തമിഴില്‍ പുതിയ സര്‍പ്രൈസുമായി ദുല്‍ഖര്‍ സല്‍മാന്‍! ഇതുപൊളിക്കുമെന്ന് ആരാധകര്‍! കാണൂ
Recommended Video

മലയാളത്തില്‍ നിന്ന് ഒരിടവേളയെടുത്തിരുന്ന ദുല്‍ഖര്‍ അടുത്തിടെ അന്യഭാഷാ ചിത്രങ്ങളിലായിരുന്നു തിളങ്ങിയിരുന്നത്. കേരളത്തിലെന്നെ പോലെ മറ്റു സംസ്ഥാനങ്ങളിലും ദുല്‍ഖറിന്റെ ചിത്രങ്ങള്‍ക്ക് മികച്ച സ്വീകാര്യതയാണ് ലഭിക്കാറുളളത്. ദുല്‍ഖര്‍ ആദ്യമായി തെലുങ്കില്‍ ആദ്യമായി അഭിനയിച്ച മഹാനടി തിയ്യേറ്ററുകളില്‍ നിന്നും വലിയ വിജയം നേടിയിരുന്നു, തെലുങ്കിനു പുറമെ തമിഴ്.ഹിന്ദി ഭാഷകളിലും ദുല്‍ഖര്‍ സിനിമകള്‍ ചെയ്തിരുന്നു.
ദുല്‍ഖറിന്റെതായി തമിഴില്‍ ഒരുങ്ങുന്ന പുതിയ ചിത്രമാണ് കണ്ണും കണ്ണും കൊളളയടിത്താല്‍. ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ നിലവില്‍ പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകളിലാണുളളത്. ഒകെ കണ്‍മണി എന്ന ഹിറ്റ് ചിത്രത്തിനു ശേഷം ദുല്‍ഖറിന്റെതായി പുറത്തിറങ്ങാനിരിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. റിലീസിങ്ങിനൊരുങ്ങുന്നതിനിടെ ചിത്രത്തെ സംബന്ധിച്ചുളള പുതിയൊരു റിപ്പോര്‍്ട്ട് കൂടി പുറത്തുന്നിരിക്കുകയാണ്.

കണ്ണും കണ്ണും കൊളളയടിത്താല്‍
മണിരത്‌നം സംവിധാനം ചെയ്ത ഒകെ കണ്‍മണിക്ക് ശേഷം ദുല്‍ഖറിന്റെതായി തമിഴില്‍ ഒരുങ്ങുന്ന റൊമാന്റിക്ക് ചിത്രമാണ് കണ്ണും കണ്ണും കൊളളയടിത്താല്‍. നവാഗതനായ ദേസിംഗ് പെരിയസാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തില്‍ സിദ്ധ് എന്ന കഥാപാത്രമായാണ് ദുല്‍ഖര്‍ സല്‍മാന്‍ എത്തുന്നത്. ഒകെ കണ്‍മണിയിലെ ആദിത്യ പോലെ ഒരു മികച്ച കഥാപാത്രമായിരിക്കും പുതിയ ചിത്രത്തിലേതെന്നാണ് അറിയുന്നത്. ചിത്രത്തിന്റെതായി പുറത്തിറങ്ങിയ പോസ്റ്ററുകള്‍ക്കെല്ലാം മികച്ച സ്വീകാര്യത സമൂഹ മാധ്യമങ്ങളില്‍ ലഭിച്ചിരുന്നു. ദുല്‍ഖറിന്റെ പിറന്നാള്‍ ദിനത്തിലും അണിയറ പ്രവര്‍ത്തകര്‍ പോസ്റ്ററുകള്‍ പുറത്തുവിട്ടിരുന്നു.

ചിത്രത്തിലെ നായിക
തെലുങ്ക് ചിത്രങ്ങളിലൂടെ ശ്രദ്ധേയായ നടി റിതു വര്‍മ്മയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. തെലുങ്കില്‍ വിജയ് ദേവരകൊണ്ടയ്‌ക്കൊപ്പമുളള പീലി ചൂപ്പുലു എന്ന ചിത്രം നടിയുടെ കരിയറില്‍ ഇറങ്ങിയ ശ്രദ്ധേയ സിനിമകളിലെന്നായിരുന്നു. ധനുഷിന്റെ വി ഐപി 2 എന്ന ചിത്രത്തിനു ശേഷമാണ് തമിഴില്‍ ദുല്‍ഖറിന്റെ നായികയായി റിതു എത്തുന്നത്. ചിത്രത്തില്‍ മീര എന്നൊരു കഥാപാത്രത്തെയാണ് നടി അവതരിപ്പിക്കുന്നത്.

