twitter
    For Quick Alerts
    ALLOW NOTIFICATIONS  
    For Daily Alerts

    നിത്യയും ദുല്‍ഖറും ലിവ് ഇന്‍ റിലേഷനില്‍!

    By Aswathi
    |

    മണിരത്‌നത്തിന്റെ സിനിമയില്‍ എന്നും ഒരു വിപ്ലവകരമായ പ്രണയമാണ് പറഞ്ഞിട്ടുള്ളത്. ടെററിസത്തിനിടയിലെ റോജയിലെ പ്രണയം, വര്‍ഗീയതയ്ക്കിടയിലെ ബോംബെയിലെ പ്രണയം, അലൈപ്പായുതയിലെ നിയമവിരുദ്ധവിവാഹം...എല്ലാത്തിന്റെയും അടിസ്ഥാന പ്രണയമായിരുന്നു. അതുപോലെ, കാലത്തിന്റെ മാറ്റങ്ങളോടുകൂടെയുള്ള പുതിയ പ്രണയമാണ് ഓ കാദതല്‍ കണ്‍മണി എന്ന ഓകെ കണ്‍മണി.

    നിത്യ മേനോനും ദുല്‍ഖര്‍ സല്‍മാനും അവതരിപ്പിയ്ക്കുന്ന കഥാപാത്രങ്ങള്‍ തമ്മിലുള്ള ലിവ് ഇന്‍ റിലേഷന്‍ഷിപ്പാണ് സിനിമയുടെ കഥാപശ്ചാത്തലം. അതുകൊണ്ടെന്തായി, ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റാണ് ലഭിച്ചത്. ലിവ് ഇന്‍ ടുഗെദര്‍ റിലേഷന്‍ഷിപ്പ് പുതിയ തലമുറയ്ക്ക് തെറ്റായ സന്ദേശം കൈമാറും എന്ന് ചൂണ്ടിക്കാണിച്ചാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് യുഎ സര്‍ട്ടിഫിക്കറ്റ് അനുവദിച്ചത്.

    nithya-dulquar

    യു എ സര്‍ട്ടിഫിക്കറ്റ് ലഭിച്ചാല്‍ തമിഴ്‌നാട്ടില്‍ ചിത്രത്തിന് നികുതി ഇളവുകളൊന്നും ലഭിയ്ക്കില്ല. സെന്‍സര്‍ബോര്‍ഡ് യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കിയ ചിത്രത്തിനെ അവലോകന കമ്മിറ്റിയ്ക്കായി വീണ്ടും അയച്ചെങ്കിലും ഫലമുണ്ടായില്ല. സര്‍ട്ടിഫിക്കറ്റ് യുഎ ആണെങ്കിലും ചിത്രം ഏപ്രില്‍ 17 ന് തന്നെ തിയേറ്ററുകളിലെത്തും.

    50 ദിവസങ്ങള്‍ക്കുള്ളില്‍ ചിത്രീകരണം പൂര്‍ത്തിയാക്കിയ മണിരത്‌നം ചിത്രമെന്ന പ്രത്യേകതയോടുകൂടെയാണ് ഓകെ കണ്‍മണി തിയേറ്ററുകളിലെത്തുന്നത്. പ്രകാശ് രാജും കനിഹയും ചിത്രത്തില്‍ രണ്ട് കേന്ദ്രകഥാപാത്രങ്ങളെ കൈകാര്യം ചെയ്യുന്നു. പിസി ശ്രീറാമിന്റെ ഛായാഗ്രഹണം, എ ആര്‍ റഹ്മാന്റെ സംഗീതം അങ്ങനെയും വിശേഷണങ്ങള്‍ ഏറെ. 15 വര്‍ഷത്തിന് ശേഷമാണ് പിസി ശ്രീറാമും മണിരത്‌നവും കൈകോര്‍ക്കുന്നത്.

    English summary
    Director Manirathnam’s films are known to tackle contemporary issues like terrorism in ‘Roja’, communal disharmony in ‘Bombay’, Illegal marriage in ‘Alaipayuthey’ and extramarital love in ‘Ravanan’ to name a few. There is a lot of curiosity as to what issue the internationally acclaimed director is tackling in the April 17 release ‘OK Kanmani’.
    വാർത്തകൾ അതിവേഗം അറിയൂ
    Enable
    x
    Notification Settings X
    Time Settings
    Done
    Clear Notification X
    Do you want to clear all the notifications from your inbox?
    Settings X
    X