നാൽപതാം വയസിൽ തൃഷ വിവാഹിതയായോ?; വൈറൽ ഫോട്ടോയ്ക്ക് പിന്നിൽ; ഏറ്റെടുത്ത് ആരാധകർ

തമിഴകത്ത് മിക്കപ്പോഴും വാർത്തകളിൽ ഇടം പിടിക്കുന്ന താരമാണ് തൃഷ. കരിയറിൽ ഉയർച്ചകളും താഴ്ചകളും ഒരുപോലെ കണ്ട തൃഷ ജയ പരാജയങ്ങളെ ലാഘവത്തോടെ കൈകാര്യം ചെയ്യുന്നു. ഫീൽഡ് ഔട്ട് ആയി എന്ന് സിനിമാ ലോകത്ത് സംസാരം വരുന്ന ഘട്ടത്തിലാണ് ശ്രദ്ധേയ വേഷവുമായി താരം ശക്തമായ തിരിച്ച് വരവ് നടത്താറ്. 2010 ൽ വിണ്ണെെത്താണ്ടി വരുവായ എന്ന സിനിമ കഴിഞ്ഞ് അത്രയും ആഴത്തിൽ പ്രേക്ഷകരെ തൊട്ട മറ്റൊരു കഥാപാത്രം നടിക്ക് ലഭിക്കുന്നത് 96 എന്ന സിനിമയിലാണ്.

2019 ലാണ് ഈ സിനിമ പുറത്തിറങ്ങുന്നത്. 96 കഴിഞ്ഞ് നടിയെ ലൈം ലൈറ്റിൽ അധികം കണ്ടതേയില്ല. എന്നാൽ അടുത്തിടെ പുറത്തിറങ്ങിയ പൊന്നിയിൻ സെൽവൻ എന്ന ചിത്രത്തിലൂടെ വീണ്ടും ശക്തമായ സാന്നിധ്യമാകാൻ താരത്തിന് കഴിഞ്ഞു. പ്രവചനാതീതമാണ് തൃഷയുടെ കരിയർ ​ഗ്രാഫെന്ന് ഇന്ന് സിനിമാ ലോകം പറയുന്നു.

40 കാരിയായ തൃഷ അവിവാഹിതയായി തുടരുന്നത് പലപ്പോഴും ചർച്ചയായിട്ടുണ്ട്. തനിക്ക് പറ്റിയ പങ്കാളിയെ ലഭിച്ചാൽ വിവാഹത്തിന് തയ്യാറാകുമെന്നാണ് ഇത്തരം ചോദ്യങ്ങൾക്ക് തൃഷ നൽകാറുള്ള മറുപടി. ഇതിനിടെ കഴിഞ്ഞ ദിവസമാണ് തൃഷ വിവാഹചിത്രങ്ങളെന്ന പേരിൽ ഫോട്ടോകൾ പ്രചരിച്ചത്. വധുവിന്റെ വേഷത്തിൽ നിൽക്കുന്ന തൃഷയുടെ ഫോട്ടോയായിരുന്നു ഇത്.

Trisha Krishnan

യഥാർത്ഥത്തിൽ ജിആർടി ജ്വല്ലറിയുടെ പരസ്യത്തിൽ നിന്നുള്ള ചിത്രങ്ങളാണിത്. വധുവിന്റെ വേഷത്തിൽ അതിസുന്ദരിയായാണ് തൃഷയെ പരസ്യത്തിൽ കാണുന്നത്. ഫാൻ പേജുകളിൽ ഈ ചിത്രങ്ങൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്. 40 കാരിയായ തൃഷ മിക്ക അഭിമുഖങ്ങളിലും വിവാഹത്തെക്കുറിച്ചുള്ള ചോദ്യങ്ങൾ നേരിടേണ്ടി വരുന്നുണ്ട്. വിവാഹത്തോട് മുഖം തിരിക്കുന്നതിന് കാരണം എന്തെന്ന് തൃഷ മുമ്പൊരിക്കൽ വ്യക്തമാക്കുകയുമുണ്ടായി.

