വിവാഹ മോചനം നേടാതെ രണ്ടാം വിവാഹം! നടി വനിതയുടെ ഭര്‍ത്താവിനെതിരെ പരാതി

By Prashant V R

താരപുത്രിയും നടിയുമായ വനിതാ വിജയകുമാറിന്റെ മൂന്നാം വിവാഹം നടന്നത് കഴിഞ്ഞ ദിവസമായിരുന്നു. അടുത്ത സുഹൃത്തായിരുന്ന പീറ്റര്‍ പോളാണ് വനിതയെ വിവാഹം കഴിച്ചത്. ക്രിസ്തീയ ആചാര പ്രകാരം നടന്ന വിവാഹത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ചെന്നൈയില്‍ വെച്ച് നടന്ന ചടങ്ങില്‍ കുടുംബവും അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

തമിഴ് ബിഗ് ബോസ് മൂന്നാം സീസണിലൂടെ മുന്‍പ് വാര്‍ത്തകളില്‍ ഇടംപിടിച്ച താരമാണ് വനിതാ വിജയകുമാര്‍. തമിഴിലും ബോളിവുഡിലും ഹോളിവുഡിലും ശ്രദ്ധേയനായ വിഷ്വല്‍ ഇഫക്ട്‌സ് എഡിറ്ററാണ് പീറ്റര്‍.

മകളുടെ വിവാഹത്തില്‍

മകളുടെ വിവാഹത്തില്‍ പിതാവ് വിജയകുമാര്‍, സഹോദരങ്ങളായ ശ്രീദേവി, പ്രീത, കവിത, അനിത, അരുണ്‍ വിജയ് തുടങ്ങിയവരൊന്നും പങ്കെടുത്തില്ലെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 1995ല്‍ പുറത്തിറങ്ങിയ ചന്ദ്രലേഖ എന്ന ചിത്രത്തിലൂടെയാണ് വനിതാ വിജയകുമാര്‍ സിനിമയില്‍ അരങ്ങേറ്റം കുറിച്ചിരുന്നത്. തുടര്‍ന്ന് തമിഴിനൊപ്പം തന്നെ തെലുങ്ക്, മലയാളം തുടങ്ങിയ ഭാഷകളിലും വനിത തിളങ്ങിയിരുന്നു.

മലയാളത്തില്‍ ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ്

മലയാളത്തില്‍ ഹിറ്റ്‌ലര്‍ ബ്രദേഴ്‌സ് എന്ന ചിത്രത്തിലൂടെയായിരുന്നു നടി എത്തിയത്. 1999ല്‍ ദേവി എന്ന ചിത്രത്തിന് ശേഷം മിനിസ്‌ക്രീന്‍ രംഗത്തായിരുന്നു നടി സജീവമായിരുന്നത്. നിരവധി സീരിയലുകളില്‍ അഭിനയിച്ച താരം അടുത്തിടെയാണ് ബിഗ് ബോസ് ഷോയിലും പങ്കെടുത്തിരുന്നത്. നടന്‍ വിജയകുമാറിന്റെയും അദ്ദേഹത്തിന്റെ രണ്ടാം ഭാര്യ മഞ്ജുളയുടെയും മകളാണ് വനിതാ വിജയകുമാര്‍.

ആദ്യത്തെ രണ്ട് വിവാഹങ്ങളിലും

ആദ്യത്തെ രണ്ട് വിവാഹങ്ങളിലും നിന്നും വിവാഹ മോചനം നേടിയ ശേഷമായിരുന്നു കഴിഞ്ഞ ദിവസം വനിതയുടെ മൂന്നാം വിവാഹം നടന്നത്. അടുത്തിടെയായിരുന്നു വിവാഹിതയാകാന്‍ പോവുന്ന കാര്യം വനിത അറിയിച്ചിരുന്നത്. ഒരു വലിയൊരു പ്രോജക്ടിന്റെ നിര്‍മ്മാണത്തിനിടെ പീറ്ററിനെ കണ്ടുമുട്ടുകയും സൗഹൃദം പ്രണയമാവുകയും വിവാഹത്തിലേക്ക് എത്തുകയുമാണ് ഉണ്ടായത്.

ആകാശായിരുന്നു

ആകാശായിരുന്നു വനിതാ വിജയകുമാറിന്റെ ആദ്യ ഭര്‍ത്താവ്. 2000ത്തിലായിരുന്നു ഇവരുടെ. വിവാഹം. തുടര്‍ന്ന് 2007ല്‍ ഇരുവരും വിവാഹ മോചിതരായി. 2007ല്‍ ആനന്ദ് ജയരാജന്‍ എന്ന ബിസിനസ്സുകാരനെ വിവാഹം കഴിച്ചെങ്കിലും 2012ല്‍ ഇരുവരും വേര്‍പിരിഞ്ഞു. പിന്നീട് അഭിനയരംഗത്തേക്ക് വീണ്ടും തിരിച്ചെത്തുകയായിരുന്നു താരം.

വിജയ ശ്രീഹരി

വിജയ ശ്രീഹരി, ജോവിത, ജയനിത തുടങ്ങിയവാരാണ് നടിയുടെ മക്കള്‍. അതേസമയം വനിതാ വിജയകുമാറുമായുളള വിവാഹത്തിന് പിന്നാലെ പീറ്റര്‍ പോളിനെതിരെ പരാതി നല്‍കി മുന്‍ഭാര്യ എലിസബത്ത് ഹെലന്‍ രംഗത്തെത്തിയതായി റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. താനുമായി വിവാഹ മോചനം നേടാതെയാണ് പീറ്റര്‍ വനിതയെ വിവാഹം കഴിച്ചതെന്ന് ചൂണ്ടിക്കാട്ടിയാണ് എലിസബത്ത് വടപ്പളനി പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ഏഴ് വര്‍ഷങ്ങളായി പിരിഞ്ഞു ജീവിക്കുകയായിരുന്നു ഇവര്‍. ഈ ബന്ധത്തില്‍ രണ്ട് കുട്ടികളുമുണ്ട്. അതേസമയം ഇതേക്കുറിച്ച് പീറ്ററിന്റെ ഭാഗത്ത് നിന്ന് ഇതുവരെ പ്രതികരണം ഒന്നുമുണ്ടായിട്ടില്ല.

Read more about: vanitha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X