'സ്വത്ത് നോക്കിപ്പോയ ശങ്കറിന് ബലികൊടുക്കേണ്ടി വന്നത് മകളുടെ ദാമ്പത്യം'; ഐശ്വര്യ വീണ്ടും വിവാഹിതയാകുമ്പോൾ!
തെന്നിന്ത്യക്കാർ ബ്രഹ്മാണ്ഡ സിനിമകൾ ആസ്വദിച്ച് തുടങ്ങിയത് ശങ്കർ സൂപ്പർ സ്റ്റാറുകളെ വെച്ച് അത്തരം സിനിമകൾ ചെയ്ത് തുടങ്ങിയപ്പോൾ മുതലാണ്. ഒരു ബ്രഹ്മാണ്ഡ ചിത്രത്തെ കുറിച്ച് പറയാൻ ആവശ്യപ്പെട്ടാൽ ഏതൊരു സൗത്ത് ഇന്ത്യക്കാരന്റെയും മനസിലേക്ക് ആദ്യം ഓടി വരിക യന്തിരനും 2.0യുമൊക്കെയായിരിക്കും. അതുകൊണ്ട് തന്നെ ഇപ്പോഴും ശങ്കർ സിനിമകൾ പ്രഖ്യാപിക്കപ്പെടുമ്പോൾ അത്തരം ഒരു ആകാംഷയും പ്രതീക്ഷയുമെല്ലാം സിനിമാപ്രേമികൾക്കുണ്ടാകും. രണ്ട് പെൺമക്കളാണ് ശങ്കറിന്.
അതിൽ ഇളയവൾ അതിഥി മാത്രമാണ് സിനിമയിലേക്ക് എത്തിയത്. അതിഥി ഒരു ഡോക്ടർ കൂടിയാണ്. അതുപോലെ ശങ്കറിന്റെ മൂത്തമകൾ ഐശ്വര്യയും ഡോക്ടറാണ്. പക്ഷെ ഇതുവരെ സിനിമയിലേക്ക് എത്തിയിട്ടില്ല. ഇപ്പോഴിതാ ഐശ്വര്യയുടെ വിവാഹനിശ്ചയം കഴിഞ്ഞുവെന്നുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. തരുണ്‍ കാര്‍ത്തിക്കാണ് വരന്‍.

ശങ്കറിന്റെ അസിസ്റ്റന്റ് ഡയറക്ടറാണ് തരുണ്‍. സോഷ്യല്‍ മീഡിയയിലൂടെ ശങ്കറിന്റെ ഇളയമകളും നടിയുമായ അതിഥിയാണ് വിവാഹനിശ്ചയ വാര്‍ത്ത പങ്കുവെച്ചത്. ഐശ്വര്യയും തരുണും ഒന്നിച്ചുള്ള ചിത്രമാണ് ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയായി അതിഥി ഇരുവർക്കും ആശംസൾ നേർന്ന് പങ്കുവെച്ചത്. ചേച്ചിക്കൊപ്പവും കസിൻസിനൊപ്പമുള്ള ചിത്രങ്ങളും അതിഥി പങ്കുവെച്ചിട്ടുണ്ട്.
സെലിബ്രിറ്റികളും ആരാധകരുമടക്കം നിരവധിപേർ ഐശ്വര്യയ്ക്കും തരുണിനും ആശംസകൾ നേർന്ന് എത്തി. അതേസമയം ഐശ്വര്യയുടെ രണ്ടാം വിവാഹമാണ് ഇത്. 2021 ജൂണില്‍ ക്രിക്കറ്റ് താരം രോഹിത്തുമായിട്ടായിരുന്നു ഐശ്വര്യയുടെ വിവാഹം. തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന്‍ ഉള്‍പ്പടെയുള്ളവര്‍ വിവാഹത്തില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. അത്യാഢംബരപൂർവമായിരുന്നു മഹാബലിപുരത്ത് വിവാഹം നടന്നത്.
എന്നാല്‍ ക്രിക്കറ്റ് കോച്ച് താമരൈ കണ്ണനെതിരെ പതിനാറുകാരി രംഗത്തെത്തിയത് വലിയ വിവാദമായിരുന്നു. സംഭവത്തില്‍ രോഹിത്തിന്റെ പേരും ഉയര്‍ന്നുകേട്ടിരുന്നു. പിന്നാലെ സംവിധായകന്‍ ശങ്കര്‍ ഇവര്‍ക്കായി ഒരുക്കിയ വമ്പന്‍ വിവാഹ റിസപ്ഷന്‍ പിന്‍വലിച്ചിരുന്നു. ഇരുവരുടെയും വിവാഹ ജീവിതത്തിന് രണ്ട് മാസത്തെ ആയുസ് മാത്രമെ ഉണ്ടായിരുന്നുള്ളു.
അതേസമയം താൻ പ്രതീക്ഷിച്ചത് പോലെ തന്റെ പെൺമക്കളുടെ ജീവിതം മുന്നോട്ട് പോകാത്തത് ശങ്കറിൽ നിരാശയുണ്ടാക്കിയിട്ടുണ്ടെന്നും അതുകൊണ്ടാണ് ഇന്ത്യൻ 2, ഗെയിം ചെയ്ഞ്ചർ പോലുള്ള സിനിമകൾ പൂർത്തിയാക്കാൻ പോലും ശങ്കറിന് ഇത്രയും നാളുകളായിട്ടും സാധിക്കാത്തതെന്നുമാണ് നടനും സിനിമാ നിരൂപകനുമായ ബയിൽവാൻ രംഗനാഥൻ അടുത്തിടെ വെളിപ്പെടുത്തിയത്.

'പണവും സ്വത്തും നോക്കിയാണ് രോഹിത്തെന്ന ക്രിക്കറ്ററെ കൊണ്ട് മകൾ ഐശ്വര്യയെ ശങ്കർ വിവാഹം കഴിപ്പിച്ചത്. പക്ഷെ രോഹിത്തിന്റെ സ്വഭാവദൂഷ്യം കൊണ്ടാണ് ഐശ്വര്യ ബന്ധം വേർപ്പെടുത്തിയത്. മൂത്ത മകളുടെ ജീവിതം തകർന്നത് ശങ്കറിന് വലിയ രീതിയിൽ മനോവിഷമം ഉണ്ടാക്കിയിട്ടുണ്ട്. അതിനിടയിലാണ് രണ്ടാമത്തെ മകൾ അദിതി ശങ്കർ വാക്ക് നിഷേധിച്ച് സമ്മതം ഇല്ലാതെ സിനിമയിൽ അഭിനയിച്ച് തുടങ്ങിയത്.'
'തുടരെ തുടരെ മകൾ സിനിമകൾ ചെയ്യുന്നതിൽ ശങ്കറിന് അതൃപ്തിയുണ്ട്. രണ്ട് പെൺമക്കളുടെയും ജീവിതം താൻ പ്രതീക്ഷിച്ചത് പോലെയല്ല പോകുന്നതെന്നത് അദ്ദേഹത്തെ വലിയ രീതിയിൽ ബാധിച്ചു. സംവിധാനത്തിലുള്ള ഫോക്കസും അദ്ദേഹത്തിന് നഷ്ടപ്പെട്ടുവെന്നും അതുകൊണ്ടാണ് സിനിമകൾ വരാൻ വൈകുന്നതെന്നുമാണ്', നാളുകൾക്ക് മുമ്പ് ബയിൽവാൻ രംഗനാഥൻ പറഞ്ഞത്.
ഐശ്വര്യ വീണ്ടും പുതുജീവിതത്തിലേക്ക് കടക്കാൻ ഒരുങ്ങുന്നുവെന്നത് ശങ്കറിന്റെ ആരാധകരെയും സന്തോഷത്തിലാക്കി. ശങ്കറിന്റെ ഇളയമകൾ അതിഥി നല്ലൊരു ഗായിക കൂടിയാണ്. ഇരുപത്തിയേഴുകാരിയായ അതിഥി വിരുമൻ എന്ന കാർത്തി ചിത്രത്തിൽ നായികയായാണ് സിനിമയിലേക്ക് കാലെടുത്ത് വെച്ചത്.
ചിത്രം വലിയ വിജയം നേടിയില്ലെങ്കിലും അതിഥിക്ക് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ ലഭിച്ചു. വിരുമനുശേഷം അതിഥിക്ക് നിരവധി അവസരങ്ങൾ സിനിമയിൽ നിന്നും ലഭിക്കുന്നുണ്ട്. അതേസമയം ഇന്ത്യൻ 2, ഗെയിം ചേഞ്ചർ എന്നിവയാണ് ശങ്കറിന്റെ അണിയറയിൽ ഒരുങ്ങുന്ന സിനിമകൾ. രണ്ടും ബിഗ് ബജറ്റ് സിനിമകളാണ്.


Click it and Unblock the Notifications