ഷണമൊത്ത ഒരു റോഡ് മൂവിയാണ്. പ്രണയം തന്നെയായിരുന്നു ചിത്രത്തിന്റെയും പ്രമേയം. ഇതിന് ശേഷം ദുല്‍ഖല്‍ അഭിനയിക്കുന്ന റോഡ് മൂവിയായിരിക്കും രാ കാര്‍ത്തികിന്റെ തമിഴ് ചിത്രം.

English summary
Mollywood’s hot favorite Dulquer Salmaan is all set to star in his next Tamil movie. This yet to be titled movie will be directed by debutant Ra Karthik.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam