ശങ്കറിന്റെ ബ്രഹ്മാണ്ഡ ചിത്രം വരുന്നു; വിക്രമിനൊപ്പം മറ്റൊരു സൂപ്പര്‍സ്റ്റാര്‍ കൂടെ

By Aswini

ബ്രഹ്മാണ്ഡ ചിത്രങ്ങളൊരുക്കുന്ന കാര്യത്തില്‍ ശങ്കറും എസ്എസ് രാജമൗലിയുമെല്ലാം ഒരേ തരക്കാരാണ്. ശങ്കറിന്റെ അടുത്ത ബ്രഹ്മാണ്ഡ ചിത്രത്തില്‍ രണ്ട് സൂപ്പര്‍താരങ്ങള്‍ ഒന്നിയ്ക്കും. വളരെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ ഈ ചിത്രത്തെ കാണുന്നത്.

ഒരു സൂപ്പര്‍ താരം തീര്‍ച്ചയായും വിക്രം തന്നെ. ഇളയദളപതി വിജയ് ആണ് മറ്റൊരു താരം. വിക്രമിന്റെയും വിജയ് യുടെയും കൂടിച്ചേരല്‍ ആഗ്രഹിയ്ക്കുന്ന ആരാധകര്‍ക്ക് സന്തോഷം പകരുന്നതാണ് വാര്‍ത്ത.

 vijay-vikram

അന്യന്‍, ഐ എന്നീ ചിത്രങ്ങള്‍ക്ക് വേണ്ടി വിക്രമുമായി ശങ്കര്‍ ഒന്നിച്ചിട്ടുണ്ട്. ത്രി ഇഡിയറ്റ്‌സിന്റെ റീമേക്കായ നന്‍പന് വേണ്ടിയാണ് ശങ്കറും വിജയ് യും ഒന്നിച്ചത്.

ഐ എന്ന ചിത്രത്തിന് ശേഷം വിജയ് യെയും വിക്രമിനെയും ഒന്നിപ്പിയ്ക്കുന്ന ഈ ചിത്രം ചെയ്യാനായിരുന്നു ശങ്കര്‍ പദ്ധതിയിട്ടിരുന്നത്. എന്നാല്‍ എന്തിരന്റെ 2 ഒരുക്കാം എന്ന് രജനികാന്ത് ആവശ്യപ്പെട്ടതോടെ ശങ്കര്‍ മറ്റൊന്നും ആലോചിക്കാതെ അതിലേക്ക് കടക്കുകയായിരുന്നു.

യന്തിരന്‍ 2 വിന് ശേഷം ശങ്കര്‍, വിക്രം - വിജയ് ചിത്രത്തിലേക്ക് കടക്കും. 2017 ല്‍ ഇരുവരുടെയും ഡേറ്റ് തനിയ്ക്ക് നല്‍കണമെന്ന് ശങ്കര്‍ അറിയിച്ചിട്ടുണ്ടത്രെ.

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X