ദുൽഖർ സൽമാനോടൊപ്പം കരഞ്ഞ മുഖവുമായി അദിതി റാവു, രസകരമായ സംഭവം വെളിപ്പെടുത്തി ഡിക്യൂ

തെന്നിന്ത്യയിലു ബോളിവുഡിലും ഒരുപോലെ ആരാധകരുള്ള നടിയാണ് അദിതി റാവു ഹൈദരി. 2007 തമിഴ് സിനിമയിലൂടെ വെള്ളിത്തിരയിൽ എത്തിയ അദിതി വളരെ പെട്ടെന്ന് തന്നെ തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയാവുകയായിരുന്നു. ബോളിവുഡിലും അദിതി തന്റേതായ സ്ഥാനം കണ്ടെത്തിയിട്ടുണ്ട്. 2006 ൽ പുറത്തു വന്ന ദില്ലി 6 എന്ന ചിത്രത്തിലൂടെയായിരുന്ന ബോളിവുഡ് എൻട്രി. പിന്നീട് 2011 ൽ പുറത്തിറങ്ങിയ സുധീർ മിശ്രയുടെ റൊമാന്റിക് ത്രില്ലറായ യേ സാലി സിന്ദഗി നടിയുടെ കരിയർ തന്നെ മാറ്റുകയായിരുന്നു.

ബോളിവുഡിലും കോളിവുഡിലും മാത്രമല്ല മലയാളത്തിലും അദിതിക്ക് ആരാധകരുടെ ഒരു കൂട്ടം തന്നെയുണ്ട്. ഒക്ടോബർ 28 ന് പ്രേക്ഷകരുടെ പ്രിയപ്പെട്ട അദിതി റാവു ഹൈദരിയുടെ പിറന്നാളായിരുന്നു. നടിക്ക് പിറന്നാൾ ആശംസയുമായി സുഹൃത്തുക്കളും സഹപ്രവർത്തകരും ആരാധകരും രംഗത്തെത്തിയിരുന്നു. ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് നടൻ ദുൽഖർ സൽമ്മാന്റെ പിറന്നാൾ ആശംസയാണ്.

ദുൽഖർ  സൽമാൻ   ചിത്രം

കണ്ണും കണ്ണും കൊള്ളയടിത്താൽ എന്ന ചിത്രത്തിന് ശേഷം ദുൽഖർ പ്രധാന വേഷത്തിലെത്തുന്ന തമിഴ് ചിത്രമാണ് ' ഹേ സിനാമിക' . സിനിമയിൽ അദിതി റാവു ഹൈദരിയും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട് . അദിതിയെ കൂടാതെ കാജൽ അഗർവാളാണ് മറ്റൊരു നായിക. ചിത്രത്തിലെ രസകരമായ ഒരു ലൊക്കേഷൻ ചിത്രം പങ്കുവെച്ച് കൊണ്ടായിരുന്നു അദിതിക്ക് ദുൽഖർ പിറന്നാൾ ആശംസ നേർന്നത്. കോളിവുഡ് കൊറിയോഗ്രാഫർ ബ്രിന്ദ ഗോപാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

 കരയുന്ന  ചിത്രം

ലൊക്കേഷനിൽ നിന്നുള്ള കരയുന്ന രണ്ട് രസകരമായ ചിത്രങ്ങൾ പങ്കുവെച്ച് കൊണ്ടാണ് അദിതിക്ക് ദുൽഖർ പിറന്നാൾ ആശംസ നേർന്നിരിക്കുന്നത്. കരയുന്ന കുഞ്ഞ് എന്ന് കുറിച്ചു കൊണ്ടാണ് ഒരു ചിത്രം പങ്കുവെച്ചിരിക്കുന്നത്. രസകരമായ ചിത്രത്തിന്റെ പിന്നാമ്പുറ കഥയും ഡിക്യുൂ വെളിപ്പെടുത്തിയിട്ടുണ്ട്. താരത്തിന്റെ വാക്കുകൾ ഇങ്ങനെ. ജന്മദിനാശംസകൾ അദിതി റാവു ഹൈദരി എന്ന കുറിച്ച് കൊണ്ടായിരുന്നു കരയുന്ന നടിയുടെ ചിത്രത്തിന് പിന്നിലെ കഥ ദുൽഖർ വെളിപ്പെടുത്തിയത്. ഈ ചിത്രങ്ങൾ കണ്ടെത്താൻ താൻ ശ്രമിക്കുകയായിരുന്നു. ചിത്രത്തിലെ ചില വരികൾ ബുദ്ധിമുട്ടിക്കുന്ന ദിവസമായിരുന്നു ഇത്! കരയുന്ന കുഞ്ഞ്. ഹേ സിനാമിക സിനിമയുടെ തമാശ നിറഞ്ഞ നിമിഷം. ദുൽഖറിന്റെ വ്യത്യസ്തമായ പിറന്നാൾ ആശംസ വൈറലായിട്ടുണ്ട്.

  മണിരത്നം ചിത്രവുമായി ബന്ധം

മണിരത്നം സംവിധാനം ചെയ്ത ദുൽഖർ സൽമ്മാൻ ചിത്രമായ ഓകെ കൺമണിയുമായി ഈ ചിത്രത്തിന് ചെറിയൊരു ബന്ധമുണ്ട്. ഓകെ കൺമണിയിലെ ഒരു ഗാനത്തിൽനിന്നാണ് ചിത്രത്തിന്റെ പേര് കണ്ടെത്തിയത്.. ഓകെ കൺമണിയിലെ നായകൻ ദുൽഖറായിരുന്നു. കോളിവുഡ് കൊറിയോഗ്രാഫർ ബ്രിന്ദ ഗോപാൽ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ഹേ സിനാമിക'. വാരണം ആയിരം, മാൻ കരാട്ടെ, കടൽ, തെരി തുടങ്ങിയ ഹിറ്റ് ചിത്രങ്ങൾക്കൊപ്പം ബ്രിന്ദ പ്രവർത്തിച്ചിട്ടുണ്ട്. ഗോവിന്ദ് വസന്ത് ആണ് ‘ഹേ സിനാമിക'യ്ക്ക് സംഗീതം നൽകുന്നത്. ചിത്രത്തിന്റെചിത്രീകരണം ആരംഭിച്ചിട്ടുണ്ട്. സംവിധായകൻ ഭാഗ്യരാജും മണിരത്നവും പൂജ ചടങ്ങിൽ അതിഥിയായി എത്തിയിരുന്നു.

 ദുൽഖറുമായി അടുത്ത ബന്ധം

ദുൽഖറിന്റേയും ഭാര്യ അമാലിന്റേയും അടുത്ത സുഹൃത്താണ് അദിതി. ചെന്നൈയില്‍ ഉള്ളപ്പോഴൊക്കെ ഞാന്‍ ദുല്‍ഖറിനെയും അമാലിനെയും കാണാനായി പോകാറുണ്ടായിരുന്നെന്നും നടി നേരത്തെ ഫിൽമി ബീറ്റിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ഡിക്യൂവിനോടൊപ്പം അഭിനയിക്കാന്‍ അവസരം കിട്ടിയത് വലിയ സന്തോഷകരമായ കാര്യമാണെന്നും, സുഹൃത്തുക്കൾ ആയതു കൊണ്ട് തന്നെ ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും നല്ല കംഫര്‍ട്ട് ആയിരുന്നുവെന്നും അഭിമുഖത്തിൽ പറഞ്ഞു.

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X