»   » ജ്യോതികയുടെ കാര്യത്തില്‍ സൂര്യ വളരെ ഹാപ്പിയാണ്, എന്താ കാര്യം?

ജ്യോതികയുടെ കാര്യത്തില്‍ സൂര്യ വളരെ ഹാപ്പിയാണ്, എന്താ കാര്യം?

Written By:
Subscribe to Filmibeat Malayalam

തമിഴകത്തെ മാതൃകാ ദമ്പതികളാണ് സൂര്യയും ജ്യോതികയും വിവാഹ ശേഷം സ്വന്തം താത്പര്യപ്രകാരമാണ് ജ്യോതിക സിനിമയില്‍ നിന്ന് വിട്ടു നിന്നത്. കുട്ടികളൊക്കെ വലുതായ ശേഷം വീണ്ടും സിനിമയിലേക്ക് തിരിച്ചുവരാനും കഴിവ് പുറത്തെടുക്കാനും ജ്യോതികയോട് ആവശ്യപ്പെട്ടത് സൂര്യ തന്നെയാണ്.

സൂര്യയുമായുള്ള കാജലിന്റെ ഈ ലിപ് ലോക്ക് കിസ്സിന് പിന്നിലെ രഹസ്യം

അങ്ങനെയാണ് ഹൗ ഓള്‍ഡ് ആര്‍ യു വിന്റെ തമിഴ് റീമേക്ക് അവകാശം സൂര്യ സ്വന്തമാക്കുന്നതും, അതില്‍ ഭാര്യ ജ്യോതികയെ നായികയാക്കുന്നതും. എട്ട് വര്‍ഷങ്ങള്‍ക്ക് ശേഷം ജ്യോതിക വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തി, 36 വയതിനിലെ എന്ന ചിത്രത്തില്‍ അഭിനയിച്ചു. ചിത്രം മോശമല്ലാത്ത അഭിപ്രായം നേടി.

surya-jyothika

ഇപ്പോഴിതാ ജ്യോതിക വീണ്ടുമെത്തുന്നു. രണ്ടാം വരവില്‍ ഭാര്യ രണ്ടാമത്തെ ചിത്രം ഏറ്റെടുത്ത കാര്യം ട്വിറ്ററിലൂടെ അറിയിച്ചത് സൂര്യ തന്നെയാണ്. ജോ അടുത്ത ചിത്രത്തിലേക്ക് കടക്കുന്നു എന്നും ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാവുമെന്നും സൂര്യ അറിയിച്ചു. സൂര്യയുടെ 2ഡി എന്റര്‍ടൈന്‍മെന്റായിരിയ്ക്കും ചിത്രം നിര്‍മിക്കുക.

English summary
Excited Husband: Suriya

Malayalam Photos

Go to : More Photos

വിനോദലോകത്തെ ഏറ്റവും പുതിയ വിശേഷങ്ങളുമായി - Filmibeat Malayalam