ഖുശ്ബുവിനെതിരെ ബോഡി ഷെയ്മിങ് നടത്തി ബിഗ് ബോസ് താരം! രൂക്ഷ വിമര്‍ശനവുമായി സോഷ്യല്‍ മീഡിയ
തമിഴര്‍ക്കെന്ന പോലെ മലയാളികള്‍ക്കും പ്രിയങ്കരിയായ താരമാണ് നടി ഖുശ്ബു സുന്ദര്‍. നിരവധി ശ്രദ്ധേയ സിനിമകളിലൂടെയാണ് നടി എല്ലാവരുടെയും ഇഷ്ട താരമായത്. ഒരിടവേളയ്ക്ക് ശേഷം രജനീകാന്ത് ചിത്രം അണ്ണാത്തെയിലൂടെ ഖുശ്ബു തിരിച്ചെത്തുകയാണ്. സിനിമാത്തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും സജീവമാകാറുണ്ട് നടി. ഖുശ്ബുവിനെ ബോഡി ഷെയിമിങ്ങ് നടത്തികൊണ്ടുളള മുന്‍ ബിഗ് ബോസ് താരം ഗായത്രി രഘുറാമിന്റെ ട്വീറ്റ് വൈറലായിരുന്നു.

നേരത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി സോഷ്യല്‍ മീഡിയ ഉപേക്ഷിക്കാനൊരുങ്ങുന്നു എന്ന് ട്വീറ്റ് ചെയ്തതിന് പിന്നാലെയാണ് അതിനെ ട്രോളി ഖുശ്ബു രംഗത്തെത്തിയിരുന്നത്. അടുത്ത ഞായറാഴ്ച താന്‍ ഐസ്‌ക്രീം ഉപേക്ഷിക്കാന്‍ ആഗ്രഹിക്കുന്നു എന്നാണ് ഖുശ്ബു കുറിച്ചത്. ഇതിന് പിന്നാലെ നല്ലതാണ് കൊഴുപ്പ് കുറയുമെന്ന് ഗായത്രി രഘുറാം ട്വീറ്റ് ചെയ്തു.
പിന്നാലെ ഗായത്രിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് ഖുശ്ബു ആരാധകര്‍ ഒന്നടങ്കം സോഷ്യല്‍ മീഡിയയില്‍ എത്തിയിരുന്നു. ഇത് ഒരു തരം ബോഡി ഷെയിമിങ്ങാണെന്നും ഒരിക്കലും ഇങ്ങനെ ചെയ്യരുതെന്നും ആരാധകര്‍ ട്വീറ്റ് ചെയ്തു. ഖുശ്ബുവിനെതിരെ മുന്‍പും പരസ്യ പ്രസ്താവന നടത്തിയിട്ടുളള താരമാണ് ഗായത്രി രഘുറാം. അടുത്തിടെ വിവാദ പ്രസ്താവനകളിലൂടെ നടി വാര്‍ത്തകളില്‍ നിറഞ്ഞിരുന്നു.
അതേസമയം സിനിമയില്‍ നിന്നും രാഷ്ട്രീയ രംഗത്തേക്ക് എത്തിയ താരമാണ് ഖുശ്ബു സുന്ദര്‍. കോണ്‍ഗ്രസുകാരിയായ നടി സാമൂഹിക വിഷയങ്ങളിലെല്ലാം തന്റെ നിലപാടുകള്‍ അറിയിക്കാറുണ്ട്. നടിയുടെ ഭര്‍ത്താവ് സുന്ദര്‍ സി തമിഴിലെ മുന്‍നിര സംവിധായകരില്‍ ഒരാളാണ്. അടുത്തിടെ മക്കള്‍ക്കൊപ്പമുളള ചിത്രങ്ങളെ വിമര്‍ശിച്ചവര്‍ക്കെതിരെ ഖുശ്ബു തുറന്നടിച്ചത് ശ്രദ്ധേയമായി മാറിയിരുന്നു.



Click it and Unblock the Notifications