വിവാഹം കഴിഞ്ഞ് ഡിവോഴ്സ് നേടാൻ ഞാൻ ആ​ഗ്രഹിക്കുന്നില്ല. തനിക്കറിയാവുന്ന ഒരുപാട് പേർ വിവാഹജീവിതത്തിൽ സന്തുഷ്ടരല്ല. കുടുംബത്തിനും മറ്റും വേണ്ടിയാണ് അവരീ ബന്ധത്തിൽ തുടരുന്നത്. അത്തരമാെരു ജീവിതത്തിന് താൽപര്യമില്ല. തനിക്ക് അനുയോജ്യനായ ആൾ വരുന്നത് വരെ കാത്തിരിക്കാം. വിവാഹം നടന്നില്ലെങ്കിലും തനിക്ക് പ്രശ്നമില്ലെന്ന് തൃഷ അന്ന് വ്യക്തമാക്കി.

Trisha Krishnan

വർഷങ്ങൾക്ക് മുമ്പ് വ്യവസായി വരുൺ മന്യനുമായി തൃഷ വിവാഹം ചെയ്യാനിരുന്നതാണ്. എന്നാൽ നിശ്ചയിച്ച വിവാഹത്തിൽ നിന്ന് രണ്ട് പേരും പിൻമാറി. ഇവർക്കിടയിൽ സംഭവിച്ചതെന്തെന്ന് വ്യക്തമല്ല. ഇതേക്കുറിച്ച് തൃഷ പിന്നീട് തുറന്ന് സംസാരിച്ചിട്ടുമില്ല. റാണ ദ​ഗുബതിയുമായുള്ള പ്രണയവും ഒരു കാലത്ത് തൃഷയെ ​ഗോസിപ്പ് കോളങ്ങളിൽ നിറച്ചിരുന്നു. എന്നാൽ കുറച്ച് വർഷത്തെ ഡേറ്റിം​ഗിന് ഒടുവിൽ രണ്ട് പേരും രണ്ട് വഴിക്ക് പിരിഞ്ഞു.

സിം​ഗിൾ ജീവിതം ആഘോഷിക്കുന്ന തൃഷ യാത്രകൾക്ക് വലിയ പ്രാധാന്യം നൽകാറുണ്ട്. കോടികളുടെ ആസ്തിയും നടിക്കുണ്ട്. 82 കോടിയാണ് നടിയുടെ നെറ്റ് വർത്ത്. ആഡംബര കാറുകളുടെ ശേഖരവും തൃഷയ്ക്കുണ്ട്. പൊന്നിയിൻ സെൽവന്റെ വിജയത്തിന് ശേഷം കൈ നിറയെ അവസരങ്ങളാണ് തൃഷയെ തേടി വരുന്നത്. വിജയ്ക്കൊപ്പം അഭിനയിക്കുന്ന ലിയോ എന്ന സിനിമയ്ക്കായി കാത്തിരിക്കുകയാണ് ആരാധകർ.

കുന്ദവി എന്ന കഥാപാത്രത്തെയാണ് പൊന്നിയിൻ സെൽവനിൽ തൃഷ അവതരിപ്പിച്ചത്. തമിഴ് പൈതൃകം പേറുന്ന ഈ കഥാപാത്രത്തെ നടി അനശ്വരമാക്കി. മലയാളത്തിൽ ഐഡന്റിറ്റി എന്ന സിനിമയും നടിയുടേതായി പുറത്തിറങ്ങാനുണ്ട്. ഇതിന് മുമ്പ് ഹെയ് ജൂഡ് എന്ന മലയാള ചിത്രത്തിൽ തൃഷ അഭിനയിച്ചിട്ടുണ്ട്.

Read more about: trisha
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X