എന്തിരന്‍ 2ന്റെ ബഡ്ജറ്റ് എത്രയാണെന്നോ?
റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് എന്തിരന്‍ 2 ന്റെ രണ്ടാം ഭാഗത്തിന്റെ മുതല്‍ മുടക്ക് 450 കോടിയാണത്രേ. എസ് എസ് രാജമൗലിയുടെ 250 കോടിയില്‍ ഒരുക്കിയ ബാഹുബലിയെ കടത്തി വെട്ടിയാണ് എന്തിരന്റെ മുതല്‍ മുടക്ക്.
ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രം ലൈക്കാ പ്രൊഡക്ഷന്‍സാണ് നിര്‍മ്മിക്കുന്നത്. കൂടാതെ 17 അസോസിയേറ്റ് ഡയറക്ടര്‍മാരാണ് ശങ്കറിനൊപ്പം ചിത്രത്തില്‍ പ്രവര്‍ത്തിക്കുക. എമി ജാക്‌സണാണ് ചിത്രത്തില്‍ രജനികാന്തിന്റെ നായിക വേഷം അവതരിപ്പിക്കുന്നത്.

കൂടാതെ ഹോളിവുഡ് താരം അര്‍ണോള്‍ഡാണ് ചിത്രത്തില്‍ വില്ലന്‍ വേഷം അവതരിപ്പിക്കുന്നത്. വില്ലന്‍ കഥാപാത്രം അവതരിപ്പിക്കാനായി എത്തുന്ന അര്‍ണോള്‍ഡിന്റെ പ്രതിഫലം നേരത്തെ ചര്‍ച്ചയായിരുന്നു. 100 കോടിയാണ് ചിത്രത്തില്‍ അഭിനയിക്കുന്നതിന് വേണ്ടി അര്‍ണോള്‍ഡിന് നല്‍കുന്ന പ്രതിഫലം.
പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന കാബലി എന്ന ചിത്രത്തിലാണ് ഇപ്പോള്‍ രജനികാന്ത് അഭിനയിച്ചുക്കൊണ്ടിരിക്കുന്നത്. അതിന് ശേഷം ഡിസംബറിലാണ് യന്തിരന്‍ 2ന്റെ ഷൂട്ടിങ് തുടങ്ങുന്നത്.


Click it and Unblock the Notifications











