ഇളയദളപതിയുടെ പേരിലുള്ള ആ റെക്കോഡ് വ്യാജം! പ്രേക്ഷകർ കണ്ടത് വിജയ് ചിത്രമല്ല
ലോക്ക് ഡൗൺ കാലഘട്ടത്തിൽ ടെലിവിഷൻ കാഴ്ചക്കാരുടെ എണ്ണത്തിൽ വൻ വർദ്ധനായാണ് ഉണ്ടായിരിക്കുന്നത്. വലിയ വിഭാഗം പേരാണ് ടെലിവിഷൻ കണ്ടിരിക്കുന്നത്. പഴയ കാലത്തെ പല ഹിറ്റ് പരമ്പരകളും വീണ്ടും ടെലിവിഷനിൽ പുനർസംപ്രേക്ഷണം ചെയ്യുകയാണ്. ശക്തിമാൻ, രാമായണം ഇവ റേറ്റിങ്ങിൽ ആദ്യം സ്ഥാനം പിടിച്ചിരുന്നു.
ദിവസങ്ങൾക്ക് മുൻപ് ലോക്ക് ഡൗൺ കാലത്ത് ഏറ്റവും കൂടുതൽ ആളുകൾ കണ്ടത് വിജയ് ചിത്രമാണെന്നുള്ള റിപ്പോർട്ടുകൾ പ്രചരിച്ചിരുന്നു. ഇത് വിജയ് ആരാധകർ ആഘേഷമാക്കുകയും ചെയ്തിരുന്നു. ഇപ്പോഴിത ഇതിനെ നിരസിച്ച് ബാർക്ക് ഇന്ത്യ രംഗത്തെത്തിയിരിക്കുകയാണ്.. ലോക്ക് ഡൗണായ ഈ വർഷത്തെ പതിമൂന്നാം ആഴ്ച്ച മുതൽ ഇരുപത്തിയേഴാം ആഴ്ച്ച വരെയുള്ള കണക്കുകളാണ് പുറത്ത് വന്നിരിക്കുന്നത്.

Recommended Video
ഫാൻ പുറത്ത് വിട്ട റേറ്റിങ്ങ് പ്രകാരം ലോക്ക് ഡൗൺ സമയത്ത് ടെലിവിഷനിലൂടെ ഏറ്റവും കൂടുതൽ ആളുകൾ കണ്ടത് നടൻ വിജയ് ചിത്രങ്ങളാണെന്നാണ്. 117.9 മില്യൻ ആളുകളാണ് വിജയ് ചിത്രം കണ്ടത് . രണ്ടാം സ്ഥാനത്ത് നടൻ രാഘവ ലോറൻസിന്റെ പേരായിരുന്നു. തൊട്ട് പിന്നാലെ രജനികാന്ത്, അക്ഷയ് കുമാർ, പ്രഭാസ് എന്നിങ്ങനെയായിരുന്നു. പ്രചരിച്ച റിപ്പോർട്ടിലെ കണക്ക് പ്രകാരം രാഘവ ലോറൻസ് 76.2 മില്യനും, രജനി 65.8, അക്ഷയ് കുമാർ 58.8 മില്യൻ, പ്രഭാസ് 56.9 മില്യൻ പ്രേക്ഷകരെയും സ്വന്തമാക്കി എന്നായിരുന്നു. എന്നാൽ ഈ വിവരം വ്യാജമാണെന്നാണ് തെളിഞ്ഞിരിക്കുകയാണ്.
തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് വിജയ്. കോളിവുഡിൽ മാത്രമല്ല മലയാളത്തിലും താരത്തിന് കൈനിറയെ ആരാധകരുണ്ട്. തമിഴ് നാട്ടിലേത് പോലെ തന്നെ വിജയ് ചിത്രങ്ങൾ പലതും കേരളത്തിലും മികച്ച കളക്ഷൻ സൃഷ്ടിക്കാറുണ്ട്. വൻ ആഘോഷത്തോടെയാണ് ഇളയദളപതി ചിത്രങ്ങൾ തിയേറ്ററുകളിൽ എത്തുന്നത്. തിയേറ്ററുകളിൽ പ്രേക്ഷകർ ആഘോഷമാക്കുന്നത് പോലെ തന്നെ മിനിസ്ക്രീനിലും താരം മികച്ച ആരാകരെ സൃഷ്ടിക്കുന്നുണ്ട്. വിജയ് യുടെ പല ചിത്രങ്ങൾക്കും ഇന്നും ടെലിവിഷനിൽ വലിയ കാഴ്ചക്കാരുള്ളത്.
വിജയ് പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്നത് താരത്തിന്റെ ക്സാസ് ചിത്രമായ മാസ്റ്ററിന് വേണ്ടിയാണ്. പുറത്തു വന്ന ചിത്രത്തിന്റെ ഫസ്റ്റ്ലുക്ക് പോസ്റ്ററിനും ഗാനങ്ങൾക്കുമെല്ലാം മികച്ച പ്രേക്ഷക സ്വീകാര്യതയായിരുന്നു ലഭിച്ചിരുന്നത്. വിജയ്ക്ക് വില്ലനായി നടൻ വിജയ് സേതുപതിയാണ് എത്തുന്നത്. ഇത് പ്രേക്ഷകരിൽ ആകാംക്ഷ വർധിപ്പിച്ചിട്ടുണ്ട്. മാസ്റ്ററിന് ശേഷം പുറത്തു വരാനുള്ളത് വിജയ്- മുരുകദോസ് ചിത്രമാണ്. താരത്തിന്റെ മികച്ച ചിത്രങ്ങൾക്കായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ് പ്രേക്ഷകർ.


Click it and Unblock the Notifications