»   » ദുല്‍ഖറിന്റെ പുതിയ തമിഴ് ചിത്രത്തിന് ഒരു മണിരത്‌നം ബന്ധമുണ്ട്! ഒപ്പം എആര്‍ റഹ്മാനും!!!

ദുല്‍ഖറിന്റെ പുതിയ തമിഴ് ചിത്രത്തിന് ഒരു മണിരത്‌നം ബന്ധമുണ്ട്! ഒപ്പം എആര്‍ റഹ്മാനും!!!

Posted By:
Subscribe to Filmibeat Malayalam
ദുല്‍ഖറിൻറെ തമിഴ് ചിത്രവും മണിരത്നവും തമ്മില്‍ | filmibeat Malayalam

മലയാളത്തിനൊപ്പം തന്നെ തമിഴിലും ശ്രദ്ധേയനാണ് ദുല്‍ഖര്‍ സല്‍മാന്‍. മണിരത്‌നം ചിത്രമായ ഓകെ കണ്‍മണി താരത്തിന്റെ കരിയറില്‍ വലിയൊരു ബ്രേക്ക് നല്‍കിയ ചിത്രമായിരുന്നു. ഇപ്പോഴിതാ താരത്തിന്റെ പുതിയ തമിഴ് ചിത്രവും പ്രഖ്യാപിച്ചിരിക്കുകയാണ്. പുതിയ ചിത്രത്തിന് ഒരു മണിരത്‌നം ബന്ധമുള്ളതാണ് ഏറെ കൗതുകം.

ലൂസിഫറിന്റെ കാര്യത്തില്‍ തീരുമാനമായി! ആഭ്യൂഹങ്ങള്‍ക്ക് വിട, ഷൂട്ടിംഗ് ഡേറ്റ് തീരുമാനിച്ചു!

ഷാരുഖിന്റേയും സല്‍മാന്‍ ഖാന്റേയും നായികയാകാനുള്ള കഴിവ് തനിക്കുണ്ടെന്ന് പ്രിയദര്‍ശന്റെ നായിക!

മണിരത്‌നം സംവിധാനം ചെയ്ത തിരുട തിരുട എന്ന ചിത്രത്തിലെ എആര്‍ റഹ്മാനം ഈണമിട്ട കണ്ണും കണ്ണും കൊള്ളൈ അടിത്താല്‍ എന്ന ഗാനവുമായിട്ടാണ് ചിത്രത്തിന് ബന്ധം. പുതിയ ചിത്രത്തിന്റെ പേര് കണ്ണും കണ്ണും കൊള്ളൈ അടിത്താല്‍ എന്നാണ്. നവാഗതനായ ദേസിംഗ് പെരിയസ്വാമിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

Dulquer Salmaan

വിക്രമിനെ നായകനാക്കി ഗൗതം മേനോന്‍ സംവിധാനം ചെയ്യുന്ന ധ്രുവനച്ചത്തിരത്തിലെ നായികമാരില്‍ ഒരാളായ റിതു വര്‍മ്മയാണ് ചിത്രത്തിലെ നായിക. സിനിമയുടെ ചിത്രീകരണം ബുധനാഴ്ച ദില്ലിയില്‍ ആരംഭിക്കും. വിജയ് മില്‍ട്ടന്റെ സംവിധാന സഹായിയായിരുന്നു ദേസിംഗ് പെരിയസ്വാമി ഒരുക്കുന്നത് ഒരു റൊമാന്റിക് ത്രില്ലറാണ്.

വായ് മൂടി പേസുവോം, ഓകെ കണ്‍മണി, സോളോ എന്നിവയ്ക്ക് ശേഷം ദുല്‍ഖര്‍ നായകനായി എത്തുന്ന നാലാമത്തെ തമിഴ് ചിത്രമാണ് കണ്ണും കണ്ണും കൊള്ളൈ അടിത്താല്‍. ചെന്നൈ, ഗോവ, ദില്ലി എന്നിവയാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍.

English summary
Dulquer Salmaan’s next Tamil movie titled as Kannum Kannum Kollai Adithaal.

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam