»   » കണ്ടു, ഇഷ്ടപ്പെട്ടു, ഇത് ഞാനെടുക്കുന്നു... ചാര്‍ലി ആകാന്‍ മാധവന്‍

കണ്ടു, ഇഷ്ടപ്പെട്ടു, ഇത് ഞാനെടുക്കുന്നു... ചാര്‍ലി ആകാന്‍ മാധവന്‍

Posted By: Rohini
Subscribe to Filmibeat Malayalam

ചാര്‍ലി എന്ന ചിത്രം കണ്ടിട്ട് തമിഴ് താരം മാധവന്‍ ട്വിറ്ററില്‍ ചിത്രത്തെ പ്രശംസിച്ചത് സാമൂഹ്യ മാധ്യമങ്ങളില്‍ വൈറലായി പടര്‍ന്നിരുന്നു. ഇപ്പോഴിതാ കണ്ടിഷ്ടപ്പെട്ട ചിത്രം മാധവന്‍ എടുക്കുന്നു.

സമീപകാലത്ത് മലയാളത്തില്‍ റിലീസ് ചെയ്ത മികച്ച ചിത്രങ്ങളെല്ലാം അന്യഭാഷയിലേക്ക് റീമേക്ക് ചെയ്തിട്ടുണ്ട്. അക്കൂട്ടത്തിലേക്ക് നീങ്ങുകയാണ് മാര്‍ട്ടിന്‍ പ്രക്കാട്ട് സംവിധാനം ചെയ്ത ചാര്‍ലിയും. ദുല്‍ഖര്‍ അവതരിപ്പിച്ച ചാര്‍ലി എന്ന കഥാപാത്രമായി എത്തുന്നത് മാധവനായിരിക്കും

കണ്ടു, ഇഷ്ടപ്പെട്ടു, ഇത് ഞാനെടുക്കുന്നു... ചാര്‍ലി ആകാന്‍ മാധവന്‍

ചിത്രത്തിന്റെ റീമേക്ക് അവകാശം ധനുഷ് വാങ്ങിയതായി നേരത്തെ വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അത് വെറും കിവദന്തിയായി അവസാനിച്ചു.

കണ്ടു, ഇഷ്ടപ്പെട്ടു, ഇത് ഞാനെടുക്കുന്നു... ചാര്‍ലി ആകാന്‍ മാധവന്‍

ഇപ്പോള്‍ പുറത്തുവരുന്ന വാര്‍ത്തകള്‍ പ്രകാരം പ്രാകാശ് പ്രൊഡക്ഷന്‍സ് ചാര്‍ലിയുടെ റീമേക്ക് അവകാശം വാങ്ങി.

കണ്ടു, ഇഷ്ടപ്പെട്ടു, ഇത് ഞാനെടുക്കുന്നു... ചാര്‍ലി ആകാന്‍ മാധവന്‍

മാര്‍ട്ടിന്‍ പ്രക്കാട്ട് തന്നെ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ചാര്‍ലി എന്ന ടൈറ്റില്‍ റോളിലെത്തുന്നത് മാധവനായിരിക്കും.

കണ്ടു, ഇഷ്ടപ്പെട്ടു, ഇത് ഞാനെടുക്കുന്നു... ചാര്‍ലി ആകാന്‍ മാധവന്‍

നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം ഇരുതി സുട്ര് എന്ന ചിത്രത്തിലൂടെയാണ് മാധവന്‍ തിരിച്ചുവന്നത്. തനിക്ക് കണ്‍വിന്‍സിങ് ആയിട്ടുള്ള വേഷങ്ങള്‍ മാത്രമേ ചെയ്യൂ എന്ന് മാധവന്‍ അന്ന് പറഞ്ഞിരുന്നു. ചാര്‍ലി എന്ന ചിത്രം കണ്ട ശേഷം ദുല്‍ഖറിനെയും ചിത്രത്തെയും പ്രശംസിച്ചുകൊണ്ടുള്ള മാധവന്റെ ട്വീറ്റ് വൈറലാകുകയും ചെയ്തു.

കണ്ടു, ഇഷ്ടപ്പെട്ടു, ഇത് ഞാനെടുക്കുന്നു... ചാര്‍ലി ആകാന്‍ മാധവന്‍

നായികയെയോ മറ്റ് കഥാപാത്രങ്ങളെയോ തീരുമാനിച്ചിട്ടില്ല. തമിഴ് സിനിമയിലും മുന്‍ നിരയില്‍ നില്‍ക്കുന്ന പാര്‍വ്വതി തന്നെ ഈ വേഷം ചെയ്യുമോ എന്ന് കാത്തിരുന്ന് കാണാം

English summary
Dulquer starrer Charlie to be remade in Tamil

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam