കാത്തിരിപ്പിനൊടുവില്‍ ധനുഷിന്റെ എന്നൈ നോക്കി പായും തോട്ട തിയ്യേറ്ററുകളിലേക്ക്! റിലീസ് ഡേറ്റ് പുറത്ത്

By Midhun Raj

ധനുഷ്-ഗൗതം മേനോന്‍ കൂട്ടുകെട്ടില്‍ ഒരുങ്ങിയ എന്നൈ നോക്കി പായും തോട്ട സിനിമാ പ്രേമികള്‍ ഒന്നടങ്കം കാത്തിരുന്നൊരു ചിത്രമാണ്. ഷൂട്ടിംഗ് നേരത്തെ പൂര്‍ത്തിയാക്കിയ ചിത്രം പോസ്റ്റ് പ്രൊഡക്ഷന്‍ സമയത്ത് ഉണ്ടായ തടസങ്ങളാല്‍ വൈകുകയായിരുന്നു. ഇതിനിടെ സിനിമയുടെതായി പുറത്തിറങ്ങിയ ടീസറും പാട്ടുകളുമെല്ലാം തന്നെ തരംഗമായി മാറിയിരുന്നു.

എന്നൈ നോക്കി പായും തോട്ടയില്‍ മേഘ ആകാശാണ് ധനുഷിന്റെ നായികാ വേഷത്തില്‍ എത്തുന്നത്. പ്രേക്ഷകര്‍ ഒന്നടങ്കം ആകാംക്ഷയോടെ കാത്തിരുന്ന ചിത്രം ഒടുവില്‍ തിയ്യേറ്ററുകളിലേക്ക് എത്തുകയാണ്. നിലവില്‍ സിനിമയുടെ സെന്‍സറിംഗ് പൂര്‍ത്തിയായതായി അറിയുന്നു. യു/എ സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ ബോര്‍ഡ് ചിത്രത്തിന് നല്‍കിയിരിക്കുന്നത്.

Enai Noki Paayum Thota

ജൂലായ് 26ന് ധനുഷ് ചിത്രം തിയ്യേറ്ററുകളിലേക്ക് എത്തുമെന്നാണ് അറിയുന്നത്. റിലീസിനോടനുബന്ധിച്ച് ട്രെയിലറും അണിയറ പ്രവര്‍ത്തകര്‍ ഉടന്‍ തന്നെ പുറത്തുവിടുമെന്നും അറിയുന്നു. റൊമാന്റിക്ക് ത്രില്ലറായിട്ടാണ് ഗൗതം മേനോന്‍ സിനിമ അണിയിച്ചൊരുക്കിയിരിക്കുന്നത്.

ദര്‍ബുക ശിവയായിരുന്നു സിനിമയിലെ പാട്ടുകള്‍ ഒരുക്കിയിരുന്നത്. ജോമോണ്‍ ടി ജോണ്‍, മനോജ് പരമഹംസ തുടങ്ങിയവര്‍ ഛായാഗ്രഹണവും നിര്‍വ്വഹിച്ചിരിക്കുന്നു. റാണ ദഗുപതി, സുനൈന, ശശികുമാര്‍, സതീഷ് കൃഷ്ണന്‍, ജഗന്‍, സന്തോഷ് കൃഷ്ണ, ഗൗതം മേനോന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന താരങ്ങള്‍

More from Filmibeat

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X