»   » ഓകെ കണ്‍മണിക്ക് ശേഷം ദുല്‍ഖര്‍ വീണ്ടും തമിഴ്‌ലേക്ക്

ഓകെ കണ്‍മണിക്ക് ശേഷം ദുല്‍ഖര്‍ വീണ്ടും തമിഴ്‌ലേക്ക്

Posted By:
Subscribe to Filmibeat Malayalam

ദുല്‍ഖര്‍ എന്ന നടനെ തമിഴകം ഓര്‍ത്തിരിക്കാന്‍ ഓകെ കണ്‍മണി എന്ന ഓരൊറ്റ ചിത്രം മാത്രം മതി. ചെറിയൊരു ഇടവേളയ്ക്കു ശേഷം ദുല്‍ഖര്‍ വീണ്ടും തമിഴിലേക്ക് തിരിച്ചു വരുന്നു.

നവാഗതനായ ഹരിശങ്കറും ഹരീഷ് നാരായണനും ഒന്നിച്ച് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് ദുല്‍ഖര്‍ നായകനായകുന്നത്. ചിത്രത്തില്‍ ഹന്‍സികയാണ് നായിക എന്നും റിപ്പോര്‍ട്ടുകളുണ്ട്.

dulquersalmaan

തമിഴില്‍ ഒരു ചിത്രമെങ്കിലും ചെയ്യണമെന്നായിരുന്നു ദുല്‍ഖറിന്റെ ആദ്യത്തെ ആഗ്രഹം എന്നാല്‍ ഓകെ കണ്‍മണിയുടെ വിജയം പ്രതീക്ഷിച്ചതിലും ഉപരിയായിരുന്നു.

വിഷന്‍ ഐ മീഡിയാസായിരിക്കും ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍. തമിഴില്‍ മൂന്നാമത്തെ ചിത്രമാണ് ഇപ്പോള്‍ ദുല്‍ഖര്‍ ചെയ്യാന്‍ പോകുന്നത്. വായമൂടി പേശവും എന്ന ചിത്രമാണ് അവസാനമായി ചെയ്തത്.

English summary
Dulquer to team up with new tamil film

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam