»   » പൊക്കിള്‍ മാത്രമല്ല,കൂടുതല്‍ ഉള്ളോട്ട് ചെന്ന് എല്ലാം കാണിക്കാം, അമലയെ അശ്ലീലമായി കളിയാക്കി എഡിറ്റര്‍

പൊക്കിള്‍ മാത്രമല്ല,കൂടുതല്‍ ഉള്ളോട്ട് ചെന്ന് എല്ലാം കാണിക്കാം, അമലയെ അശ്ലീലമായി കളിയാക്കി എഡിറ്റര്‍

Posted By:
Subscribe to Filmibeat Malayalam
അമല പോളിനെതിരെ അശ്ലീലപരാമർശവുമായി എഡിറ്റർ | filmibeat Malayalam

അമല പോളിനെ അശ്ലീലമായി കളിയാക്കി എഡിറ്റര്‍ ലെനിന്‍ രംഗത്ത്. തിരുട്ടുപയലേ 2 എന്ന ചിത്രത്തില്‍ അമല പോളിന്റെ പൊക്കിള്‍ കാണിച്ചുകൊണ്ടുള്ള പോസ്റ്ററിനെ സംബന്ധിച്ച് ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന വാര്‍ത്തയെ അടിസ്ഥാനമാക്കിയാണ് ലെനിന്‍ അമലയെ കളിയാക്കി സംസാരിച്ചത്.

പൊക്കിള്‍ മാത്രമല്ല, കൂടുതല്‍ ഉള്ളോട്ട് ചെന്ന് എല്ലാം കാണിക്കാന്‍ ഗ്രാഫിക്‌സ് കാലത്ത് പറ്റും എന്ന് ലെനിന്‍ പറയുന്നു. സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവതിയ്ക്ക് വേണ്ടി സംഘടിപ്പിച്ച പ്രതിഷേധ പരിപാടിയുടെ പത്രസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സംവിധായകനില്‍ നിന്ന് മൈക്ക് വാങ്ങി മമ്മൂട്ടി സ്വയം സംവിധാനം ചെയ്യാന്‍ തുടങ്ങി; ഇനിയ പറയുന്നു

പൊക്കിള്‍ കാണിച്ച പോസ്റ്റര്‍

അമല പോളിന്റെ പൊക്കിള്‍ കാണിച്ചുകൊണ്ടുള്ള തിരുട്ടു പയലേ 2 എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇറങ്ങിയ നാള്‍ മുതല്‍ വിവാദമായിരുന്നു. പോസ്റ്റര്‍ സദാചാരവാദികളുടെ ഉറക്കം കെടുത്തുകയും സോഷ്യല്‍ മീഡിയയില്‍ വന്‍ ചര്‍ച്ചയാകുകയും ചെയ്തു.

അമല പ്രതികരിച്ചത്

ടൈംസ് ഓഫ് ഇന്ത്യയുടെ ചെന്നൈ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ ഈ വിവാദത്തോട് അമല പോള്‍ പ്രതികരിച്ചിരുന്നു. തന്റെ പൊക്കിള്‍ ഇത്രയും പ്രശ്‌നമാകുമെന്ന് കരുതിയില്ല എന്നാണ് അമല പറഞ്ഞത്.

ലെനിന്റെ പ്രതികരണം

അമല പോളിന്റെ ഈ മറുപടിയാണ് ലെനിനിനെ ചൊടിപ്പിച്ചത്. വാര്‍ത്തയില്‍ എഴുതിയ വരികള്‍ പൊതുസദസ്സിന് മുന്നില്‍ വായിച്ചായിരുന്നു ലെനിന്റെ പരാമര്‍ശങ്ങള്‍. പൊക്കിള്‍ മാത്രമല്ല, കൂടുതല്‍ ഉള്ളോട്ട് ചെന്ന് എല്ലാം കാണിക്കാം എന്നു ലെനിന്‍ പറഞ്ഞു

അനാവശ്യ വാര്‍ത്ത

അമല പോളിന്റെ പൊക്കിള്‍ പോലെയുള്ള കാര്യങ്ങള്‍ ഉയര്‍ത്തിപ്പിടിച്ച് മാധ്യമങ്ങള്‍ അനാവശ്യ വിവാദങ്ങളുണ്ടാക്കുകയാണെന്നും അമിത പ്രാധാന്യമാണ് ഇത്തരം കാര്യങ്ങള്‍ക്ക് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു.

വിശ്വസിക്കരുത്

ഞാനെപ്പോഴും പറയുന്നതാണ്, നടീ - നടന്മാരെ വിശ്വസിക്കരുത്. രജനികാന്തും കമല്‍ ഹസനുമുള്‍പ്പടെ എല്ലാവരും പറഞ്ഞ് പറ്റിക്കുകയാണ് എന്നും ലെനിന്‍ പറയുന്നു.

മേല്‍ക്കോയ്മ എന്ന് പറഞ്ഞാല്‍

ബോബി സിംഹയ്‌ക്കൊപ്പം പ്രണയ രംഗങ്ങള്‍ അഭിനയിച്ചതിനെ കുറിച്ചും അമല അഭിമുഖത്തില്‍ പറഞ്ഞിരുന്നു. പ്രണരംഗങ്ങള്‍ അഭിനയിക്കാന്‍ സിംഹയ്ക്ക് മടിയായിരുന്നു, തനാണ് മുന്‍കൈ എടുത്ത് അത്തരം രംഗങ്ങള്‍ ചെയ്തത് എന്നാണ് അമല പറഞ്ഞത്. ഇതിനെ വളരെ അശ്ലീലമായി വ്യാഖ്യാനിച്ചാണ് ലെനിന്‍ സംസാരിച്ചത്.

വീഡിയോ

അമല പോളിനെയും ടൈസ് ഓഫ് ഇന്ത്യയെയും വിമര്‍ശിച്ച് ലെനിന്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തിന്റെ വീഡിയോ കാണൂ...

English summary
Editor Lenin slams Amala Paul

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam

X