മസാല കോഫീ
കേരളത്തിലെ പ്രമുഖ മ്യൂസിക്ക് ബാന്‍ഡുകളിലൊന്നായ മസാല കോഫിയാണ് ദുല്‍ഖര്‍ ചിത്രത്തിനു വേണ്ടി സംഗീതമൊരുക്കുന്നത്. സ്‌റ്റേജ് ഷോകളിലൂടെയും ചാനല്‍ പ്രോഗ്രാമുകളിലൂടെയും ശ്രദ്ധേയമായ ബാന്‍ഡാണ് മസാല കോഫി. കണ്ണും കണ്ണു കൊളളയടിത്താലിനും വേണ്ടി മികച്ച ഗാനങ്ങളാണ് ഇവര്‍ ഒരുക്കിയിരിക്കുന്നതെന്നാണ് അറിയുന്നത്. മലയാളത്തിലെ പ്രമുഖ നിര്‍മ്മാതാക്കളിലൊരാളായ ആന്റോ ജോസഫാണ് ദുല്‍ഖറിന്റെ പുതിയ ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ദുല്‍ഖറിന്റെ പാട്ട്
ചിത്രത്തില്‍ ദുല്‍ഖറും ഒരു ഗാനം ആലപിക്കുന്നുണ്ടെന്നാണ് അറിയുന്നത്. മലയാളത്തില്‍ നിരവധി സിനിമകളില്‍ പാടിയിട്ടുണ്ടെങ്കിലും തമിഴില്‍ ആദ്യമായാണ് ദുല്‍ഖര്‍ ഒരു ചിത്രത്തിനു വേണ്ടി പാട്ട് പാടുന്നത്. ദുല്‍ഖറിന്‌റെതായി മികച്ചൊരു ഗാനമാവും ചിത്രത്തിന്‌റെതായി പുറത്തിറങ്ങുക എന്നാണറിയുന്നത്.

റിലീസ്
ഒക്ടോബര്‍ അഞ്ചിന് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. കെഎം ഭാസ്‌ക്കരന്‍ ചായാഗ്രഹണം നിര്‍വ്വഹിച്ച ചിത്രത്തിന് പ്രവീണ്‍ ആന്റണിയാണ് എഡിറ്റിങ് ചെയ്യുന്നത്. സംവിധാനത്തിനു പുറമെ ദേസിംഗ് പെരിയസാമി തന്നെയാണ് ചിത്രത്തിന് തിരക്കഥയെഴുതിയിരിക്കുന്നത്. രക്ഷന്‍, നിരഞ്ജിനി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍

വാന്‍ എന്ന ചിത്രം
കണ്ണും കണ്ണും കൊളളയടിത്താലിനു പുറമെ വാന്‍ എന്നൊരു ചിത്രവും ദുല്‍ഖറിന്റെതായി തമിഴില്‍ ഒരുങ്ങുന്ന സിനിമയാണ്. ദുല്‍ഖറിനെ നായകനാക്കി ആര്‍എകാര്‍ത്തിക്ക് സംവിധാനം ചെയ്യുന്ന ചിത്രമാണ് വാന്‍. നിവേദ പെതുരാജാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായികയായി എത്തുന്നത്. ഒരു റോഡ് മൂവിയായിരിക്കും ചിത്രമെന്നാണ് നേരത്തെ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. കൈനന്യ ഫിലിംസിന്റെ ബാനറില്‍ ജെ ശെല്‍വകുമാറാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ഫസ്റ്റ്‌ലുക്ക് നല്‍കിയ ആവേശം
ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് മുന്‍പ് സോഷ്യല്‍ മീഡിയയില്‍ ഇറങ്ങിയിരുന്നു. ദുല്‍ഖര്‍ തന്നെയായിരുന്നു ആരാധകര്‍ക്കായി ഫസ്‌ററ്‌ലുക്ക് പങ്കുവെച്ചിരുന്നത്. രാജാറാണി,സഖാവ് തുടങ്ങിയ സിനിമകള്‍ക്ക് വേണ്ടി ചായാഗ്രഹണം നിര്‍വ്വഹിച്ച ജോര്‍ജ്ജ് സി വില്ല്യംസാണ് ചിത്രത്തിനു വേണ്ടി ക്യാമറ ചെയ്യുന്നത്. ധീന ദയാല്‍ ദുല്‍ഖര്‍ ചിത്രത്തിനു വേണ്ടി പാട്ടുകള്‍ ഒരുക്കുന്നു.


Click it and Unblock the Notifications